രണ്ടു ദിവസത്തെ ഉജ്ജല നേട്ടത്തോടെ വിപണികള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ഒമിക്രോണ്‍ ഭീഷണി മങ്ങിയതും തിരുത്തലിനു ശേഷം ആകര്‍ഷകമായ വിലനിലവാരത്തിലേക്ക് ഓഹരികളെത്തിയതു കൊണ്ടുള്ള നിക്ഷേപ താതപര്യവും വിപണിയില്‍ പ്രകടമായിരുന്നു. ഇതിനിടെ, രാജ്യത്തെ ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയും ബ്രോക്കറേജ് സ്ഥാപനവുമായ എംകേ ഗ്ലോബല്സ് 29 മുതല്‍ 43 ശതമാനം വരെ ലാഭം സമീപഭാവിയില്‍ നല്‍കിയേക്കാവുന്ന നാല് ഓഹരികള്‍ നിര്‍ദേശിച്ചു. മികച്ച വളര്‍ച്ചാ സാധ്യതയുള്ള ഇന്‍ഷുറന്‍സ് സേവന രംഗത്തുള്ള 4 മികച്ച കമ്പനികളെയാണ് അവരുടെ ഏറ്റവും പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ നിക്ഷേപത്തിന് പരിഗണിക്കാമെന്ന് സൂചിപ്പിച്ചിട്ടുള്ളത്.
മാക്സ് ഫിനാന്‍ഷ്യല്‍
1988 മുതല്‍ ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര സ്ഥാപനമാണ് മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ് (BSE: 500271, NSE: MFSL). ലൈഫ് ഇന്‍ഷുറന്‍സ് പോളിസി, നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭവിഹിതം, പലിശ, വാടക, ഓഹരി, കടപ്പത്രം എന്നിവയുടെ വില്‍പ്പനയിലൂടെയാണ് കമ്പനി വരുമാനം കണ്ടെത്തുന്നത്. നിലവില്‍ 979 രൂപ നിവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 1290 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്നാണ് എംകേ ഗ്ലോബല്‍സിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത 12 മാസത്തിനുള്ളില്‍ 32 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാം.
എസ്ബിഐ ലൈഫ്
2000 മുതല്‍ ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന മുന്‍നിര കമ്പനിയാണ് എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് ലിമിറ്റഡ് (BSE: 540719, NSE: SBILIFE). ഇക്കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ 376 കോടി രൂപ വരുമാനവും 246 കോടി രൂപ പ്രവര്‍ത്തനലാഭവും നേടിയിരുന്നു. നിലവില്‍ 1,169 രൂപ നിലവാരത്തിലാണ് എസ്ബിഐ ലൈഫിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 1,670 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നാണ് എംകേ ഗ്ലോബല്സ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത 12 മാസത്തിനുളളില്‍ 43 ശതമാനം നേട്ടം കരസ്ഥമാക്കാം.
എച്ച്ഡിഎഫ്സി ലൈഫ്
ദീര്‍ഘകാല പരിരക്ഷ നല്കുന്ന, രാജ്യത്തെ പ്രമുഖ ഇന്‍ഷുറസ് സേവന ദാതാവാണ് എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (BSE: 540777, NSE: HDFCLIFE). വ്യക്തിഗത, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ കമ്പനി വാഗദാനം ചെയ്യുന്നു. മുംബൈ ആസ്ഥാനമായി 2000 മുതല്‍ ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ 686 രൂപ നിലവാരത്തിലാണ് എച്ച്ഡിഎഫ്സി ലൈഫിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 880 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എംകേ ഗ്ലോബല്സ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിലുള്ളത്. ഇതിലൂടെ അടുത്ത 12 മാസത്തിനുള്ളില്‍ 29 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാനാവും.
ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍
2000 മുതല്‍ രാജ്യത്തെ ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (BSE: 540133, NSE: ICICIPRULI). നിലവില്‍ 587 രൂപ നിലവാരത്തിലാണ് കമ്പനിയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 760 രൂപ ലക്ഷ്യമാക്കി ഐസിഐസിഐ പ്രൂഡന്ഷ്യല്സിന്റെ ഓഹരികള്‍ വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ എംകേ ഗ്ലോബല്സ് സൂചിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 30 ശതമാനം നേട്ടം സ്വന്തമാക്കാനാകുമെന്നും അവരുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications