ഓഹരി വിപണിയിലെ തകർച്ച എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) 60 ദശലക്ഷം വരിക്കാാരെയും ബാധിച്ചേക്കാമെന്ന് റിപ്പോർട്ട്. ഇപിഎഫ്ഒ വാഗ്ദാനം ചെയ്ത 8.5 ശതമാനം വരുമാനം ഈ സാമ്പത്തിക വർഷം ലഭിക്കാൻ സാധ്യതയില്ലെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കൊറോണ വൈറസിനെ മഹാമാരിയെന്ന് വിശേഷിപ്പിച്ച മാർച്ച് 11 ന് മുമ്പ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലെ (ഇടിഎഫ്) 95,500 കോടി രൂപയുടെ നിക്ഷേപത്തിൽ വലിയൊരു തുക വീണ്ടെടുക്കാൻ ഇപിഎഫ്ഒയ്ക്ക് സാധിച്ചില്ല. ഈ പ്രഖ്യാപനത്തിനു ശേഷം ഓഹരി വിപണി ഓരോ ദിവസവും കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. 2015ലാണ് ഇപിഎഫ്ഒ ആദ്യമായി ഓഹരികളിൽ നിക്ഷേപം നടത്തിയത്. 2015 ൽ അഞ്ച് ശതമാനം നിക്ഷേപം നടത്തി. 2017 മെയ് വരെ ഇപിഎഫ്ഒ എക്സ്പോഷർ 15 ശതമാനമായി ഉയർത്തിയെന്നാണ് വിവരം.

ഇപിഎഫ്ഒയ്ക്ക് വരിക്കാർക്ക് 8.15 ശതമാനം നിരക്കിൽ പലിശ നൽകാൻ സർക്കാർ ബോണ്ടുകൾ വഴിയും സെക്യൂരിറ്റികൾ വഴിയും സാധിക്കുമെന്നും ബാക്കി 0.35 ശതമാനം ഇടിഎഫുകൾ വഴി നേടാനാകുമെന്നും പ്രതീക്ഷിക്കുന്നതായി മാർച്ച് 6 ന് സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) യോഗത്തിൽ അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ തീരുമാനിച്ച പലിശനിരക്ക് കുറയ്ക്കാൻ സർക്കാർ അനുവദിക്കുന്നില്ലെന്നതാണ് സിബിടി അംഗം വിർജേഷ് ഉപാധ്യായ വ്യക്തമാക്കിയിരിക്കുന്നത്. മാർച്ച് ആറിന് യോഗത്തിൽ പങ്കെടുക്കാത്ത ഭാരതീയ മസ്ദൂർ സംഘ് (ബിഎംഎസ്) ജനറൽ സെക്രട്ടറി, ഫണ്ടിനെക്കുറിച്ച് സിബിടി എടുത്ത തീരുമാനം അന്തിമമാണെന്ന് പറഞ്ഞു. അതേസമയം, റിട്ടേൺ നിരക്കിന് ഇപിഎഫ്ഒ വരിക്കാർക്ക് ധനമന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്.
2008 ന് ശേഷമുള്ള ഏറ്റവും വലിയ മാന്ദ്യത്തെ ഭയന്നാണ് സെൻസെക്സും നിഫ്റ്റിയും കനത്ത ഇടിവ് രേഖപ്പെടുത്തുന്നത്. മാർച്ച് 18 ന് ഓഹരി വിപണി മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. വിപണിയിൽ 12 വർഷം മുമ്പ് സംഭവിച്ചതിനേക്കാൾ മോശമായേക്കാമെന്ന് വിശകല വിദഗ്ദ്ധർ പറയുന്നു. കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരും ഇനി പിഎഫ് ആനുകൂല്യത്തിന് അർഹരാകും. കരാർ തൊഴിലാളികൾക്കും പിഎഫ് ആനുകൂല്യത്തിന് അവകാശമുണ്ടെന്ന് അടുത്തിടെ സുപ്രീംകോടതി വിധിച്ചിരുന്നു.
ശമ്പളക്കാർക്ക് ഇനി കൂടുതൽ ശമ്പളം വീട്ടിൽ കൊണ്ടുപോകാം, പിഎഫ് വിഹിതം വെട്ടിക്കുറയ്ക്കും
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
