ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ നിങ്ങളുടെ സമ്പാദ്യ ശീലത്തെ കുറിച്ച് പലരും വിലയിരുത്തും. വിവിധ സ്കീമുകളെ കുറിച്ചും അവയുടെ ആനുകൂല്യങ്ങളെ കുറിച്ചും വ്യക്തമാക്കും. എന്നാൽ സമ്പാദ്യ ശീലത്തിന് ഏറ്റവും മികച്ച ഓപ്ഷനാണ് ഇ.പി.എഫ് (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്). നിങ്ങളുടെ വരുമാനത്തിൽ നിന്നും ഒരു നിശ്ചിത തുക എല്ലാ മാസവും ഇ.പി.എഫ്.ഒ യിൽ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) നിക്ഷേപിക്കണം. ഇ.പി.എഫ്.ഒ യിൽ നിക്ഷേപിച്ച തുക റിട്ടയർമെൻ്റിന് ശേഷം കാലാവധി പൂർത്തിയായാൽ നിങ്ങൾക്ക് പിൻവലിക്കാം.
എന്നാൽ കാലാവധി പൂർത്തിയാവുന്നതിനു മുന്നേ നിങ്ങൾക്ക് ഈ നിക്ഷേപ തുക പിൻവലിക്കാൻ സാധിക്കും. അതായത് സാമ്പത്തികമായി അത്യാവശ്യങ്ങൾ വന്നാൽ കാലാവധിക്കു മുന്നേ പിൻവലിക്കാൻ ഓപ്ഷനുണ്ട്. എന്നാൽ ഇങ്ങനെ പിൻവലിക്കുന്നതിന് ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. അടുത്തിടെ ഇ.പി.എഫ്.ഒ പിൻവലിക്കൽ നിയമങ്ങളിൽ (ഇപിഎഫ് പിൻവലിക്കൽ നിയമങ്ങൾ 2024) ഭേദഗതി വരുത്തിയിട്ടുണ്ട്. അതിനാൽ ഇ.പി.എഫ് അക്കൗണ്ടിൽ നിന്നും കാലാവധിക്കു മുന്നേ പണം പിൻവലിക്കുന്നുണ്ടെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ...
ഇ.പി.എഫ്- പുതിയ നിയമങ്ങൾ 2024
- ഇ.പി.എഫ് ൽ നിന്ന് കാലാവധി പൂർത്തിയാവുന്നതിനു മുന്നേ പണം പിൻവലിക്കുന്നതിന് ഓൺലൈനായി അപേക്ഷിക്കണം. വിദ്യാഭ്യാസം, വീട് വാങ്ങൽ അല്ലെങ്കിൽ വീട് നിർമാണം, വിവാഹം, ചികിത്സ എന്നിവയ്‌ക്ക് മാത്രമേ പണം പിൻവലിക്കാൻ കഴിയൂ.
- നിയമപ്രകാരം ഇ.പി.എഫ് ഉടമയ്ക്ക് വിരമിക്കുന്നതിന് ഒരു വർഷം മുമ്പ് 90 ശതമാനം വരെ പിൻവലിക്കാം. 90 ശതമാനം പണം പിൻവലിക്കുന്നതിന് അംഗത്തിൻ്റെ പ്രായം 54 വയസ്സിൽ കൂടുതലായിരിക്കണം.
- പല കമ്പനികളിലും അപ്രതീക്ഷിത പിരിച്ചുവിടൽ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, ഇ.പി.എഫ്.ഒ യുടെ നിയമം അനുസരിച്ച് പണം പിൻവലിക്കാം. അതായത് ജോലിയിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് കമ്പനി പിരിച്ചു വിടലിലൂടെ ജീവനക്കാരൻ തൊഴിൽ രഹിതനായാൽ അയാൾക്ക് ഇ.പി.എഫ് ഫണ്ടിൽ നിന്ന് പണം പിൻവലിക്കാം.

- ഒരു മാസത്തോളം തൊഴിലില്ലാതെ ജീവിക്കേണ്ടി വന്നാൽ അയാൾക്ക് 75% പണം പിൻവലിക്കാൻ സാധിക്കും. എന്നാൽ 2 മാസം തുടർച്ചയായി തൊഴിലില്ലാതെ വന്നാൽ നിങ്ങൾക്ക് പൂർണമായും ആ മൊത്തം തുക പിൻവലിക്കാൻ കഴിയും. എന്നാൽ ഒരു മാസത്തിനു ശേഷം നിങ്ങൾക്ക് ഒരു പുതിയ ജോലി ലഭിക്കുകയാണെങ്കിൽ ജീവനക്കാരന് ബാക്കിയുള്ള 25% ഫണ്ട് പുതിയ ഇ.പി.എഫ് അക്കൗണ്ടിലേക്ക് മാറ്റാം.
- 5 വർഷം തുടർച്ചയായി ഇ.പി.എഫ് അക്കൗണ്ടിലേക്ക് ഒരു ജീവനക്കാരൻ നിക്ഷേപം നടത്തിയാൽ കാലാവധി പൂർത്തിയായതിനു ശേഷം പിൻവലിക്കുമ്പോൾ അയാൾക്ക് നികുതി ആനുകൂല്യവും ലഭിക്കും. എന്നാൽ മുകളിൽ പറഞ്ഞ പോലെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തുക പിൻവലിക്കുമ്പോൾ ടി.ഡി.എസ് കുറയ്ക്കും. പക്ഷേ 50,000 രൂപയിൽ താഴെയാണ് പിൻവലിക്കുന്നതെങ്കിൽ ടി.ഡി.എസ് തുക കുറയില്ല.
- പണം പിൻവലിക്കുന്നതിനായി നിങ്ങൾ പാൻ കാർഡ് സമർപ്പിച്ചാൽ 10% ടി.ഡി.എസ് കുറയ്ക്കും. എന്നാൽ പാൻ കാർഡ് സമർപ്പിച്ചിക്കാതെ പണം പിൻവലിക്കാൻ ശ്രമിച്ചാൽ ടി.ഡി.എസ് 30% കുറക്കും.
ബാങ്ക് വിവരങ്ങൾക്കായി ഫോൺ കോൾ വരാറുണ്ടോ? തട്ടിപ്പുകളിൽ വീഴാതെ രക്ഷനേടാൻ ഇതാണ് വഴി
കാലാവധി പൂർത്തിയാവുന്നതിനു മുന്നേ പിൻവലിക്കുന്നത് എങ്ങനെ?
കാലാവധി പൂർത്തിയാവുന്നതിനു മുന്നേ പണം പിൻവലിക്കലിക്കാൻ ഇ.പി.എഫ് പോർട്ടലിലും ഉമാങ് ആപ്പിലും നിങ്ങൾ അപേക്ഷിക്കണം. ഈ അപേക്ഷ സമർപ്പിച്ചതിനു ശേഷം തൊഴിലുടമയിൽ നിന്ന് അനുമതി നേടുക. ശേഷം പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വരും. ഇത്തരത്തിൽ പണം പിൻവലിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഈ ഇടപാടുകളുടെ സ്റ്റാറ്റസ് പരിശോധിക്കാനും കഴിയും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
