A Oneindia Venture

ഇ.പി.എഫ്.ഒ അം​ഗങ്ങൾക്ക് സന്തോഷ വാർത്ത; പി.എഫ് അക്കൗണ്ടുമായി ബന്ധപ്പെട്ട് പുതിയ മാറ്റങ്ങൾ വരുന്നു

നിങ്ങൾക്കും പി.എഫ് അക്കൗണ്ടുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ അറിയാതെ പോവരുത്. ഇനി മുതൽ എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ ( ഇ.പി.എഫ്.ഒ ) അംഗങ്ങൾക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ നിങ്ങളുടെ പി.എഫ് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. ഇത് ഇടപാടുകൾ കൂടുതൽ ലളിതമാക്കുവാൻ സഹായിക്കുന്നു. പി.എഫ് അക്കൗണ്ടുകളിലെ പണം ഇനി കാലതാമസമില്ലാതെ നിങ്ങളുടെ കൈകളിലെത്തും.

നിങ്ങൾ നിലവിലെ ജോലിയിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് ജോലി മാറുമ്പോൾ നിങ്ങളുടെ പി.എഫ്. അക്കൗണ്ട് കൈമാറ്റം ചെയ്യുന്നതിനുള്ള നടപടിക്രമം ലളിതമാക്കിയിരിക്കുന്നു. ഇവിടെ തൊഴിലുടമ മുഖേന ക്ലെയിം ചെയ്യണമെന്ന നിബന്ധന ഒഴിവാക്കിയിരിക്കുന്നു. തൊഴിൽ മന്ത്രാലയം ജനുവരി 19 ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്, "പുതുക്കിയ നടപടിക്രമം നിലവിൽ വരുന്നതോടെ, 1.30 കോടി ട്രാൻസ്ഫർ ക്ലെയിമുകളിൽ 1.20 കോടിയിലധികം, അതായത് മൊത്തം ക്ലെയിമുകളുടെ 94% തൊഴിലുടമയുടെ ഇടപെടൽ ഇല്ലാതെ ഇ.പി.എഫ്.ഒയ്ക്ക് നേരിട്ട് കൈമാറുമെന്ന് പ്രതീക്ഷിക്കുന്നു."

ഈ പുതുക്കിയ നടപടിക്രമം നിലവിൽ വരുന്നതോടെ ട്രാൻസ്ഫർ ക്ലെയിമുകൾ ഇ.പി.എഫ്.ഒ നേരിട്ട് പ്രോസസ്സ് ചെയ്യുമെന്നും അംഗങ്ങൾക്കുള്ള സേവനം വേഗത്തിലാക്കുമെന്നും സർക്കാർ അറിയിച്ചു. പുതിയ പരിഷ്കാരത്തിലൂടെ ഇടപാടുകൾ കൂടുതൽ എളുപ്പമാവുന്നതിനപ്പുറം ആളുകൾക്ക് ഇ.പി.എഫ്.ഒ സേവനങ്ങളിൽ കൂടുതൽ വിശ്വാസം വളർത്തിയെടുക്കാനും സഹായിക്കും. ലളിതമായ രീതിയിൽ പി.എഫ് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യുന്ന ചില സന്ദർഭങ്ങൾ പരിശോധിക്കാം.

1. 2017ന് ശേഷം ആധാർ ലിങ്ക് ചെയ്ത UAN

ആധാറുമായി ലിങ്ക് ചെയ്‌ത 2017 ഒക്‌ടോബർ 1-ന് ശേഷം ഇഷ്യൂ ചെയ്‌ത UAN ട്രാൻസ്ഫർ ചെയ്യുന്നതിന് തൊഴിലുടമയുടെ അനുമതി ആവശ്യമില്ല.

2. 2017ന് ശേഷം ആധാർ ലിങ്ക് ചെയ്ത വ്യത്യസ്ത UAN

ഒക്ടോബർ 1, 2017-നോ അതിന് ശേഷമോ നൽകിയ ഒരേ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള വ്യത്യസ്ത UAN-കളുമായി ബന്ധപ്പെട്ട മെമ്പർ ഐ.ഡികൾ ട്രാൻസ്ഫർ ചെയ്യുന്നതിന് ഇപ്പോൾ നിങ്ങൾക്ക് തന്നെ നേരിട്ട് പ്രോസസ്സ് ചെയ്യാൻ കഴിയും.

3. 2017ന് മുന്നേ ആധാർ ലിങ്ക് ചെയ്ത UAN

2017 ഒക്‌ടോബർ 1-ന് മുൻമ്പ് ഇഷ്യൂ ചെയ്‌ത ആധാറുമായി ലിങ്ക് ചെയ്ത അതേ UAN-ലേക്ക് ലിങ്ക് ചെയ്‌ത മെമ്പർ ഐഡികൾ ട്രാൻസ്ഫർ ചെയ്യാൻ അർഹതയുണ്ട്. അം​ഗങ്ങളുടെ വിവരങ്ങളെല്ലാം ഐ.ഡിയിൽ ഒരുപോലെയിരിക്കണം.

ഇ.പി.എഫ്.ഒ അം​ഗങ്ങൾക്ക് സന്തോഷ വാർത്ത; പി.എഫ് അക്കൗണ്ടുമായി ബന്ധപ്പെട്ട് പുതിയ മാറ്റങ്ങൾ വരുന്നു

4. 2017ന് മുന്നേ ആധാർ ലിങ്ക് ചെയ്ത വ്യത്യസ്ത UAN

ഒരേ ആധാറുമായി ലിങ്ക് ചെയ്‌ത വ്യത്യസ്ത UAN-കളുമായി ബന്ധപ്പെട്ട മെമ്പർ ഐഡികൾ ട്രാൻസ്ഫർ ചെയ്യുന്നതിന് സാധിക്കും. ഇവിടെ അംഗങ്ങളുടെ വിശദാംശങ്ങൾ ഐഡികളിൽ പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണം.

പുതിയ മാറ്റം ഇ.പി.എഫ്.ഒ അംഗങ്ങളെ എങ്ങനെ സഹായിക്കും?

ഈ പരിഷ്കാരം പി.എഫ് ട്രാൻസ്ഫർ പ്രക്രിയ ലളിതമാക്കുകയും കാലതാമസം കുറയ്ക്കുകയും ജോലി മാറുന്ന ജീവനക്കാർക്ക് തടസ്സമില്ലാത്ത അക്കൗണ്ട് മാറ്റാനും സാധിക്കുന്നു.

പ്രധാന നേട്ടങ്ങൾ

  • ഈ സൗകര്യം വരുന്നതോടെ തൊഴിലുടമയുടെ അനുമതിക്കായി കാത്തു നിൽക്കാതെ നിങ്ങൾക്ക് സ്വയം കൈമാറാം.
  • അംഗങ്ങൾക്ക് ഇ.പി.എഫ്.ഒ പോർട്ടലിലൂടെ നേരിട്ട് പി.എഫ് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുന്നു.
  • ലളിതമായ പ്രക്രിയകൾ വ്യക്തത വർദ്ധിപ്പിക്കുകയും തൊഴിലുടമകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

ഈ സ്മോൾ ക്യാപ് ഓഹരികളിൽ നിന്ന് നിക്ഷേപം കുറച്ച് പൊറിഞ്ചു വെളിയത്ത്, കാരണമെന്ത്?

ഇ.പി.എഫ്.ഒ പോർട്ടലിൽ ഇ.പി.എഫ് UAN ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള നടപടികൾ:

1. ഇ.പി.എഫ്.ഒ മെമ്പർ ഇ-സേവ വെബ്‌സൈറ്റ് നിങ്ങളുടെ UAN, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

2. 'മാനേജ്' മെനുവിന് താഴെയുള്ള 'KYC' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക, ഒപ്പം KYC പേജിൽ, ആധാർ എന്ന ബോക്സ് തിരഞ്ഞെടുക്കുക.

3. ആധാർ രേഖകൾ പ്രകാരം നിങ്ങളുടെ 12 അക്ക ആധാർ നമ്പറും പേരും നൽകുക.

4. സ്ഥിരീകരണത്തിനായി വിശദാംശങ്ങൾ സമർപ്പിക്കുന്നതിന് 'SAVE' എന്നതിൽ ക്ലിക്കുചെയ്യുക, ഈ വിശദാംശങ്ങൾ യു.ഐ.ഡി.എ.ഐ രേഖകളുമായി പരിശോധിക്കുക.

5. ഇനി നിങ്ങളുടെ ഇ.പി.എഫ് അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്യപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X