ഓഹരി നിക്ഷേപകർക്കിടയിൽ ഏറ്റവും ശ്രദ്ധേയമായ പേരാണ് പൊറിഞ്ചു വെളിയത്ത്. മലയാളിയായ പൊറിഞ്ചു കോടികളാണ് ഓഹരി വിപണിയിൽ നിന്ന് സമ്പാദിച്ചത്. ഇദ്ദേഹം നിരവധി മൾട്ടിബാഗർ സ്മാൾക്യാപ് ഓഹരികളാണ് കണ്ടെത്തിയത്. ഓഹരി വിപണിയിലെ ബിഗ് ബുൾ എന്നറിയപ്പെടുന്ന പൊറിഞ്ചു വെളിയം ഡിസംബർ പാദത്തിൽ രണ്ട് ഓഹരികളിൽ നിന്ന് അദ്ദേഹം നിക്ഷേപം കുറച്ചിട്ടുണ്ട്. ഇത് നിക്ഷേപകർക്കിടയിൽ അപ്രതീക്ഷിതമായ വാർത്തയായി മാറി.
2024 ഡിസംബർ പാദത്തിൽ അദ്ദേഹം 256.1 കോടി രൂപയുടെ 12 ഓഹരികളാണ് ഹോൾഡ് ചെയ്യുന്നത്. പൊറിഞ്ചു വെളിയത്ത് തൻ്റെ ഓഹരികളായ അൻസൽ ബിൽഡ്‌വെല്ലിനും എയോൺക്സ് ഡിജിറ്റൽ ടെക്‌നോളജിയിൽ നിന്നുമാണ് നിക്ഷേപം കുറച്ചത്. ഈ കമ്പനികൾക്ക് യഥാക്രമം 110 കോടിയും 95 കോടിയും വിപണി മൂലധനമുണ്ട്.
ഏയോൺ എക്സ് ഡിജിറ്റൽ (AeonX Digital)
ഓർഗാനിക് കെമിക്കൽസ് നിർമാണം, മിനറൽസ് വ്യാപാരം തുടങ്ങിയവ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനിയാണിത്. 2024 സെപ്തംബർ പാദത്തിൽ പൊറിഞ്ചു വെളിയത്തിന് ഈ കമ്പനിയിൽ 3.0% ഓഹരി പങ്കാളിത്തമാണുണ്ടായത്. ഇക്കഴിഞ്ഞ സെപ്തംബർ പാദത്തിൽ ഇത് 0.4% കുറഞ്ഞ് 2.6% എന്ന നിലയിലെത്തി. ആകെ 120,000 ഓഹരികളാണ് അദ്ദേഹം ഹോൾഡ് ചെയ്യുന്നത്. നിലവിൽ ഇതിന്റെ ഹോൾഡിങ് മൂല്യം 2.5 കോടി രൂപയാണ്.
അൻസാൽ ബിൽഡ് വെൽ (Ansal Buildwell)
റിയൽ എസ്റ്റേറ്റ് മേഖലയിൽ ബിസിനസ് ചെയ്യുന്ന മൈക്രോക്യാപ് കമ്പനിയാണിത്. 2024 സെപ്തംബർ പാദത്തിൽ പൊറിഞ്ചു വെളിയത്തിന് ഈ കമ്പനിയിൽ 3.1% ഓഹരി പങ്കാളിത്തമാണുണ്ടായത്. ഇക്കഴിഞ്ഞ സെപ്തംബർ പാദത്തിൽ ഇത് 0.4% കുറഞ്ഞ് 2.7% എന്ന നിലയിലെത്തി. ആകെ 200,000 ഓഹരികളാണ് ഇവിടെയുള്ളത്. നിലവിൽ ഇതിന്റെ ഹോൾഡിങ് മൂല്യം 3 കോടി രൂപയാണ്.

ഈ ഓഹരികൾ കുറച്ച് കാലം മോശം പ്രകടനം കാഴ്ച വെച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ഒരു വർഷത്തിനിടെ അൻസാൽ ബിൽഡ്‌വെൽ ഓഹരി വില 18% ഉയർന്നു. ടൗൺഷിപ്പുകൾ, റെസിഡൻഷ്യൽ- കൊമേഴ്സ്യൽ കോംപ്ലക്സുകൾ, ബഹുനില കെട്ടിടങ്ങൾ, ഫ്ലാറ്റുകൾ, വീടുകൾ, അപ്പാർട്ടുമെൻ്റുകൾ തുടങ്ങിയവയുടെ പ്രൊമോഷൻ, നിർമ്മാണം, വികസനം എന്നിവയാണ് ഈ കമ്പനിയുടെ പ്രവർത്തന മേഖല.
ട്രെൻഡ്‌ലൈനിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് പൊറിഞ്ചു വെളിയത്ത് 257 കോടിയിലധികം ആസ്തിയുള്ള 12 ഓഹരികളാണ് കൈവശം വച്ചിരുന്നു എന്ന് വ്യക്തമാണ്.
പൊറിഞ്ചു വെളിയത്തിന്റെ ആസ്തി..
ട്രെൻഡ്ലൈൻ ഡാറ്റ നൽകിയ വിവരങ്ങൾ അനുസരിച്ച് 2015ൽ പൊറിഞ്ചു വെളിയത്തിന്റെ ആസ്തി 5.87 കോടി രൂപയാണ്. പിന്നീട് അദ്ദേഹത്തിൻ്റെ വളർച്ച അപ്രതീക്ഷിതമായിരുന്നു. 2024ലെ കണക്ക് പ്രകാരം ഏകദേശം 219 കോടി രൂപയാണ് പൊറിഞ്ചു വെളിയത്തിൻ്റെ മൊത്തം ആസ്തി.
പ്രമുഖ പോർട്ട്‌ഫോളിയോ മാനേജ്‌മെൻ്റ് സ്ഥാപനമായ ഇക്വിറ്റി ഇൻ്റലിജൻസിൻ്റെ സ്ഥാപകനാണ് പൊറിഞ്ചു വെളിയത്ത്. അദ്ദേഹത്തിന്റെ നിക്ഷേപ രീതികൾ എന്നും അത്ഭുതം സൃഷ്ടിക്കാറുണ്ട്. മൂല്യം കുറഞ്ഞ ഓഹരികൾ അദ്ദേഹം തിരിച്ചറിഞ്ഞ രീതിയും അതിനോടുള്ള അച്ചടക്കത്തോടെയുള്ള സമീപനവുമാണ് അദ്ദേഹത്തിന്റെ വളർച്ചയുടെ രഹസ്യം.
പൊറിഞ്ചു വെളിയത്തിന്റെ മറ്റു നിക്ഷേപങ്ങൾ....
ഓറം പ്രോപ്ടെക് ലിമിറ്റഡ്
ഡ്യൂറോപ്ലൈ ഇൻഡസ്ട്രീസ് ലിമിറ്റഡ്
കേരള ആയുവേദ
മാക്സ് ഇന്ത്യ
ഓറിയൻ്റ് ബെൽ
ആരോ ഗ്രീൻ ടെക്
കൊകുയ കാംലിൻ
സെൻ്റം ഇലക്ട്രോണിക്സ്
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
