ജൂലൈ മൂന്നാം വാരത്തിൽ വരാനിരിക്കുന്ന കേന്ദ്ര ബജറ്റിലാണ് ഇപ്പോൾ വിപണി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതുവരെ സൂചികകൾ തുടർച്ചയായി പോസിറ്റീവിലേക്ക് നീങ്ങിയേക്കാം. എന്തായാലും പുതിയ ഉയരങ്ങളിലേക്ക് തന്നെ കുതിക്കുകയാണ് ഓഹരി സൂചികകൾ. പ്രമുഖ ആഗോള സ്‌പെഷ്യാലിറ്റി പാക്കേജിംഗ് കമ്പനിയായ ഇപിഎല്ലിൻ്റെ ഓഹരികൾ ചൊവ്വാഴ്ച തുടർച്ചയായ രണ്ടാം ട്രേഡിംഗ് സെഷനിലും 8.5 ശതമാനം നേട്ടമുണ്ടാക്കി. അതോടെ 11 മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് ഓഹരി എത്തി.
വരും ദിവസങ്ങളിലും ഓഹരിയുടെ കുതിപ്പ് തുടരാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 8.56 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 219.30 രൂപ എന്നതാണ് നിലവിൽ ഇപിഎല്ലിൻ്റെ ഓഹരി വില. ഏപ്രിൽ മുതൽ ഓഹരി ശക്തമായ വളർച്ചാ പാതയിലാണ്. നാളിതുവരെ ഏകദേശം 22 ശതമാനം വർധനവാണ് ഓഹരി വിലയിലുണ്ടായത്. 2024-ൽ ഇതുവരെ ഏകദേശം 10 ശതമാനത്തോളം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു.
ഇതൊക്കെയാണെങ്കിലും 2020 ഓഗസ്റ്റിലുണ്ടായിരുന്ന 318.60 രൂപ എന്ന ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും ഏകദേശം 32% താഴെയാണ് ഓഹരി തുടരുന്നത്. കമ്പനിയുടെ സാമ്പത്തിക പ്രകടനത്തിലെ ഇടിവാണ് ഓഹരികളെ ബാധിച്ചത്. എന്നിരുന്നാലും, വൻകിട മൾട്ടിനാഷണൽ കോർപ്പറേഷനുകളും പ്രാദേശിക ക്ലയൻ്റുകളുമുൾപ്പെടെ വൈവിധ്യമാർന്ന ഉപഭോക്താക്കളിൽ നിന്നും ഉൽപ്പന്നങ്ങൾക്ക് ശക്തമായ ഡിമാൻഡ് കാണുന്നതിനാൽ ഓഹരി വിലയിലെ സമീപകാല റാലി നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബ്രോക്കറേജ് വിലയിരുത്തൽ
ബ്രസീലിലെ ഇപിഎല്ലിൻ്റെ പ്രവർത്തനങ്ങൾ ശക്തമായ ഇബിഐടിഡിഎ മാർജിനുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് എന്നാണ് ഇൻസ്റ്റിറ്റിയൂഷണൽ ഇക്വിറ്റീസിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നത്. നിർമ്മാണ ലൊക്കേഷനുകളുടെ സാമീപ്യത്തിനായുള്ള ഉപഭോക്തൃ ഡിമാൻഡ് വർദ്ധിക്കുന്നതിനാൽ ഇപിഎല്ലിന്‍റെ ബ്രസീൽ സൗകര്യം ഗണ്യമായ വളർച്ചയ്ക്ക് ഒരുങ്ങുകയാണ്. മാസാമാസം വളർച്ചയ്ക്കുള്ള ഗണ്യമായ സാധ്യതകൾ ഉണ്ട് എന്നും ബ്രോക്കറേജ് പറഞ്ഞു.
സൗന്ദര്യവർദ്ധക വസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുടെ വിപുലീകരണം ത്വരിതപ്പെടുത്തൽ, പ്രധാന മേഖലകളിലുടനീളം വിപണി വിഹിതം വിപുലീകരിക്കൽ തുടങ്ങിയ തന്ത്രങ്ങളിലൂടെ ലാഭകരമായ വളർച്ച കൈവരിക്കാൻ കമ്പനിക്ക് സാധിക്കും.

ടാർഗെറ്റ് വില
256 രൂപ ടാർഗെറ്റ് വിലയോടെ ഓഹി വാങ്ങാമെന്നാണ് ഇൻസ്റ്റിറ്റിയൂഷണൽ ഇക്വിറ്റീസിൻ്റെ ശുപാർശ.
സുസ്ഥിരമായ വളർച്ച
2023-ൽ 42 ബില്യൺ ഡോളർ മൂല്യമുള്ള കമ്പനിക്ക് 20 ശതമാനം വിപണി വിഹിതമുണ്ട്. സൗന്ദര്യവർദ്ധക വസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽസ് വിഭാഗത്തിൽ 10% ഓഹരിയും ഓറൽ കെയർ മാർക്കറ്റിൽ 35% വിഹിതവും ഭക്ഷണം, വീട്, വ്യാവസായിക വിഭാഗത്തിൽ 8% വിഹിതവും കമ്പനിക്കാണ്. പ്രധാന ഉപഭോക്താക്കളിൽ കോൾഗേറ്റ്, പി&ജി, ലോറിയൽ, യൂണിലിവർ എന്നിവ ഉൾപ്പെടുന്നു.
2025 സാമ്പത്തിക വർഷത്തിൽ 20 ശതമാനം ഇബിഐടിഡിഎ മാർജിൻ കൈവരിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. യൂറോപ്പിലെ വളർച്ച ഇതിന് കമ്പനിയെ സഹായിക്കുമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്.
ഇപിഎല്‍ ലിമിറ്റഡ്
ലോകത്തെ തന്നെ ഏറ്റവും വലിയ സ്പെഷ്യാലിറ്റി പാക്കേജിംഗ് കമ്പനികളില്‍ ഒന്നാണ്. സൗന്ദര്യം, ഫാർമ, ഭക്ഷണം, ഓറൽ കെയർ, ഹോം കെയർ എന്നിങ്ങനെ വിവിധ വ്യവസായങ്ങൾക്കായി ലാമിനേറ്റഡ് പ്ലാസ്റ്റിക് ട്യൂബുകൾ നിർമ്മിക്കുന്നതിൽ സ്പെഷ്യലൈസ് ചെയ്ത ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നാണ് ഇപിഎൽ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
