അടുത്ത മള്‍ട്ടിബാഗര്‍ ഇതാ; ഈ സ്‌മോള്‍ കാപ് ലോജിസ്റ്റിക്സ് ഓഹരിയിൽ നേടാം 150% ലാഭം!

സമീപകാല തിരിച്ചടിയില്‍ നിന്നും തിരികെ കയറിയ വിപണിയിലെ നിലവിലുള്ള സാഹചര്യം ബുള്ളുകള്‍ക്ക് അനുകൂലമാണ്. എങ്കിലും ഞൊടിയിടയിലെ കുതിച്ചുച്ചാട്ടം കാരണം ഒരു ലാഭമെടുപ്പിനുള്ള സാധ്യത നിലനില്‍ക്കുന്നു. എന്നാല്‍ നിഫ്റ്റി വീണ്ടും മുന്നേറി 18,150 നിലവാരം ഭേദിച്ച് നിലനില്‍ക്കാന്‍ സാധിച്ചാല്‍ പുതിയൊരു സര്‍വകാല റെക്കോഡ് നിലവാരം കാണാനുള്ള കളമൊരുങ്ങും. ഇതിനിടെ അടിസ്ഥാനപരമായി മികച്ചതും നിരവധി അനുകൂല ഘടകങ്ങളുമുള്ള സ്‌മോള്‍ കാപ് ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ഇക്വിറ്റി99 രംഗത്തെത്തി.

മഹേശ്വരി ലോജിസ്റ്റിക്‌സ്

മഹേശ്വരി ലോജിസ്റ്റിക്‌സ്

40 വര്‍ഷത്തിലേറെയായി വിവിധ മേഖലകൡ സംരംഭങ്ങള്‍ നടത്തുന്ന കുടുംബ ബിസിനസിന്റെ ഭാഗമായി ഗുജറാത്തിലെ വല്‍സദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചെറുകിട കമ്പനിയാണ് മഹേശ്വരി ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്. ചരക്കുകടത്ത്, വിവധതരം പേപ്പറുകള്‍, ബോര്‍ഡുകള്‍, കല്‍ക്കരി വ്യാപാരം തുടങ്ങിയ മേഖലകളിലാണ് ക്മ്പനിക്ക് കീഴിലുള്ള പ്രധാന സംരംഭങ്ങള്‍. 75,000 മെട്രിക് ടണ്‍ വാര്‍ഷിക ഉത്പദാന ശേഷിയുള്ള പേപ്പര്‍ യൂണിറ്റ് 2015-ലാണ് ഏറ്റെടുത്തത്. ഗുജറാത്തിലും രാജസ്ഥാനിലുമായി 6 ഓഫീസുകളുണ്ട്. വാപിയില്‍ കല്‍ക്കരി തരംതരിക്കാനുള്ള യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.

അനുകൂല ഘടകം

അനുകൂല ഘടകം

പ്രധാന ബിസിനസുകളില്‍ നിന്നും വരുമാനവും പ്രവര്‍ത്തനലാഭം ആര്‍ജിക്കാനും മഹേശ്വരി ലോജിസ്റ്റിക്‌സിന് സാധിക്കുന്നുണ്ട്. കമ്പനിയുടെ പ്രതിയോഹരി വരുമാനവും ഉയര്‍ന്നതാണ്. അതേസമയം ആഗോള വ്യാപകമായി തന്നെ പേപ്പറിന് വില വര്‍ധിക്കുന്നതും ആവശ്യകത ഉയരുന്നതും കാണാനാവും. ഇതിനോടൊപ്പം സ്‌കൂള്‍, കോളേജുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതും കമ്പനിക്ക് അനുകൂല ഘടകങ്ങളാണ്. അടുത്തിടെ ഗുജറാത്ത് സര്‍ക്കാരിന്റെ പദ്ധതിയിലൂടെ 25 കോടിയുടെ ആനുകൂല്യത്തിന് യോഗ്യത നേടിയെന്നതും ശ്രദ്ധേയമാണ്. ഇതിനോടകം ജിഎസ്ടിയില്‍ നിന്നും തിരികെ കിട്ടാനുള്ള തുകയുടെ ഒരുഭാഗം ലഭ്യമായതും നേട്ടമാണ്.

ഓഹരി വിശദാശം

ഓഹരി വിശദാശം

ഏറ്റവുമൊടുവിലെ ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ മഹേശ്വരി ലോജിസ്റ്റിക്‌സിന്റെ വിപണി മൂല്യം 300 കോടി രൂപയാണ്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.49 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 46.89 രൂപ നിരക്കിലുണ്ട്. കഴിഞ്ഞ 12 മാസത്തെ പ്രതിയോഹരി വരുമാനം 7.35 രൂപയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓഹരിയുടെ പിഇ റേഷ്യോ 13.80 എന്ന അനുപാതത്തിലാണെന്നതും ശ്രദ്ധേയം. കമ്പനിയുടെ 57.4 ശതമാനം ഓഹരികളും പ്രമോട്ടറിന്റെ കൈവശമാണ്. ബാക്കി 41.95 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്.

സാമ്പത്തികം

സാമ്പത്തികം

കോവിഡ് പ്രതിസന്ധി പ്രതികൂലമായി ബാധിച്ചിരുന്നെങ്കിലും മഹേശ്വരി ലോജിസ്റ്റിക്‌സിന്റെ (NSE: MAHESHWARI) സാമ്പത്തിക സ്ഥിതി ശരാശരിക്കും മുകളിലാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 256 കോടി രൂപയായിരുന്നു. ഇത് മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 27 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തിലെ കമ്പനിയുടെ അറ്റാദായം 4.68 കോടി രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 33 ശതമാനം വര്‍ധനയാണ് കാണിച്ചത്. പ്രതിയോഹരി വരുമാനവും 1.18 രൂപയില്‍ നിന്നും 1.58-ലേക്ക് ഉയര്‍ന്നു.

ലക്ഷ്യവില 250

ലക്ഷ്യവില 250

ബുധനാഴ്ച രാവിലെ മഹേശ്വരി ലോജിസ്റ്റിക്‌സിന്റെ ഓഹരികള്‍ 101 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 250 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ഇക്വിറ്റി99 നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 12 മാസത്തിനകം 150 ശതമാനം ലാഭം നേടാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ കൂടിയ വില 140.40 രൂപയും താഴ്ന്ന വില 64 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 16 ശതമാനം കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഇക്വിറ്റി99 പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X