ഇന്ന് ചിങ്ങം മൂന്ന്. പഞ്ഞ മാസത്തിനു ശേഷം ഓണക്കാലമെത്തി. ഇത്തവണ മലയാളികൾ ഏറ്റവും കൂടുതൽ പേടിക്കുന്നത് ഓണക്കാലത്തെ സാധനങ്ങളുടെ ചിലവിനെ കുറിച്ചാണ്. കാരണം വെളിച്ചെണ്ണ വിലയും തേങ്ങ വിലയും റെക്കോർഡ് വിലക്കയറ്റത്തിലേക്ക് കുതിച്ചിരുന്നു. ഇത് വിപണിയിൽ വലിയ കോളിളക്കം സൃഷ്ടിച്ചെങ്കിലും കേരള സർക്കാർ ഇപ്പോൾ സാധനങ്ങളുടെ വിലയിൽ മാറ്റം കൊണ്ടു വന്നിരിക്കുന്നു.
ഓണത്തിന് പ്രധാനമായും അരി, പച്ചക്കറികൾ, വെളിച്ചെണ്ണ എന്നിവക്കെല്ലാം ആവശ്യം കൂടുതലാണ്. ഒരു ഓണ സദ്യ ഒരുക്കാൻ പോലും വലിയ ചിലവേറും. 500 രൂപക്കു മുകളിൽ കുതിച്ചുയർന്ന വെളിച്ചെണ്ണ വില ഇപ്പോൾ കിലോയ്ക്ക് 380 രൂപയായി കുറഞ്ഞു. മാത്രമല്ല അരി വിലയും കിലോക്ക് 50 രൂപയിൽ താഴേക്ക് എത്തിയിരിക്കുന്നു. പച്ചക്കറി വിലയും കുറയുന്നതോടെ സാധാരണക്കാർക്ക് ആശ്വാസമേകുന്നു.
ഓണത്തിന് വില കുറയുന്നു
കഴിഞ്ഞ വർഷത്തെ ഉത്സവ സീസണിനെ അപേക്ഷിച്ച് ഇത്തവണ മിക്ക സാധാനങ്ങൾക്കും വില കുറയുമെന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നത്. അതിനാൽ ഇത്തവണ ഓണ ബജറ്റ് പ്രതിസന്ധി സൃഷ്ടിക്കില്ലെന്ന് വിശ്വസിക്കാം. സർക്കാരിന്റെ ഓണ വിപണികളിൽ കുറഞ്ഞ വിലയിൽ അരിയും മറ്റു സാധനങ്ങളും ലഭിക്കും.
കിലോയ്ക്ക് 350 രൂപ വരെ ഉയർന്നിരുന്ന മുളകിന്റെ വില 120 രൂപയായി കുറഞ്ഞു. ഉള്ളി കിലോയ്ക്ക് 28 രൂപയായി. 160 രൂപയ്ക്ക് വിൽപ്പന നടത്തിയ പയർവർഗ്ഗങ്ങൾ ഇപ്പോൾ 95 രൂപയായിരിക്കുന്നു. എങ്കിലും തക്കാളി, വെണ്ടക്ക, പാവയ്ക്ക എന്നിവയുടെ വിലയിൽ നേരിയ വർധനവുണ്ട്.

സർക്കാരിൻ്റെ ഓണക്കിഴിവുകൾ
- സപ്ലൈകോ "ഹാപ്പി അവേഴ്‌സ്" ഡിസ്‌കൗണ്ട് സ്കീം ആരംഭിച്ചിട്ടുണ്ട്. സബ്‌സിഡിയില്ലാത്ത സാധനങ്ങൾക്ക് എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ 10% അധിക കിഴിവ് സ്വന്തമാക്കാം.
- ആഗസ്റ്റ് 25 മുതൽ സപ്ലൈകോ ഓണം വിപണികളിൽ സബ്‌സിഡി ഇല്ലാതെ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് 50% വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല കിലോയ്ക്ക് 25 രൂപ നിരക്കിൽ 20 കിലോ അരിയും വിതരണം ചെയ്യും.
സംസ്ഥാനത്ത് സ്വർണ വില താഴേക്ക്, വാങ്ങാൻ ആവേശം: പവൻ വില 73,000ലേക്ക് വീണു, ഇനിയും കുറയുമോ?
ഏറ്റവും പുതിയ വില നിരക്ക് അറിയാം (ചാല മാർക്കറ്റിലെ കണക്ക് പ്രകാരം)
അരി
- മട്ട: 46 രൂപ മുതൽ 51 രൂപ വരെ
- ജയ: 39 രൂപ മുതൽ 41.60 രൂപ വരെ
- സുരേഖ: 43 രൂപ മുതൽ 47 രൂപ വരെ
- പച്ചരി: 31 രൂപ മുതൽ 39 രൂപ വരെ
- ഡോപ്പി: 34 രൂപ മുതൽ 46 രൂപ വരെ
- പൊന്നി: 42 രൂപ മുതൽ 65 രൂപ വരെ
പയർവർഗ്ഗങ്ങൾ
- ചെറുപയർ: 95 രൂപ മുതൽ 118 രൂപ വരെ
- ഉഴുന്ന്: 99 രൂപ മുതൽ 109 രൂപ വരെ
പച്ചക്കറികൾ
- പച്ചമുളക്: 47 രൂപ
- പച്ചമാങ്ങ: 30 രൂപ
- മത്തങ്ങ: 17 രൂപ
- നാരങ്ങ: 54 രൂപ
- പാവയ്ക്ക: 36 രൂപ
- പയർ: 42 രൂപ
- കാരറ്റ്: 42 രൂപ
- വെള്ളരിക്ക: 27 രൂപ
- വെളുത്തുള്ളി: 104 രൂപ
- ഇഞ്ചി: 74 രൂപ
- ചെറിയ ഉള്ളി: 53 രൂപ
- ഉരുളക്കിഴങ്ങ്: 32 രൂപ
ഈ വില നിരക്കുകളെല്ലാം കഴിഞ്ഞ വർഷത്തെ നിരക്കുകളേക്കാൾ കുറവാണ്. ഇത്തവണ ഓണത്തിന് പോക്കറ്റ് കാലിയാവാതെ സന്തോഷത്തിൻ്റെയും സമൃദ്ധിയുടെയും ഓണം ആഘോഷിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications