കടുത്ത ചാഞ്ചാട്ടത്തിനൊടുവില്‍ ആഭ്യന്തര വിപണികള്‍ വീണ്ടും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. നേട്ടത്തോടെയാണ് തുടങ്ങിയതെങ്കിലും അവസാന നിമിഷങ്ങളിലെ കടുത്ത വില്പന സമ്മര്‍ദത്തില്‍ പ്രധാന സൂചികകള്‍ നഷ്ടത്തിലേക്ക് വഴുതി മാറുകയായിരുന്നു. ക്ലോസിങ്ങിന് അരമണിക്കൂര്‍ മുമ്പ് വരെ 250-ഓളം പോയിന്റ് നേട്ടത്തിലായിരുന്ന സെന്‍സെക്സിന് ഒടുവില്‍ 700 പോയിന്റിലേറെ നഷ്ടം രേഖപ്പെടുത്തിയാണ് വ്യാപാരം അവസാനിപ്പിക്കേണ്ടി വന്നത്. നിഫ്റ്റിയും നിര്‍ണായകമായ മേഖലയായ 17,000 തകര്‍ത്ത് താഴേക്ക് പതിച്ചു. ഇതോടെ തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വിപണി നഷ്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കുന്നത്.
ഒടുവില്‍ എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റി-50 ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ 215 പോയിന്റ് നഷ്ടത്തില്‍ 16,958-ലും ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്സ് 704 പോയിന്റ് ഇടിഞ്ഞ് 56,463-ലുമാണ് ക്ലോസ് ചെയ്തത്. ഇന്നത്തെ വ്യാപാരത്തിനിടെ നിഫ്റ്റിയുടെ ഉയര്‍ന്ന നിലവാരം 17,275-ലും താഴ്ന്ന നിലവാരം 16,824-ലും കുറിച്ചു. അതേസമയം അവസാന നിമിഷം വരെ ശക്തമായി തുടര്‍ന്ന എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ പൊതുസൂചികയായ നിഫ്റ്റി-ബാങ്ക് 387 പോയിന്റ് താഴ്ന്ന 36,341-ലും വ്യാപാരം അവസാനിപ്പിച്ചു. മിഡ് കാപ്-100 സൂചിക 1.37 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 1.66 ശതമാനം ഇടിഞ്ഞും വ്യാപാരം അവസാനിപ്പിച്ചു.
കിഴക്കന്‍ യൂറോപ്പിലെ യുദ്ധം മൂര്‍ച്ഛിക്കുന്നതിന്റെ വ്യക്തമായ സൂചന നല്കുന്ന ഉക്രൈന്, റഷ്യന്‍ ഭരണകൂടങ്ങളുടെ പ്രസ്താവനയാണ് വിപണിക്ക് തിരിച്ചടിയായത്. ആഗോള വിപണികളെല്ലാം നഷ്ടത്തിലേക്ക് നീങ്ങിയതോടെ, നേട്ടത്തിലായിരുന്ന ആഭ്യന്തര വിപണിയിലും തിരിച്ചടി നേരിടുകയായിരുന്നു. അവസാന അരമണിക്കൂറിനെ നേരിട്ട ശക്തമായ വില്‍പ്പനയില്‍ നിര്‍ണായകമായ സപ്പോര്‍ട്ട് മേഖലകളെല്ലാം തകര്‍ക്കപ്പെട്ടു. നിര്‍ണായകമായ 17,000 നിലവാരവും 200-ഡിഎംഎ നിലവാരവും തകര്‍ത്താണ് നിഫ്റ്റി ക്ലോസ് ചെയ്തിരിക്കുന്നത്.
എഫ്എംസിജി, ടെക്നോളജി, റിയാല്‍റ്റി വിഭാഗം ഓഹരികളിലാണ് വമ്പന്‍ തിരിച്ചടിയേറ്റത്. ഇതിനോടൊപ്പം എച്ച്ഡിഎഫ്സി ഓഹരികളും ഇന്‍ഫോസിസിലും നേരിടുന്ന വില്പന സമ്മര്‍ദവും സൂചികകളെ പിന്നോട്ടടിച്ചു.
17,000 നിലവാരത്തിന് താഴെ നിഫ്റ്റി തുടരുന്നത് ബെയറിഷാണെങ്കിലും സൂചിക ഇപ്പേള്‍ ഒരു ഓവര്‍സോള്‍ഡ് മേഖലയിലാണ്. 17,050 നിലവാരമാണ് തൊട്ടടുത്ത പ്രതിരോധം. 16,800- 16,700 നിലവാരമാണ് തൊട്ടടുത്ത സപ്പോര്‍ട്ട് മേഖല. നിഫ്റ്റിക്ക് 17,050 നിലവാരം ഭേദിച്ച് മുന്നേറാന്‍ സാധിക്കുമെങ്കില്‍ പുതിയ പുള്‍ബാക്ക് റാലി പ്രതീക്ഷിക്കാം. തുടര്‍ന്ന് 17,100- 17,150 നിലവാരങ്ങള്‍ പരീക്ഷിക്കപ്പെടാം. അതേസമയം, ബാങ്ക്-നിഫ്റ്റിക്ക് 36,180 നിലവാരത്തില്‍ ശക്തമായ പിന്തുണയുണ്ട്. 36,500-ലാണ് സൂചികയുടെ തൊട്ടടുത്ത പ്രതിരോധം.
ഇതിനിടെ, എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 14 സൂചികകളും ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇതില്‍ 3 ശതമാനത്തേളം ഇടിഞ്ഞ ഐടി വിഭാഗം ഓഹരി സൂചികയ്ക്കാണ് കനത്ത തിരിച്ചടിയേറ്റത്. എഫ്എംസിജി, റിയാല്‍റ്റി, ധനകാര്യ സേവന വിഭാഗം സൂചികകളും 2 ശതമാനത്തിലേറെ ഇടിവ് നേരിട്ടു. ഓട്ടോ, സ്വകാര്യ ബാങ്ക്, ഫാര്‍മ, മീഡിയ, മെറ്റല്‍ വിഭാഗം സൂചികകള്‍ ഒരു ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി.
അതേസമയം ഓയില്‍ & ഗ്യാസ് വിഭാഗം സൂചികയ്ക്ക് മാത്രമാണ് നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. റിലയന്‍സ് ഓഹരികളിലെ മുന്നേറ്റമാണ് ഈ സൂചികയെ നേട്ടത്തില്‍ തുടരാന്‍ സഹായിച്ചത്.
അതേസമയം ചൊവ്വാഴ്ച എന്‍എസ്ഇയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,131 ഓഹരികളില്‍ 508 എണ്ണത്തിന് മാത്രമാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. 1,561 ഓഹരികളും നഷ്ടത്തില്‍ അവസാനിപ്പിച്ചു. 62 ഓഹരികള്‍ക്ക് മാറ്റമൊന്നും രേഖപ്പെടുത്താനും സാധിച്ചില്ല. വ്യാപാരം നടന്ന ഓഹരികളിലെ നേട്ടവും കോട്ടവും തമ്മിലുള്ള അനുപാതമായ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ ഇന്ന് 0.33-ലേക്ക് താഴ്്ന്നു. ഇന്നലെ എഡി റേഷ്യോ 0.66 ആയിരുന്നു. എഡി റേഷ്യോ ഇത്രയുമധികം താഴ്ന്നതിലൂടെ വിപണിയിലെ പൊതുസാഹചര്യം വീണ്ടും മോശമാകുകയാണെന്ന സൂചനയാണ് നല്‍കുന്നത്.
ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് സൂചിപ്പിക്കുന്ന വിക്സ് (VIX) നിരക്കുകള്‍, 2 ശതമാനത്തിലേറെ ഉയര്‍ന്ന് 19.78-ലാണ് നിര്‍ത്തിയത്. വിക്സ് നിരക്കുകള്‍ 20 മറികടക്കുന്നത് വിപണിക്ക് ഗുണകരമാവില്ല
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ ഈ 3 ഓഹരികൾ; ശ്രദ്ധിക്കേണ്ട നിർണ്ണായക ലെവലുകൾ ഇതാ

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications