നിക്ഷേപകരെ കബളിപ്പിച്ച കേസിൽ എഫ്‌ടിഎക്‌സിന്റെ മുൻ ഡയറക്ടർ ഓഫ് എൻജിനീയറിങ് നിഷാദ് സിംഗ് കുറ്റം സമ്മതിച്ചു. ക്രിപ്‌റ്റോ ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ എഫ്‌ടിഎക്‌സിലെ നിക്ഷേപകരെ കബളിപ്പിക്കാനുള്ള മൾട്ടി ഇയർ സ്‌കീമിൽ നിഷാദ് സിംഗിനും പങ്കുള്ളതായി ആരോപണമുണ്ടായിരുന്നു.
തട്ടിപ്പ് നടത്താനുള്ള ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഗൂഢാലോചന, ഫെഡറൽ കാമ്പെയ്‌ൻ ഫിനാൻസ് നിയമങ്ങൾ ലംഘിക്കുന്നതിനുള്ള ഗൂഢാലോചന ഉൾപ്പെടെ ആറ് ഗൂഢാലോചന കുറ്റങ്ങളാണ് നിഷാദ് സിംഗിനെതിരെ ചുമത്തിയിരിക്കുന്നത്. എഫ്‌ടിഎക്‌സ് സ്ഥാപകനായ സാം ബാങ്ക്മാൻ ഫ്രൈഡിനെക്കുറിച്ചുള്ള അന്വേഷണവുമായി സഹകരിക്കുമെന്ന് നിഷാദ് സിംഗ് സമ്മതിച്ചതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
എഫ്‌ടിഎക്‌സ് നിക്ഷേപകരുടെ പണം ബാങ്ക്മാൻ ഫ്രൈഡ്, വാങ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ക്രിപ്‌റ്റോ ഹെഡ്ജ് ഫണ്ടായ അലമേഡ റിസർച്ചിലേക്ക് വഴിതിരിച്ചുവിടാൻ കഴിയുന്നൊരു സോഫ്റ്റ്‌വെയർ കോഡ് നിഷാദ് സിംഗ് നിർമിച്ചതായാണ് സെക്യൂരിറ്റ് എക്സ്ചേഞ്ച് കമ്മീഷന്റെ പരാതിയിൽ പറയുന്നത്.

എഫ്‌ടിഎക്‌സിന്റെ നിക്ഷേപകരെ കബളിപ്പിക്കാനുള്ള പദ്ധതിയിൽ നിഷാദ് സിംഗ് സജീവ പങ്കാളിയായിരുന്നെന്നും പരാതിയിൽ പറയുന്നു. എഫ്‌ടിഎക്‌സ് തകർച്ചയുടെ വക്കിലെത്തിയപ്പോൾ വ്യക്തിഗത ആവശ്യങ്ങൾക്കും ചെലവുകൾക്കുമായി എഫ്‌ടിഎക്‌സിൽ നിന്ന് ഏകദേശം 6 മില്യൺ ഡോളർ നിഷാദ് സിംഗ് പിൻവലിച്ചതായും അദ്ദേഹത്തിനെതിരെ ആരോപണമുണ്ട്.
അലമേഡ റിസർച്ചിലും പിന്നീട് എഫ്ടിഎക്സിലും എൻജിനിയറിംഗ് മേധാവിയായിരുന്നു നിഷാദ് സിംഗ്. എഫ്‌ടിഎക്‌സിന്റെ ഷെയർഹോൾഡറും സീനിയർ എക്‌സിക്യൂട്ടീവുമായിരുന്നു അദ്ദേഹം, 2022 നവംബറിൽ തകർച്ചയുടെ സമയത്ത് എഫ്‌ടിഎക്‌സിന്റെ എഞ്ചിനീയറിംഗ് ഡയറക്ടറായിരുന്നു.
ക്രിപ്റ്റോ റഷ്യൻ സമ്പദ്‍വ്യവസ്ഥയെ തകർക്കും
ക്രിപ്‌റ്റോ രാജ്യത്ത് നിയമവിധേയമാക്കുന്നത് റഷ്യയുടെ സാമ്പത്തിക വ്യവസ്ഥയെ തകർക്കുമെന്ന് റഷ്യൻ സെൻട്രൽ ബാങ്ക് ഡയറക്ടർ എലിസവേറ്റ ഡാനിലോവ പറഞ്ഞു. സാമ്പത്തിക സംവിധാനത്തിലേക്ക് ക്രിപ്റ്റോയെ അനുവദിക്കുന്നത് "അടിസ്ഥാന അപകടസാധ്യതകൾ" കൊണ്ടുവരും. ക്രിപ്‌റ്റോ നിയമവിധേയമാക്കുന്നത് സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരതയിൽ വിട്ടുവീഴ്ച ചെയ്യുമെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കുത്തൊഴുക്കിന് വഴിയൊരുക്കുമെന്നും അവർ പറഞ്ഞു. നിലവിൽ ക്രിപ്‌റ്റോയോ ടോക്കൺ ട്രേഡിംഗോ റഷ്യയിൽ നിയമവിരുദ്ധമോ നിയന്ത്രിതമോ നേരിടുന്നില്ല.
അന്താരാഷ്ട്ര സെറ്റിൽമെന്റുകളിൽ ക്രിപ്റ്റോ ഉപയോഗിക്കുന്നതിനും ക്രിപ്റ്റോ മൈനിംഗ് നിയമവിധേയമാക്കുന്നതിന് ബാങ്ക് ഓഫ് റഷ്യ എതിരല്ല. അന്താരാഷ്ട്ര വ്യാപാര പ്ലാറ്റ്‌ഫോമുകളിൽ ക്രിപ്റ്റോ ഉപയോഗിക്കാം. എന്നാൽ റഷ്യൻ സമ്പദ്‌വ്യവസ്ഥയിലേക്ക് ഉൾപ്പെടുത്തുന്നത് പ്രത്യാഘാതങ്ങളുണ്ടാക്കും എന്നാണ് ബാങ്ക് ഓഫ് റഷ്യയുടെ നിലപാട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications