എൻആർഐകളിൽ നിന്നുള്ള നിക്ഷേപത്തിൽ റെക്കോർഡ് വർധനയാണ് കേരളത്തിലെ ബാങ്കുകൾ കണ്ടത്. കണക്കുകൾ പ്രകാരം 2019 ഡിസംബർ 31 വരെ 1.99 ലക്ഷം കോടി രൂപയുടെ എൻആർഐ. നിക്ഷേപമാണ് കേരളത്തിലെ ബാങ്കുകളിലേക്ക് എത്തിയിട്ടുള്ളത്. ഇതാദ്യമായാണ് സംസ്ഥാനത്തെ ബാങ്കുകളിൽ എൻആർഐ നിക്ഷേപം രണ്ട് ലക്ഷം കോടി രൂപയിലെത്തുന്നത്. എൻആർഐ നിക്ഷേപം 7.19 ശതമാനം വാർഷിക വർദ്ധനവ് രേഖപ്പെടുത്തിയതായി സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.
വിവിധ ബാങ്കുകളിലെ കണക്കുകൾ
കേരള ഗ്രാമീണ ബാങ്ക് ഉൾപ്പെടെ സംസ്ഥാനത്തെ പൊതുമേഖലാ ബാങ്കുകൾക്ക് 96,469.61 കോടി രൂപ നിക്ഷേപം ലഭിച്ചു. സ്വകാര്യ ബാങ്കുകളിലെ എൻആർഐ നിക്ഷേപം 1,02,095.08 രൂപയും ചെറുകിട ധനകാര്യ ബാങ്കുകളിൽ 1,216.55 കോടി രൂപയുമാണ് നിക്ഷേപം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കാണ് ഏറ്റവും കൂടുതൽ നിക്ഷേപം ലഭിച്ചത്. 58,516.29 കോടി രൂപയാണ് എസ്ബിഐയ്ക്ക് ലഭിച്ചത്. ഫെഡറൽ ബാങ്കിന് 51,709.44 കോടി രൂപ ലഭിച്ചു.
18.62% വളർച്ചയിൽ ഫെഡറൽ ബാങ്ക്
ആലുവ ആസ്ഥാനമായ ഫെഡറൽ ബാങ്ക് എൻആർഐ നിക്ഷേപത്തിൽ 18.62 ശതമാനം ഉയർന്ന് ഏപ്രിൽ-ജൂൺ പാദത്തിൽ 60,273.83 കോടി രൂപയാണ് നേടിയിരിക്കുന്നത്. തൃശൂർ ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എൻആർഐ നിക്ഷേപം 2020 ഏപ്രിൽ-ജൂൺ പാദത്തിൽ 2,783 കോടി രൂപ അഥവാ 13 ശതമാനം വർധിച്ച് 24,661 കോടി രൂപയായി ഉയർന്നു. എൻആർഐ നിക്ഷേപം 1.43 ശതമാനം (2,818.11 കോടി രൂപ) വളർച്ച നേടി. 2019 ജൂലൈ-സെപ്റ്റംബർ പാദത്തിൽ 96,963.16 കോടി രൂപയും ജൂൺ അവസാനിച്ച പാദത്തിൽ 192,254.44 കോടി രൂപയുമാണ് നിക്ഷേപം.
കൂടുതൽ സമ്പാദ്യം
സമീപ വർഷങ്ങളെ അപേക്ഷിച്ച് ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ ലാഭിക്കാനുള്ള പ്രവാസികളുടെ മാനസിക സ്ഥിതിയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. എണ്ണവിലയിലുണ്ടായ ഇടിവ് കാരണം കഴിഞ്ഞ 3-4 വർഷങ്ങളിൽ നിരവധി പ്രവാസികൾക്ക് ഗൾഫിലെ ജോലി നഷ്ടപ്പെട്ടിട്ടും ഒരു ട്രില്യൺ രൂപയിൽ നിന്ന് രണ്ട് ട്രില്യൺ രൂപയിലെത്താൻ അഞ്ച് വർഷത്തിൽ താഴെ മാത്രം സമയമാണ് എടുത്തിരിക്കുന്നത്. കേരളത്തിലെ എൻആർഐ നിക്ഷേപം 2015 മാർച്ചിലാണ് ഒരു ലക്ഷം കോടി രൂപ മറികടന്നത്.
എന്താണ് എൻആർഐ നിക്ഷേപം?
എൻആർഐ നിക്ഷേപങ്ങൾ പണമയയ്ക്കലുമായി തെറ്റിദ്ധരിക്കരുത്, അവ എൻആർഐകൾ അവരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും അറ്റകുറ്റപ്പണികൾക്കും വീട്ട് ചെലവുകൾക്കുമായി അയയ്ക്കുന്ന വിദേശ കറൻസി ഫണ്ടുകളാണ്. എന്നാൽ എൻആർഐ നിക്ഷേപം, ഒരു പ്രവാസി ഇന്ത്യക്കാരൻ രാജ്യത്തെ ഒരു ബാങ്കിൽ നടത്തിയ വിദേശ കറൻസി നിക്ഷേപമാണ്, ഇത് കാലാവധി പൂർത്തിയാകുന്നത് വരെ ബാങ്കിൽ സൂക്ഷിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications