തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ജനുവരിയില്‍ ഇതുവരെ പ്രധാന സൂചികകള്‍ക്ക് നാലു ശതമാനത്തിലേറെ നേട്ടമുണ്ടാക്കാന്‍ സാധിച്ചു. യുഎസ്, യൂറോപ്യന്‍ വിപണികളില്‍ നിന്നുള്ള പിന്തുണയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഐടി, ബാങ്ക്, ടെലികോം, ഓയില്‍ തുടങ്ങിയ മേഖലകളിലെ കമ്പനികള്‍ മികച്ച മൂന്നാംപാദ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിടുമെന്ന പ്രതീക്ഷയും വിപണിക്ക് കരുത്തേകി. എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 52 പോയിന്റ് നേട്ടത്തില്‍ 18,055-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 221 പോയിന്റ് നേട്ടത്തോടെ 60,616-ലും ചൊവ്വാഴ്ച ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി- ബാങ്ക് 94 പോയിന്റ് നേട്ടത്തോടെ 38,442-ലും വ്യാപാരം അവസാനിപ്പിച്ചു.
മുന്നേറ്റം
ബുധനാഴ്ച വന്‍കിട കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ എന്നിവര്‍ മൂന്നാം പാദ സാമ്പത്തിക ഫലം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഐടി ഓഹരികളില്‍ നിക്ഷേപക താത്പര്യം പ്രകടമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി 3.5 ശതമാനത്തോളം ഐടി സൂചിക തിരുത്തല്‍ നേരിട്ടതിനാലും ഇന്ന് മുന്നേറനായി. ഇതിനോടൊപ്പം പവര്‍, റിയാല്‍റ്റി, ഓയില്‍ & ഗ്യാസ് വിഭാഗങ്ങളിലെ ഓഹരികളിലും മുന്നേറ്റം ദൃശ്യമായി. അതേസമയം, ബിഎസ്ഇയിലെ മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം സൂചികള്‍ കാര്യമായ വ്യതിയാനമില്ലാതെ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, ടാറ്റ സ്റ്റീലിന്റേയും ജെഎസ്ഡബ്യൂ സ്റ്റീലിന്റേയും റേറ്റിങ്, രാജ്യാന്തര നിക്ഷേപ സ്ഥാപനമായ ജെഫ്രീസ് താഴ്ത്തിയത് മെറ്റല്‍ വിഭാഗം ഓഹരികളെ പിന്നോട്ടടിച്ചു. അതേസമയം, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്സ് (VIX) 0.26 ശതമാനം വര്‍ധിച്ച് 17.73 നിലവാരത്തിലേക്ക് എത്തി.
മാര്‍ക്കറ്റ് മൂവ്മെന്റ്
ചൊവ്വാഴ്ച സെന്‍സെക്സ് 150 പോയന്റ് ഉയര്‍ന്ന് 60,546-ലും നിഫ്റ്റി 45 പോയന്റ് മുന്നേറി 18,048-ലുമാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ 18,050 നിലവാരം ഭേദിക്കാനാകാതെ സൂചികകള്‍ താഴേക്ക് വന്നു. ആദ്യ ഒരു മണിക്കൂറില്‍ കടുത്ത ചാഞ്ചാട്ടമായിരുന്നു. ഇതിനിടെ ഇന്നത്തെ താഴ്ന്ന നിലവാരമായ 17,964 രേഖപ്പെടുത്തി. പിന്നീട് സൂചികകള്‍ കരകയറാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. അത് ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. പീന്നിട് മൂന്ന് മണി വരെ സൂചികകള്‍ ഇന്നത്തെ ഉയര്‍ന്ന നിലവാരത്തില്‍ തങ്ങിനിന്നു. 18,081 ആണ് ഇന്നത്തെ ഉയര്‍ന്ന നിലവാരം. എന്നാല്‍ നിര്‍ണായകമായ 18,100 കടക്കാനാകാതെ വന്നതോടെ നിഫ്റ്റിയില്‍ ലാഭമെടുപ്പ് അനുഭവപ്പെട്ടു. എങ്കിലും 18,055-ല്‍ നേട്ടത്തോടെ ക്ലോസ് ചെയ്യാനായത് ശ്രദ്ധേയമായി.
അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ
എന്‍എസ്ഇയില്‍ വ്യാഴാഴ്ച വ്യാപാരം ചെയ്യപ്പെട്ട 2,108 ഓഹരികളില്‍ 1,003 ഓഹരികളില്‍ വില വര്‍ധനവും 1,067 ഓഹരികളില്‍ വിലയിടിവും 8 എണ്ണം വില വ്യതിയാനമില്ലെതെയും വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ് ഡിക്ലെയിന്‍ (എഡി) റേഷ്യോ 0.94-ലേക്ക് വീണു. ഇന്നലെ എഡി റേഷ്യോ 2.38 ആയിരുന്നു. ഇത് സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗം ഓഹരികളിലെ തളര്‍ച്ചയാണ് കാണിക്കുന്നത്. അതേസമയം, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 222 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍, 273 കമ്പനികള്‍ നഷ്ടത്തിലും 6 എണ്ണം വില വ്യതിയാനമില്ലാതെയും ക്ലോസ് ചെയ്തു.
പ്രധാന ഓഹരികളുടെ പ്രകടനം
>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 25 എണ്ണം ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഐടി കമ്പനിയായ എച്ച്സിഎല്‍ ടെക് 4 ശതമാനത്തിലേറെ കുതിച്ചു. അദാനി പോര്‍ട്ട്സ് 3 ശതമാനത്തിലധികവും മുന്നേറി. എച്ച്ഡിഎഫ്സി, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ഡിവീസ് ലാബ്സ് എന്നീ ഓഹരികള്‍ ഒരു ശതമാനത്തിലേറേയും നേട്ടം രേഖപ്പെടുത്തി.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 24 എണ്ണം വിലയിടിവ് രേഖപ്പെടുത്തി. മെറ്റല്‍ വിഭാഗത്തിലുള്ള ജെഎസ്ഡബ്യൂ സ്റ്റീല്‍ 4 ശതമാനത്തോളവും ടാറ്റ സ്റ്റീല്‍ 3 ശതമാനവും നഷ്ടം നേരിട്ടു. ബിപിസിഎല്‍, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ എന്നീ ഓഹരികള്‍ ഒരു ശതമാനത്തിലേറെയും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications