തപാൽ വകുപ്പിന് കീഴിൽ 21,000 ലധികം തൊഴിലവസരങ്ങൾ. വിവിധ സംസ്ഥാനങ്ങളിലായി ഗ്രാമിൻ ഡാക് സേവക് (ജിഡിഎസ്) തസ്തികകളിൽ 21,413 ഒഴിവുകളിലേക്കാണ് മെഗ റിക്രൂട്ട്മെന്റ് നടക്കുന്നത്. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (എബിപിഎം), ഡാക് സേവക് തുടങ്ങിയ തസ്തികകളും ഇതിൽ ഉൾപ്പെടുന്നു.
ഭവന വായ്പ പലിശ നിരക്ക് കുറച്ച് എസ്ബിഐ; പ്രതിമാസ തിരിച്ചടവുകളിൽ ഇനി ലാഭം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി
പത്താം ക്ലാസ് പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ indiapostgdsonline.gov.in വഴി അപേക്ഷിക്കാൻ അർഹതയുണ്ട്. മാർച്ച് 3 വരെ അപേക്ഷാ സമർപ്പിക്കാം, മാർച്ച് 6 മുതൽ 8 വരെ ഒരു അപേക്ഷയിൽ തിരുത്തലിനുള്ള അവസരവും ലഭ്യമാകും. ഇന്ത്യ പോസ്റ്റ് ജിഡിഎസ് 2025ന്റെ രജിസ്ട്രേഷൻ പ്രക്രിയ ഫെബ്രുവരി 10-നാണ് ആരംഭിച്ചത്.

ഇന്ത്യാ പോസ്റ്റ് ജിഡിഎസ് ഒഴിവുകൾ ഒന്നിലധികം സംസ്ഥാനങ്ങളിൽ
വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കു പുറമെ കേരളം, ഒഡീഷ, പഞ്ചാബ്, ജമ്മു കശ്മീർ, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, ഡൽഹി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, അസം തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റ് ഓഫീസുകളിലേക്കാണ് നിയമനം നടക്കുന്നത്. ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ളത് തമിഴ്‌നാട്ടിലാണ്.
യോഗ്യതാ മാനദണ്ഡം
അപേക്ഷകർ 2025 മാർച്ച് 3-ന് 18-നും 40-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി പ്രായപരിധിയിൽ ഇളവിന് അർഹതയുണ്ട്. വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ, അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്ന് ഇംഗ്ലീഷും ഗണിതവും നിർബന്ധിത വിഷയങ്ങളുള്ള സെക്കൻഡറി സ്കൂൾ പരീക്ഷ (ക്ലാസ് 10) വിജയിച്ചിരിക്കണം. എല്ലാ തസ്തികകൾക്കും 100 രൂപ ഫീസ് ബാധകമാണ്. എന്നിരുന്നാലും, സ്ത്രീ അപേക്ഷകർ, എസ്‌സി / എസ്ടി ഉദ്യോഗാർത്ഥികൾ, പിഡബ്ല്യുഡി അപേക്ഷകർ, ട്രാൻസ്‌വുമൺ അപേക്ഷകർ എന്നിവർ ഫീസ് അടയ്ക്കേണ്ടതില്ല.
എങ്ങനെ അപേക്ഷിക്കാം
അപേക്ഷിക്കുന്നതിന്, ഉദ്യോഗാർത്ഥികൾ indiapostgdsonline.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതുണ്ട്. വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷാ ഫോറം പൂരിപ്പിക്കുകയും ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും വേണം. ഇതിന് ശേഷമാണ് രജീസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടതും അപേക്ഷ അന്തിമമാക്കേണ്ടതും. പൂരിപ്പിച്ച ഫോമിന്റെ പ്രിന്റൗട്ട് ഭാവി റഫറൻസിനായി എടുത്തുവെക്കാവുന്നതാണ്.
കോർപ്പറേറ്റ് ആരോഗ്യ ഇൻഷുറൻസ്: ഇക്കാരണങ്ങളാൽ ഇത് മാത്രമായി ആശ്രയിക്കരുത്...
തിരഞ്ഞെടുപ്പ് പ്രക്രിയ
ഉദ്യോഗാർത്ഥികളെ തിരെഞ്ഞെടുക്കുന്ന പ്രക്രിയയ്ക്ക് പരീക്ഷ ഉണ്ടാകില്ല. പകരം, 10-ാം ക്ലാസിൽ നേടിയ മാർക്കിന്റെ ശതമാനത്തെ അടിസ്ഥാനമാക്കി, ഒരു സിസ്റ്റം ജനറേറ്റഡ് മെറിറ്റ് ലിസ്റ്റ് അന്തിമ ഉദ്യോഗാർത്ഥികളെ നിർണ്ണയിക്കും. ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത ഉദ്യോഗാർത്ഥികൾ ഡോക്യുമെറ് വെരിഫിക്കേഷനും ആവശ്യമെങ്കിൽ അടിസ്ഥാന മെഡിക്കൽ ഫിറ്റ്‌നസ് ടെസ്റ്റും നടത്തേണ്ടതുണ്ട്. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർമാർക്ക് (ബിപിഎം) 12,000 രൂപ മുതൽ 29,380 രൂപ വരെയും, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർമാർക്കും (എബിപിഎം), ഡാക് സേവക്‌സിനും 10,000 മുതൽ 24,470 രൂപ വരെയും ലഭിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications