അധിക വരുമാനം നേടണോ? ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച 4 കമ്പനികളെ അറിയാം

ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനുപുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗമാണ് കമ്പനികള്‍ ഇടക്കാലയളവില്‍ നല്‍കുന്ന ലാഭവിഹിതം അഥവാ ഡിവിഡന്റ് (DIVIDEND). ഒരു കമ്പനിയുടെ പ്രവര്‍ത്തന ലാഭത്തില്‍ നിന്ന് ഓഹരി ഉടമകള്‍ക്ക് ലഭിക്കുന്ന വിഹിതമാണ് ഡിവിഡന്റ്. ഒരു കമ്പനി ഏത് സമയത്ത്, എത്രത്തോളം ലാഭ വിഹിതം നല്‍കുന്നു എന്നതിനെ അടിസ്ഥാനമാക്കി അതിന്റെ മാനേജ്‌മെന്റിന് ഓഹരി ഉടമകളോടുള്ള സമീപനം എങ്ങനെയെന്ന് മനസ്സിലാക്കാനാവും.

അധിക വരുമാനം നേടണോ? ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച 4 കമ്പനികളെ അറിയാം

അതേസമയം, മികച്ച ലാഭവിഹിതം നല്‍കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു രീതിയില്‍ ഗുണമുണ്ടാകും. ഒന്ന് പലിശയ്ക്ക് സമാനമായ നേട്ടം ലാഭവിഹിതത്തിലൂടെ കിട്ടുന്നതിനൊപ്പം മികച്ച നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്.

ഒരു കമ്പനി അതിന്റെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഓരോ വര്‍ഷവും എത്ര ലാഭവിഹിതം നല്‍കുന്നതിനെയാണ് ഡിവിഡന്റ് യീല്‍ഡ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഓഹരി വിലയുടെ ശതമാനമെന്ന നിലയില്‍ ഡിവിഡന്റ് യീല്‍ഡ് എന്നത് ഒരു സാമ്പത്തിക അനുപാതമാണ്. അതേസമയം, അന്തിമ ലാഭവിഹിതം പോലെതന്നെയാണ് ഇടക്കാല ലാഭവിഹിതവും സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ എത്തുന്നതിനു മുന്‍പേ നല്‍കുന്ന ലാഭവിഹിതമാണ് ഇടക്കാല ലാഭവിഹിതം. സമീപകാലങ്ങളില്‍ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച നാല് കമ്പനികളെ കുറിച്ച് നോക്കാം.

1) ഭാരത് ഫോര്‍ജ് (BSE: 500493; NSE: BHARATFORG)
പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കു പ്രശസ്ത ഫോര്‍ജിങ് സ്ഥാപനമായ ഭാരത് ഫോര്‍ജാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. നവംബര്‍ 12ന് ചേര്‍ന്ന ഡയറക്റ്റര്‍ ബോര്‍ഡ് യോഗമാണ് ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം പ്രഖ്യാപിച്ചത്. ഓഹരിയൊന്നിന് 1.50 രൂപ നിരക്കിലാവും ലാഭവിഹിതം നല്‍കുക. 2001 ജൂണ്‍ മുതലുള്ള കാലയളവില്‍ 32 തവണയാണ് കമ്പനി ഓഹരി ഉടമകള്‍ക്കായി ലാഭവിഹിതം നല്‍കിയിട്ടുള്ളത്. കഴിഞ്ഞ 12 മാസത്തിനിടയില്‍ 2 രൂപ ലാഭവിഹിതമായി ഭാരത് ഫോര്‍ജിന്റെ ഓഹരി ഉടമകള്‍ക്ക് ലഭിച്ചിട്ടുണ്ട്. 802 രൂപ നിലവാരത്തില്‍ വ്യാപാരം ചെയ്യപ്പെടുന്ന ഈ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.26 ശതമാനമാണ്.

അധിക വരുമാനം നേടണോ? ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച 4 കമ്പനികളെ അറിയാം

വാഹന, ഊര്‍ജ, വ്യോമയാന, പ്രതിരോധ മേഖലയില്‍ ഗുണമേന്മയുളള ഉപകരണങ്ങളുടെ ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ഭാരത് ഫോര്‍ജ്. ജര്‍മനി, സ്വീഡന്‍, ഫ്രാ്ന്‍സ്, വടക്കേ അമേരിക്ക എിന്നിവടങ്ങളിലും ഭാരത് ഫോര്‍ജ് കമ്പനിക്ക് ബിസിനസ് പ്രവര്‍ത്തനങ്ങളുണ്ട്.

2) കാവേരി സീഡ് കമ്പനി (BSE: 532899; NSE: KSCL)
സ്വകാര്യ മേഖലയില്‍ നിന്നുള്ള മിഡ് കാപ്പ് കമ്പനിയാണ് കാവേരി സീഡ് കമ്പനി ലിമിറ്റഡ്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപിറ്റല്‍ 2,970 കോടി രൂപയാണ്. അടുത്തിടെ കൂടിയ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് നാല് രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. 2009 സെപ്റ്റംബര്‍ 16 മുതലുള്ള കാലയളവില്‍ കാവേരി സീഡ് കമ്പനി 17 തവണയാണ് ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം നല്‍കിയിട്ടുള്ളത.് 513 രൂപ നിലവാരത്തില്‍ വ്യാപാരം ചെയ്യപ്പെടുന്ന ഈ ഓഹരിയുടെ ഡിവിഡന്‍ഡ് യീല്‍ഡ് 0.78 ശതമാനമാണ്.

3) എസ്റ്റര്‍ ഇന്‍ഡസ്ട്രീസ് (BSE: 500136; NSE: ESTER)
അടുത്തിടെ കൂടിയ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഓഹരിയൊന്നിന് 1.40 രൂപയാണ് ഇടക്കാല ലാഭവിഹിതമായി എസ്റ്റര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാസം 23ന് തന്നെ ഇടക്കാല ലാഭവിഹിതം ഓഹരി ഉടമകള്‍ക്ക് കൈമാറുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട് 2002 സെപ്റ്റംബര്‍ 18 മുതലുള്ള കാലയളവില്‍ എസ്റ്റര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 15 തവണയാണ് ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ 12 മാസത്തിനിടയില്‍ ഓഹരിയൊന്നി 1.90 രൂപയാണ് ലാഭവിഹിതമായി ഈ കമ്പനി നല്‍കിയിട്ടുള്ളത. 135 രൂപ നിലവാരത്തില്‍ വ്യാപാരം ചെയ്യപ്പെടുന്ന ഈ കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 1.41 ശതമാനമാണ്.

അധിക വരുമാനം നേടണോ? ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച 4 കമ്പനികളെ അറിയാം

4) പനാമ പെട്രോകെം (BSE: 524820; NSE: PANAMAPET)
നവംബര്‍ 12ന് ചേര്‍ന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഓഹരിയൊന്നിന് 2 രൂപ നിരക്കില്‍ പനാമ പെട്രോകെം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത. പെട്രോളിയവുമായി ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റി ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഈ കമ്പനിയുടെ വാര്‍ഷിക വരുമാനം 44 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. 1982 നിലവില്‍ വന്ന പനാമ പെട്രോകെമിന്റെ മാര്‍ക്കറ്റ് ക്യാപിറ്റല്‍ 1,616 കോടി രൂപയാണ.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X