കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൌൺ കാലത്ത് ശാഖകളിൽ ജോലിയ്ക്കെത്തുന്ന ജീവനക്കാർക്ക് അധിക ശമ്പളം നൽകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) അറിയിച്ചു. മാർച്ച് 23 മുതൽ ഏപ്രിൽ 14 വരെ അല്ലെങ്കിൽ ലോക്ക് ഡൌണിന്റെ അവസാനം വരെ ജോലി ചെയ്തിട്ടുള്ള ഓരോ ആറ് പ്രവൃത്തി ദിവസത്തിനും 'ഏകദിന ശമ്പളം' (ബേസിക് പേ ഡിഎ) നൽകാൻ തീരുമാനിച്ചതായി സർക്കുലറിൽ എസ്ബിഐ അറിയിച്ചു.
ജീവനക്കാരുടെ സേവനം
ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ തങ്ങളുടെ ജീവനക്കാർ ഉപയോക്താക്കൾക്ക് നൽകുന്ന നിസ്വാർത്ഥ സേവനത്തെ അംഗീകരിക്കുന്നതിന്, അത്തരം ജീവനക്കാർക്ക് അധിക ശമ്പളം നൽകുന്നത് ഉചിതമാണെന്ന് തോന്നുന്നുവെന്നും എസ്‌ബിഐ സർക്കുലറിൽ പറഞ്ഞു. സിപിസി, സിഎസി, ട്രഷറി ഓപ്പറേഷൻസ്, ഗ്ലോബൽ മാർക്കറ്റ്സ്, ജിഐടിസി, ഐടി സേവനങ്ങൾ എന്നിവയിൽ നിയമിതരായിട്ടുള്ള എല്ലാ ജീവനക്കാർക്കും ഈ തുക നൽകപ്പെടും. നിശ്ചിത കാലയളവിനുശേഷം യോഗ്യതയുള്ള സ്റ്റാഫ് അംഗങ്ങൾക്ക് എച്ച്ആർഎംഎസ് പേയ്‌മെന്റുകൾ നൽകും.
അഭിനന്ദനം
കൊവിഡ് 19 വൈറസ് പടർന്നു പിടിക്കുന്നത് തടയാൻ സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക്ഡൌൺ തീരുമാനത്തെത്തുടർന്ന്, തങ്ങളുടെ ബ്രാഞ്ചുകളും സിപിസികളും ഉപഭോക്താക്കൾക്ക് ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിന് പ്രയാസകരമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് സർക്കുലറിൽ പറയുന്നു. ഉപഭോക്താക്കളെ സേവിക്കാൻ ഈ പ്രയാസകരമായ സമയത്തും പ്രവർത്തിക്കുന്ന ജീവനക്കാരെ അഭിനന്ദിച്ച് എസ്‌ബിഐ ട്വീറ്റ് ചെയ്തു.
നിശ്ചിത സമയം
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് സാമൂഹിക അകലം പാലിക്കാൻ എസ്‌ബിഐ നിശ്ചിത സമയങ്ങളിലേയ്ക്ക് പ്രവർത്തന സമയം മാറ്റി. സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് രാജ്യത്തുടനീളം ബാങ്കിംഗ് സമയങ്ങൾക്കായി നിശ്ചിത സമയ സ്ലോട്ടുകൾ നൽകിയിട്ടുണ്ടെന്ന് എസ്ബിഐ മാനേജിംഗ് ഡയറക്ടർ പി.കെ ഗുപ്ത പറഞ്ഞു.
പലിശ കുറച്ചു
ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ബാങ്ക് വ്യക്തമാക്കി. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഒരു വലിയ ആശ്വാസമായി, എസ്‌ബിഐ റീട്ടെയിൽ ടേം ഡെപ്പോസിറ്റ് പലിശനിരക്ക് 20-50 ബിപിഎസും ബൾക്ക് ടേം ഡെപ്പോസിറ്റ് പലിശനിരക്ക് 50-100 ബിപിഎസും കുറച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
