ദില്ലി: ഫാസ്ടാഗ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് നീട്ടി കേന്ദ്ര ഗതാഗത മന്ത്രാലയം. ഫെബ്രുവരി 15 മുതലാവും ഫാസ് ടാഗ് നിർബന്ധമാക്കുക. നേരത്തെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎഎഐഐ) ടോളുകളിലെ പണമിടപാട് ജനുവരി ഒന്നു മുതല്‍ പൂർണമായും ഫാസ്ടാഗിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ 75 ശതമാനം മുതല്‍ 80 ശതമാനം വരെ മാത്രമാണ് ഫാസ്ടാഗ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടക്കുന്നത്. ഇത് 100 ശതമാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലാണ് പുതിയ ഉത്തരവ്.

ടോള്‍ പ്ലാസയില്‍ നേരിട്ടുള്ള പണമിപാട് നല്‍കാതെ അക്കൗണ്ട് വഴി ഓട്ടോമാറ്റിക്കായി പണം നല്കുന്ന സംവിധാനമാണ് ഫാസ് ടാഗ്. ടോൾ പ്ലാസയിലെ പണമിടപാടുകൾ നിരുത്സാഹപ്പെടുത്തുന്നതിനായി, ഓരോ വശത്തും ഒരെണ്ണം ഒഴികെയുള്ള എല്ലാ പാതകളും "ഫാസ്റ്റ് ടാഗ് പാതകൾ" എന്നായി മാറ്റിയിരുന്നു. അതോടെ നിലവില്‍ ഫാസ് ടാഗ് ഇല്ലാതെയുള്ല വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസയിലെ ഈ ഒരു ലൈനിലൂടെ മാത്രമേ കടന്നു പോകുവാന്‍ സാധിക്കൂ. കൂടാതെ ഫാസ്റ്റ് ടാഗ് ഇല്ലാതെ മറ്റു പാതകളിലേക്ക് പ്രവേശിക്കുന്ന ഏത് വാഹനവും സാധാരണ ടോൾ ഫീസിന്റെ ഇരട്ടി നൽകേണ്ടിയും വരും.
സമയലാഭം, ഇന്ധന ലാഭം തുടങ്ങിയവ ഫാസ്ടാഗ് ഉപയോഗം വഴി ഉറപ്പു വരുത്താം. ടോള്‍ നല്കുന്നതിനായള്ല ക്യൂ പരമാവധി ഒഴിവാക്കുവാന്‍ ഇതുവഴി സാധിക്കും. രാജ്യത്തെ എല്ലാ ടോള്‍ പാതകളിലും ടോള്‍ പിരിവിന് ഉപയോഗിക്കുവാന്‍ സാധിക്കുന്ന ഏകീകൃത സംവിധാനമാണിത്. ടോള്‍ പ്ലാസകളില്‍ നിന്നും തിരഞ്ഞെടുത്ത ബാങ്ക് ശാഖകളില്‍ നിന്നും ഫാസ് ടാഗ് വാങ്ങാം
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
