ഫാസ്ടാഗ് വാങ്ങാം സൗജന്യമായി — പുതിയ ഓഫർ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ ഇതുവരെ ഫാസ്‌ടാഗ് വാങ്ങിയില്ലേ? എങ്കിൽ പെട്ടെന്ന് തന്നെ കേന്ദ്ര സർക്കാറിന്റെ പുതിയ ഓഫർ ഉപയോഗപ്പെടുത്തൂ. അതായത് ഫെബ്രുവരി 29 വരെ രജിസ്ട്രേഷൻ ഫീസായ 100 രൂപ ഇല്ലാതെ തന്നെ ഇപ്പോൾ ഫാസ്‌ടാഗ് ലഭിക്കും. ഇലക്‌ട്രോണിക് ടോൾ ശേഖരണം പ്രോത്സാഹിപ്പിക്കുന്നതിനായി ഫെബ്രുവരി 15 മുതലാണ് ഈ ഓഫർ ആരംഭിച്ചത്. ആര്‍സി ബുക്കുമായി ഫാസ്ടാഗ് വിൽപ്പന കേന്ദ്രങ്ങളിൽ എത്തുന്നവ‍ര്‍ക്കാണ് സൗജന്യമായി ഇത് ലഭിക്കുക.

 

എന്താണ് ഫാസ്റ്റാഗ്?

ടോള്‍ തുക മുന്‍കൂറായി അടച്ച, ഒരു റേഡിയോ ഫ്രീക്ക്വന്‍സി ഐഡന്റിഫിക്കേഷന്‍ കാര്‍ഡാണിത്. വാഹനങ്ങൾ ടോൾ ബൂത്തിലൂടെ കടന്നു പോകുമ്പോൾ വാഹനത്തിന്റെ മുൻവശത്ത് ഒട്ടിച്ചിരിക്കുന്ന ഫാസ്റ്റാഗ് കാർഡുകൾ ടോൾ ബൂത്തുകളിലെ റീഡറുകൾ സെൻസ് ചെയ്യുകയും നിമിഷ നേരങ്ങൾ കൊണ്ട് തന്നെ കാർഡിലെ ബാലൻസും കാർഡിന്റെ ആധികാരികതയുമൊക്കെ വിലയിരുത്തി ടോൾ തുക ഓട്ടോമാറ്റിക്കായി കാർഡ് ബാലൻസിൽ നിന്നും കുറയ്ക്കുകയും ചെയ്യുന്നതാണ്‌ ഈ സാങ്കേതിക വിദ്യ. ഈ കാർഡ് ഒട്ടിച്ചുകഴിഞ്ഞാൽ പഴയത് പോലെ ടോൾ പ്ലാസകളിൽ പണമടയ്ക്കാൻ വാഹന ഉടമകൾ കാത്തുനിൽക്കേണ്ടതില്ല, അതിനാൽ തന്നെ ടോൾ ബൂത്തുകളിൽ ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനും ഇത് സഹായിക്കും.

 

നിങ്ങളുടെ ബാങ്ക് നിക്ഷേപം എത്രത്തോളം സുരക്ഷിതമാണ്? കാശ് ബാങ്കിലിടുന്നവർ സൂക്ഷിക്കുകനിങ്ങളുടെ ബാങ്ക് നിക്ഷേപം എത്രത്തോളം സുരക്ഷിതമാണ്? കാശ് ബാങ്കിലിടുന്നവർ സൂക്ഷിക്കുക

ഫാസ്ടാഗ് വാങ്ങാം സൗജന്യമായി — പുതിയ ഓഫർ ഇങ്ങനെ

സൗജന്യ ഫാസ്റ്റ് ടാഗ് എങ്ങനെ ലഭിക്കും?

ഈ താൽക്കാലിക ഓഫർ വഴി, വാഹന ഉടമകൾ ആര്‍സി ബുക്കുമായി അംഗീകൃത ഫിസിക്കൽ പോയിന്റ് ഓഫ് സെയിൽ (പോസ്) ലൊക്കേഷനുകളിൽ എത്തിയാൽ സൗജന്യമായി ഫാസ്‌ടാഗ് ലഭിക്കും. 1033 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചും മൈ ഫാസ്ടാഗ് ആപ്പ് ഡൗൺലോ‍ഡ് ചെയ്തും ഫാസ്ടാഗ് നേടാം. എൻഎച്ച് ടോൾപ്ലാസകൾ, ആ‍ര്‍ടിഒ ഓഫീസുകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയ ഇടങ്ങളിൽ നിന്നും ഫാസ്ടാഗ് ലഭിക്കും.

മറ്റ് ഫാസ്‌‌ടാഗ് നിരക്കുകൾ?

രജിസ്ട്രേഷൻ ഫീസായ 100 രൂപയാണ് ഒഴിവാക്കിയിരിക്കുന്നത്. ഫാസ്‌‌ടാഗ് വാലറ്റിന് ബാധകമായ സെക്യൂരിറ്റി നിക്ഷേപവും മിനിമം ബാലൻസും മാറ്റമില്ലാതെ തുടരുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

English summary

ഫാസ്ടാഗ് വാങ്ങാം സൗജന്യമായി — പുതിയ ഓഫർ ഇങ്ങനെ | Fastag will be available until February 29 without registration fees

Fastag will be available until February 29 without registration fees
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X