2023, പുതുവര്‍ഷം ഒരുവിളിപ്പാടകലെ മാത്രം. അടുത്തവര്‍ഷം ഏതൊക്കെ കമ്പനികളില്‍ നിക്ഷേപിച്ചാല്‍ മികച്ച ആദായം കിട്ടും? ആഭ്യന്തര ബോക്കറേജായ ഏഞ്ചല്‍ വണ്‍ ഒരുപിടി ഓഹരികളില്‍ ബുള്ളിഷ് കാഴ്ച്ചപ്പാട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, റിയല്‍ എസ്റ്റേറ്റ്, ഓട്ടോമൊബീല്‍, എഫ്എംസിജി സെക്ടറുകളില്‍ നിന്നും തിരഞ്ഞെടുത്ത കമ്പനികള്‍ 2023 -ല്‍ വന്‍മുന്നേറ്റം കാഴ്ച്ചവെക്കുമെന്നാണ് എഞ്ചല്‍ വണ്ണിന്റെ വിലയിരുത്തല്‍.
വാഹനനാനുബന്ധ മേഖലയില്‍ നിന്നുള്ള സോന ബിഎല്‍ഡബ്ല്യു പ്രിസിഷന്‍ ഫോര്ജിംഗ്സില് ബ്രോക്കറേജിന് പ്രതീക്ഷയേറെ. അടുത്തവര്‍ഷം കമ്പനിയുടെ ഓഹരി വില 700 തൊടുമെന്ന് ഇവര്‍ പ്രവചിക്കുന്നു. 450 രൂപയെന്ന ഇപ്പോഴത്തെ മാര്‍ക്കറ്റ് വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ സ്റ്റോക്കില്‍ കരുതപ്പെടുന്ന നേട്ടം 55 ശതമാനത്തിലേറെയാണ്.

സോന ബിഎല്ഡബ്ല്യുവിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതുണ്ടോ? ഇന്ത്യയിലെ മുന്‍നിര വാഹനനാനുബന്ധ ടെക്നോളജി കമ്പനികളില്‍ ഒന്നാണിത്. ബാറ്ററി അധിഷ്ഠിത വൈദ്യുത വാഹനങ്ങളില്‍ നിന്നും ഹൈബ്രിഡ് വാഹനങ്ങളില്‍ നിന്നുമാണ് സോന ബിഎല്‍ഡബ്ല്യു 40 ശതമാനത്തോളം വരുമാനം കണ്ടെത്തുന്നത്.
പാസഞ്ചര്‍ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ട്രാക്ടറുകളും നിര്‍മിക്കുന്ന കമ്പനികള്‍ സോന ബിഎല്‍ഡബ്ല്യുവിന്റെ ഡിഫറന്‍ഷ്യല്‍ ഗിയര്‍ സംവിധാനത്തെ കാര്യമായി ആശ്രയിക്കുന്നുണ്ട്. ഈ രംഗത്ത് കമ്പനിയുടെ മാര്‍ക്കറ്റ് വിഹിതം 55 മുതല്‍ 90 ശതമാനം വരെയാണുതാനും.
'ഇന്ത്യന്‍ വാഹന വിപണിയില്‍ വൈദ്യുത, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് പ്രസക്തിയേറുകയാണ്. സോന ബിഎല്‍ഡബ്ല്യു പ്രിസിഷന്‍ ഫോര്‍ജിംഗ്സ് ഈ സ്ഥിതിവിശേഷത്തിന്റെ പ്രഥമ ഗുണഭോക്താവായി മാറും. 2021-24 കാലയളവില്‍ 49 ശതമാനത്തിനരികെ സംയോജിത വാര്‍ഷിക വളര്‍ച്ച കുറിക്കാനുള്ള ശേഷി കമ്പനിക്കുണ്ട്', എഞ്ചല്‍ വണ്‍ പറയുന്നു.
ആംബര്‍ എന്റര്‍പ്രൈസസിലും ബ്രോക്കറേജ് ശുഭപ്രതീക്ഷ പങ്കുവെയ്ക്കുന്നുണ്ട്. സ്റ്റോക്കിലെ ടാര്‍ഗറ്റ് വില 3,000 രൂപ. ഡിസംബര്‍ 13 -ന് 1,999 രൂപയിലാണ് കമ്പനി ഓഹരി വ്യാപാരം നിര്‍ത്തിയത്.
വാണിജ്യ എയര്‍ കണ്ടീഷണര്‍ സെഗ്മന്റിലെ കാല്‍വെയ്പ്പ്, കയറ്റുമതി മാര്‍ക്കറ്റുകളിലേക്കുള്ള കടന്നുവരവ്, കേന്ദ്ര സര്‍ക്കാരിന്റെ പിഎല്‍ഐ സ്കീമിലുള്ള പങ്കാളിത്തം എന്നിവ ആംബര്‍ എന്റര്‍പ്രൈസസിന്റെ ലാഭക്ഷമത വര്‍ധിപ്പിക്കുമെന്ന് ഏഞ്ചല്‍ വണ്‍ വിലയിരുത്തുന്നു. റൂം എയര്‍ കണ്ടീഷണര്‍ സെഗ്മന്റില്‍ ഇന്ത്യയിലെ മാര്‍ക്കറ്റ് ലീഡറാണ് ആംബര്‍ എന്റര്‍പ്രൈസസ്.

അടുത്ത 12 മാസംകൊണ്ട് സ്റ്റോവ് ക്രാഫ്റ്റ്, സുപ്രജിത്ത് എഞ്ചിനീയറിങ്, ശോഭ ലിമിറ്റഡ്, ഒബറോയി റിയല്‍റ്റി, ദേവയാനി ഇന്റര്‍നാഷണല്‍, ജൂബിലന്റ് ഇന്‍ഗ്രേവിയ എന്നീ കമ്പനികളുടെ ഓഹരിവിലയിലും 25 മുതല്‍ 43 ശതമാനം വരെ ഉയര്‍ച്ച ഏഞ്ചല്‍ വണ്‍ ഉറ്റുനോക്കുന്നുണ്ട്.
ബാങ്കിംഗ് രംഗത്തുനിന്നും എയു സ്മോള്‍ ഫൈനാന്‍സ് ബാങ്കിലാണ് ബ്രോക്കറേജിന്റെ പ്രതീക്ഷ മുഴുവന്‍. സ്റ്റോക്കിലെ ടാര്‍ഗറ്റ് വില 848 രൂപ. ഇപ്പോഴത്തെ മാര്‍ക്കറ്റ് വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഉയര്‍ച്ചാ സാധ്യത 28 ശതമാനം. ഫെഡറല്‍ ബാങ്കിലും എച്ച്ഡിഎഫ്സി ബാങ്കിലും കാണാം ഏഞ്ചല്‍ വണ്ണിന്റെ പച്ചക്കൊടി. ഫെഡറല്‍ ബാങ്കില്‍ ടാര്‍ഗറ്റ് വില 155 രൂപ. എച്ച്ഡിഎഫ്സി ബാങ്കില്‍ ടാര്‍ഗറ്റ് വില 1,850 രൂപ.

ഇന്ത്യയിലെ മുന്‍നിര ചെറുകിട ധനകാര്യ ബാങ്കുകളില്‍ ഒന്നാണ് എയു സ്മോള്‍ ഫൈനാന്‍സ്. രാജ്യത്തുടനീളം ബാങ്കിന് വേരോട്ടമുണ്ട്. ഉയര്‍ന്ന മാര്‍ജിന്‍ റീടെയില്‍ ബിസിനസാണ് എയു സ്മോള്‍ ഫൈനാന്‍സ് ബാങ്കിന്റെ പ്രധാന വരുമാനശ്രോതസ്. പിഐ ഇന്‍ഡസ്ട്രീസ് (ടാര്‍ഗറ്റ് വില: 400 രൂപ), ദേവയാനി ഇന്റര്‍നാഷണല്‍ (ടാര്‍ഗറ്റ് വില: 255 രൂപ), മാരികോ (ടാര്‍ഗറ്റ് വില: 600 രൂപ) എന്നീ സ്റ്റോക്കുകള്‍ക്കും ഏഞ്ചല്‍ വണ്‍ 'ബൈ' റേറ്റിങ് നല്‍കുന്നുണ്ട്.
'2022-24 സാമ്പത്തിക വര്‍ഷം പിഐ ഇന്‍ഡസ്ട്രീസിന്റെ വരുമാനവും നികുതിക്ക് ശേഷമുള്ള ലാഭവും യഥാക്രമം 17 ശതമാനവും 24 ശതമാനവും വീതം സംയോജിത വാര്‍ഷിക വളര്‍ച്ച കണ്ടെത്തുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍. അടുത്ത 2-3 വര്‍ഷം കൊണ്ട് കമ്പനിയുടെ സിഎസ്എം ബിസിനസ് (കസ്റ്റം സിന്തസിസ് മാനുഫാക്ചറിംഗ്) 20 ശതമാനത്തിലേറെ വളര്‍ച്ച രേഖപ്പെടുത്തും. ഇലക്ട്രോണിക് കെമിക്കല്‍സ് രംഗത്തെ ചുവടുവെയ്പ്പും പിഐ ഇന്‍ഡസ്ട്രീസിന്റെ ഭാവി ശോഭനമാക്കും', ബ്രോക്കറേജ് അഭിപ്രായപ്പെടുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications