ഒരിടവേളയ്ക്കു ശേഷം മുന്നേറ്റത്തിന്റെ പാതയിലേക്ക് കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിന്റെ ഓഹരികള്‍ മടങ്ങിയെത്തിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലം പുറത്തുവിട്ടതിന്റെ പിന്നാലെ ശക്തമാക്കിയ ഓഹരി, ഓരോ തവണയും 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം മെച്ചപ്പെടുത്തി മുന്നേറുകയാണ്. ഇന്നു രാവിലെ 129 രൂപ നിലവാരത്തിലേക്ക് മുന്നേറിയ ഓഹരി സര്‍വകാല റെക്കോഡ് ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തിയിരുന്നു.
ഇതിനിടെ ഫെഡറല്‍ ബാങ്കിനെ രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കിംഗ് സ്ഥാപനമായ കൊട്ടക് മഹീന്ദ്ര ബാങ്ക് ഏറ്റെടുക്കുമെന്ന വാര്‍ത്ത ചില ദേശീയ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഇരു ബാങ്കുകളും തമ്മില്‍ ലയിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു എന്നാണ് വാര്‍ത്തയുടെ ഉള്ളടക്കം. ഇതിന് പിന്നാലെ ഫെഡറല്‍ ബാങ്ക് ഓഹരികള്‍ 7 ശതമാനം മുന്നേറ്റം കാഴ്ചവെച്ചു.
എന്നാല്‍ റിപ്പോര്‍ട്ട് പ്രചരിച്ചതോടെ ഫെഡറല്‍ ബാങ്ക് നേതൃത്വം, സ്റ്റോക്ക് എക്സ്ചേഞ്ചിന് കൈമാറിയ സന്ദേശത്തില്‍ വാര്‍ത്തയെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളത് എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം കൊട്ടക് ബാങ്ക് നേതൃത്വം ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
ഫെഡറല്‍ ബാങ്ക്
കേരളത്തിലെ ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ മേഖലയിലെ പ്രമുഖ ധനകാര്യ സ്ഥാപനമാണ് ഫെഡറല്‍ ബാങ്ക്. 1931-ല്‍ തിരുവല്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ട്രാവന്‍കൂര്‍ ഫെഡറല്‍ ബാങ്ക് എന്ന സ്ഥാപനം 1945-ലാണ് ആലുവ കേന്ദ്രമാക്കി മാറ്റി സ്ഥാപിച്ചത്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം 1.12 കോടി ഉപഭോക്താക്കളും 1,400-ഓളം ശാഖകളും 1,400-ലേറെ എ.ടി.എമ്മുകളും ബാങ്കിന് സ്വന്തമായുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും ബാങ്കിന് സ്വന്തം ശാഖകളുണ്ട്.
പ്രവാസികളുടെ സ്ഥിരനിക്ഷേപത്തിലും ഗണ്യമായ വിഹിതം ഫെഡറല്‍ ബാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്. ഐഡിബിഐ ബാങ്കുമായി ചേര്‍ന്ന് ഇന്‍ഷൂറന്‍സ് മേഖലയില്‍ സംയുക്ത സംരംഭവും ഫെഡ്ഫിന എന്ന ബ്രാന്‍ഡില്‍ എന്‍ബിഎഫ്സി മേഖലയില്‍ സ്വന്തം ഉപകമ്പനിയും പ്രവര്‍ത്തിക്കുന്നു.
ഓഹരി വിശദാംശം
പ്രമുഖ നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാലയ്ക്കും ഭാര്യ രേഖയ്ക്കും കൂടി ഫെഡറല്‍ ബാങ്കിന്റെ 3.65 ശതമാനം ഓഹരികള്‍ സ്വന്തമാണ്. രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് സ്വന്തം നിലയില്‍ 2.64 ശതമാനം അഥവാ 5,47,21,060 ഓഹരികളും ഭാര്യ രേഖയുമായി ചേര്‍ന്ന് 1.01 ശതമാനം അഥവാ 2,10,00,000 ഓഹരികളുമാണ് കരസ്ഥമാക്കിയിട്ടുള്ളത്.
അതേസമയം ഫെഡറല്‍ ബാങ്കിന്റെ (BSE: 500469, NSE : FEDERALBNK) ആകെ ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ക്ക് 26.01 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 43.25 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 30.74 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.
അതേസമയം മുടങ്ങാതെ ഡിവിഡന്റ് നല്കുന്ന ഫെഡറല്‍ ബാങ്ക് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.46 ശതമാനവും പ്രതിയോഹരി ബുക്ക് വാല്യൂ 92.87 രൂപ നിരക്കിലുമാണുള്ളത്. സ്വകാര്യ ബാങ്ക് ഓഹരികളുടെ ശരാശരി പിഇ അനുപാതം 24.72 നിലവാരത്തില്‍ ആയിരിക്കുമ്പോള്‍ ഫെഡറല്‍ ബാങ്കിന്റേത് 11.47 മടങ്ങിലേ ഉള്ളൂവെന്നതും ശ്രദ്ധേയം. നിലവില്‍ ബാങ്കിന്റെ വിപണിമൂല്യം 25,933 കോടിയാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ 13 ശതമാനവും മൂന്ന് മാസത്തിനിടെ 37 ശതമാനം നേട്ടവും ഫെഡറല്‍ ബാങ്ക് ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില ഇന്നു രാവിലെ രേഖപ്പെടുത്തിയ 129.75 രൂപയും താഴ്ന്ന വില 78.15 രൂപയുമാണ്.
അനുകൂല ഘടകം
റീട്ടെയില്‍ വായ്പകളില്‍ ശ്രദ്ധയൂന്നീയിരിക്കുന്നതും ഫീസ് ഇനങ്ങളില്‍ നിന്നുള്ള വരുമാനം ഉയരുന്നതും തൃപ്തികരമായ മൂലധന പര്യാപ്തതയും ശക്തമായ നീക്കിയിരിപ്പും ഫെഡറല്‍ ബാങ്ക് ഓഹരിക്ക് അടിസ്ഥാനപരമായ അനുകൂല ഘടകങ്ങളാണ്. ഇതിനിടെ ജൂണ്‍ പാദത്തിലെ ബിസിനസ് റിപ്പോര്‍ട്ട് പ്രകാരം ബാങ്കിന്റെ ആകെ നിക്ഷേപം 8.2 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1.83 ലക്ഷം കോടിയായി ഉയര്‍ന്നു.
അതുപോലെ വായ്പാ വിതരണം 16.3 ശതമാനം വര്‍ധിച്ച് 1.54 ലക്ഷം കോടിയിലേക്കുമെത്തി. ഇതിനോടൊപ്പം കേരളത്തിലെ ശാഖകളുടെ അനുപാതം 2011-ലെ 60 ശതമാനത്തില്‍ നിന്നും ഇപ്പോള്‍ 46 ശതമാനത്തിലേക്ക് താഴ്ത്തി ഭൂമിശാസ്ത്രപരമായ വൈവിധ്യവത്കരണത്തിനും ശ്രദ്ധിക്കുന്നുണ്ട്.
കൊട്ടക് മഹീന്ദ്ര ബാങ്ക്
രാജ്യത്ത് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട ബാങ്കിംഗ് സ്ഥാപനമാണ് കൊട്ടക് മഹീന്ദ്ര ബാങ്ക്. 1985-ല്‍ ഉദയ് കൊട്ടക്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കൊട്ടക് കാപിറ്റല്‍ മാനേജ്മെന്റ് ഫൈനാന്‍സിലാണ് ബാങ്കിന്റെ വേരുകള്‍ കിടക്കുന്നത്. 1986-ല്‍ ആനന്ദ് മഹീന്ദ്രയും പിതാവും നിക്ഷേപം നടത്തിയതോടെ കൊട്ടക് മഹീന്ദ്ര ഫൈനാന്‍സ് എന്നു പുനര്‍നാമകരണം ചെയ്തു.
2003-ല്‍ ബാങ്കിംഗ് ലൈസന്‍സ് ലഭിച്ചു. ഇതോടെ കൊട്ടക് മഹീന്ദ്ര ഫൈനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നതിലേക്ക് പുനര്‍നാമകരണം ചെയ്തു. നിലവില്‍ ബാങ്കിന്റെ വിപണി മൂല്യം 3,87,200 കോടിയാണ്.
ബാങ്ക് ഇതര സ്ഥാപനത്തില്‍ നിന്നും പരിപൂര്‍ണ ബാങ്കിംഗ് സ്ഥാപനമായി രൂപാന്തരപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ ധനകാര്യ സ്ഥാപനം കൂടിയാണ് കൊട്ടക് മഹീന്ദ്ര ബാങ്ക്. 2015-ല്‍ ഐഎന്‍ജി വൈശ്യ ബാങ്കിനെ ഏറ്റെടുത്തു. ഇതോടെ ഐഎന്‍ജി ഗ്രൂപ്പിന് കൊട്ടക് ബാങ്കില്‍ 7 ശതമാനം ഓഹരി പങ്കാളിത്തം ലഭിച്ചു. ഈ ഏറ്റെടുക്കലോടെ കൊട്ടക് ബാങ്കും വളര്‍ച്ചയുടെ പടവുകള്‍ വേഗത്തില്‍ ചവിട്ടിക്കയറി. ധനകാര്യ മേഖലയിലെ വ്യത്യസ്ത വിഭാഗങ്ങളിലായി 9 ഉപകമ്പനികള്‍ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു.
വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കാണിത്. ജൂണിലെ റിപ്പോര്‍ട്ട് പ്രകാരം കൊട്ടക് മഹീന്ദ്ര ബാങ്കിന് (BSE: 500247, NSE : KOTAKBANK) 3.16 ലക്ഷം കോടിയുടെ നിക്ഷേപവും 3.45 കോടി ഉപഭോക്താക്കളും 1,702 ശാഖകളും സ്വന്തമായുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ വാര്‍ത്താ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications