ഫെഡറല്‍ റിസര്‍വിന്റെ മുന്നറിയിപ്പ്, നഷ്ടത്തോടെ ഓഹരി വിപണിക്ക് തുടക്കം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ഓഹരി സൂചികകള്‍ വ്യാഴാഴ്ച്ച നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. ജൂലായ് യോഗത്തിന്റെ വിവരങ്ങള്‍ ഫെഡറല്‍ റിസര്‍വ് പുറത്തുവിട്ടതിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ ഓഹരി വിപണിയിലും കാണുന്നത്. കൊറോണ വിതച്ച വിനാശത്തില്‍ നിന്നും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ കരകയറുമോയെന്ന കാര്യം അനിശ്ചിതത്വത്തിലാണെന്ന ഫെഡറല്‍ റിസര്‍വിന്റെ മുന്നറിയിപ്പ് ഏഷ്യന്‍ ഓഹരി സൂചികകളെയും പ്രതികൂലമായി ബാധിച്ചു. എസ് ആന്‍ഡ് പി ബിഎസ്ഇ സെന്‍സെക്‌സ് 360 പോയിന്റ് (0.93 ശതമാനം) ഇടിഞ്ഞ് 38,250 എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 50 സൂചിക 11,300 നില രേഖപ്പെടുത്തി.

 
ഫെഡറല്‍ റിസര്‍വിന്റെ മുന്നറിയിപ്പ്, നഷ്ടത്തോടെ ഓഹരി വിപണിക്ക് തുടക്കം

ബുധനാഴ്ച്ച നേട്ടം കുറിച്ച ഐസിഐസിഐ ബാങ്കിന് വ്യാഴാഴ്ച്ച കാലിടറി. രണ്ടു ശതമാനം ഇടിവാണ് ഐസിഐസിഐ ബാങ്കിന് സംഭവിച്ചത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ഓഎന്‍ബിസി എന്നിവരും നഷ്ടം കുറിച്ചവരുടെ പട്ടികയിലുണ്ട്. ഇതേസമയം ഐടി ഓഹരികള്‍ നേട്ടം കയ്യടക്കിയത് കാണാം. ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്ക് എന്നിവര്‍ സെന്‍സെക്‌സില്‍ ലാഭത്തോടെയാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റിയില്‍ ഒട്ടുമിക്ക ഓഹരികളും നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫൈനാന്‍ഷ്യല്‍സ്, നിഫ്റ്റി മെറ്റല്‍ സൂചികകളെല്ലാം ഒരു ശതമാനത്തിലേറെ താഴ്ച്ചയില്‍ വ്യാപാരം തുടരുന്നു. ഇതേസമയം എസ് ആന്‍ഡ് പി ബിഎസ്ഇ മിഡ്ക്യാപ് സൂചിക ലാഭവും നഷ്ടവുമില്ലാതെ വ്യാപാരം നടത്തുകയാണ്. സ്‌മോള്‍ക്യാപ് സൂചികയാകട്ടെ രാവിലത്തെ നഷ്ടം നികത്തി ലാഭത്തിലേക്ക് ചുവടുമാറിയിട്ടുമുണ്ട്.

ഫെഡറല്‍ റിസര്‍വിന്റെ മുന്നറിയിപ്പ്, നഷ്ടത്തോടെ ഓഹരി വിപണിക്ക് തുടക്കം

സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രാവിലെ സമയം 7.30 -ന് 132 പോയിന്റ് (1.3 ശതമാനം) കുറഞ്ഞ് 11,290 പോയിന്റ് എന്ന നിലയ്ക്കാണ് നിഫ്റ്റി ഫ്യൂച്ചേഴ്‌സ് വ്യാപാരം നടത്തിയത്. ബുധനാഴ്ച്ച വാള്‍ സ്ട്രീറ്റ് ഓഹരികള്‍ നേരിട്ട തകര്‍ച്ചയുടെ പ്രതിഫലനം കൂടിയാണിത്. കൊറോണ ഭീതിയില്‍ നിന്നും കരകയറാന്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഇനിയും സമയം വേണ്ടിവരുമെന്ന ഫെഡറല്‍ റിസര്‍വിന്റെ മുന്നറിയിപ്പ് വാള്‍ സ്ട്രീറ്റില്‍ ആശങ്ക വിതച്ചു. പിന്നാലെ ഡോ ജോണ്‍സ് 0.31 ശതമാനം ഇടിഞ്ഞു. എസ് ആന്‍ഡ് പി 500 ആകട്ടെ 0.44 ശതമാനവും നാസ്ദാഖ് കോമ്പസൈറ്റ് 0.57 ശതമാനവും നഷ്ടം രേഖപ്പെടുത്തി. വ്യാഴാഴ്ച്ച എണ്ണ വിലയും താഴോട്ടു പോയിട്ടുണ്ട്. ബ്രെന്‍ഡ് ക്രൂഡ് 28 സെന്റ് (0.6 ശതമാനം) ഇടിഞ്ഞ് ബാരലിന് 45.09 ഡോളര്‍ എന്ന നിലയ്‌ക്കെത്തി. മുന്‍ സെഷനില്‍ 0.2 ശതമാനം ഇടിവ് ബ്രെന്‍ഡ് ക്രൂഡ് രേഖപ്പെടുത്തിയിരുന്നു. യുഎസ് ഓയിലിന് 0.7 ശതമാനമാണ് സംഭവിച്ചിരിക്കുന്ന നഷ്ടം. ബാരലിന് 42.62 ഡോളറാണ് യുഎസ് ഓയിലിന് വ്യാഴാഴ്ച്ച വില.

ഫെഡറല്‍ റിസര്‍വിന്റെ മുന്നറിയിപ്പ്, നഷ്ടത്തോടെ ഓഹരി വിപണിക്ക് തുടക്കം

ഇന്നലെ നേട്ടത്തോടെയാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. ബുധനാഴ്ച്ച ഏറ്റവും ഉയര്‍ന്ന ഇന്‍ട്രാഡേ നില (38,788.51 പോയിന്റ്) കുറിച്ച സെന്‍സെക്‌സ്, 86.47 പോയിന്റ് കയ്യടക്കി (0.22 ശതമാനം) 38,614.79 എന്ന നിലയില്‍ സെഷന്‍ പൂര്‍ത്തിയാക്കി. നിഫ്റ്റിയാകട്ടെ 23.05 പോയിന്റ് അഥവാ 0.20 ശതമാനം ഉയര്‍ച്ചയില്‍ 11,408 പോയിന്റും തൊട്ടു. 2 ശതമാനത്തിലേറെ നേട്ടം കൊയ്ത ടെക്ക് മഹീന്ദ്രയാണ് ഇന്നലെ തിളങ്ങിയത്. ഭാരതി എയര്‍ടെല്‍, മാരുതി സുസുക്കി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവരും കാര്യമായ നേട്ടം രേഖപ്പെടുത്തി. ഇതേസമയം ബജാജ് ഓട്ടോ, നെസ്‌ലെ ഇന്ത്യ, ഒഎന്‍ജിസി, കൊടാക് ബാങ്ക് തുടങ്ങിയ കമ്പനികള്‍ നഷ്ടത്തില്‍ വ്യാപാരം നിര്‍ത്തിയതിനും വിപണി സാക്ഷിയായി. മുപ്പതില്‍ പതിനഞ്ച് സെന്‍സെക്‌സ് ഓഹരികള്‍ ചുവപ്പിലാണ് കച്ചവടം മതിയാക്കിയത്.

Read more about: stock market
English summary

Federal Reserve Warning: Indian Indices Starts On A Weaker Note, Sensex dips 300 pts, Nifty below 11,350

Federal Reserve Warning: Indian Indices Starts On A Weaker Note, Sensex dips 300 pts, Nifty below 11,350. Read in Malayalam.
Story first published: Thursday, August 20, 2020, 9:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X