രാജ്യത്തെ ഓട്ടോമോട്ടീവ് ലൈറ്റിംഗ്, സിഗ്‌നലിംഗ് ഉപകരണങ്ങള്‍, റിയര്‍ വ്യൂ മിററുകള്‍ നിര്‍മാണ കമ്പനിയാണ് ഫിം ഇന്‍ഡസ്ട്രീസ്. കഴിഞ്ഞ 52 മാസത്തിനിടെ 1500 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. സമാന കുതിപ്പ് വരും ദിവസങ്ങളിലും ഓഹരി തുടരാനുള്ള സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് സെക്യൂരിറ്റീസ് പറയുന്നത്. അതുകൊണ്ടു തന്നെ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 1,606.50 രൂപ എന്നതാണ് നിലവിൽ ഫിം ഇന്‍ഡസ്ട്രീസ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3.78 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. ഒരു മാസത്തിനിടെ 24.75 ശതമാനവും ആറ് മാസത്തിനിടെ 35.44 ശതമാനവും മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 56.34 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 58.91 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഫിം ഇന്‍ഡസ്ട്രീസ് ഓഹരിക്ക് സാധിച്ചു. 1,624.90 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 822 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ ഓഹരി വില.
2020 ഏപ്രിലിൽ കമ്പനിയുടെ ഓഹരികൾ ഓരോന്നിനും 101 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. എന്നാൽ അതിന് ശേഷം 1500 ശതമാനം വളർച്ചയാണ് ഓഹരി ഇതുവരെ നേടിയത്. 2023-ൽ 21 ശതമാനവും 2022-ൽ 54 ശതമാനവും 2021-ൽ 100 ശതമാനവും 2020-ൽ 20 ശതമാനവും നേട്ടങ്ങളോടെ തുടർച്ചയായി നാല് കലണ്ടർ വർഷങ്ങളിൽ ഓഹരി പോസിറ്റീവ് റിട്ടേൺസ് രേഖപ്പെടുത്തി.

ബ്രോക്കറേജ് വിലയിരുത്തൽ
ആഗോളതലത്തിൽ ഏറ്റവും മികച്ച ഇരുചക്ര വാഹന നിർമ്മാതാക്കളിൽ ഒന്നാണ് ഇന്ത്യ. 2019 സാമ്പത്തിക വർഷത്തിൽ വ്യവസായം അതിൻ്റെ ഏറ്റവും ഉയർന്ന ഉൽപ്പാദനം 2.5 കോടി യൂണിറ്റിലെത്തി. ഇരുചക്രവാഹന വ്യവസായത്തിൽ കമ്പനിക്ക് മികച്ച വിപണി വിഹിതം ഉള്ളത് കൊണ്ടു തന്നെ ഓഹരിക്ക് മുന്നേറ്റം തുടരാൻ സാധിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് സെക്യൂരിറ്റീസ് പറയുന്നത്. ഓട്ടോമോട്ടീവ് മേഖലയിൽ എൽഇഡി ലൈറ്റിംഗിൻ്റെ വർദ്ധിച്ചുവരുന്ന സ്വീകാര്യത കമ്പനിയുടെ വളർച്ചയ്ക്ക് കൂടുതൽ ഊർജം പകരുമെന്ന് കൊട്ടക് സെക്യൂരിറ്റീസ് വിശ്വസിക്കുന്നു.
ടാർഗെറ്റ് വില
ബ്രോക്കറേജ് ഓഹരിയിൽ 'വാങ്ങൽ' റേറ്റിംഗ് ആരംഭിച്ചിട്ടുണ്ട്. 2140 രൂപയാണ് ടാർഗെറ്റ് വില. ഇത് ഓഹരിയുടെ മുൻ ക്ലോസിംഗ് വിലയായ 1,650 രൂപയിൽ നിന്ന് 30 ശതമാനം ഉയർച്ചയെ സൂചിപ്പിക്കുന്നു.

കട രഹിത ബാലൻസ് ഷീറ്റ്
ഫിം ഇൻഡസ്ട്രീസിൻ്റെ ഓട്ടോമൊബൈൽ ബിസിനസ് വരുമാനത്തിൻ്റെ 97 ശതമാനവും ഇരുചക്രവാഹന വിഭാഗത്തിൽ നിന്നാണ് വരുന്നതെന്നതിനാൽ ഈ മേഖലയിലെ ഡിമാൻഡ് വളർച്ച നിർണായകമാണ്. 2025 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ശക്തമായ വോളിയം നേടാൻ കമ്പനിക്ക് സാധിച്ചു. നല്ല മൺസൂൺ, മെച്ചപ്പെട്ട ഉപഭോക്തൃ വികാരം, സർക്കാർ ചെലവ് വർധിപ്പിക്കൽ എന്നിവയുടെ പിന്തുണയോടെ 2025 സാമ്പത്തിക വർഷത്തിലും ഈ പ്രവണത നിലനിൽക്കുമെന്ന് കൊട്ടക് സെക്യൂരിറ്റീസ് പ്രതീക്ഷിക്കുന്നു. കമ്പനിയുടെ ശക്തമായ സാമ്പത്തിക ആരോഗ്യം, കടം രഹിത ബാലൻസ് ഷീറ്റ്, സ്ഥിരമായ പണമൊഴുക്ക് എന്നിവയും ബ്രോക്കറേജ് എടുത്ത് പറയുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ചെന്നൈ-ബെംഗളൂരു ഹൈസ്പീഡ് റെയിൽ: ടെൻഡർ നടപടികൾ വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുക്കുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications