ഓഹരി വിപണിയിൽ ഇന്ന് ചർച്ചാ വിഷയമായി ബാലു ഫോർജ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (BFIL). കഴിഞ്ഞ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 154.55 രൂപയിൽ നിന്ന് BFIL ഓഹരികൾ 3 ശതമാനം ഉയർന്ന് 758.95 രൂപയിലെത്തി. ഇന്ത്യയിലെ പ്രമുഖ മാനുഫാക്ചറിംഗ് കമ്പനിയാണ് ബാലു ഫോർജ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. 35 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഈ കമ്പനി മികച്ച എഞ്ചിനീയറിംഗ് സൊല്യൂഷനുകൾക്ക് പേരുകേട്ടതാണ്.
നിലവിൽ 8 ഏക്കറിൽ മൂന്ന് നൂതന പ്ലാൻ്റുകളാണ് പ്രവർത്തിക്കുന്നത്. മാത്രമല്ല കർണാടകയിലെ ബെൽഗാമിൽ 46 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന അത്യാധുനിക ഇൻ്റഗ്രേറ്റഡ് ഫോർജിംഗ് ആൻഡ് മെഷീനിംഗ് കോംപ്ലക്‌സ് സജീവമായി വികസിപ്പിക്കുന്നുമുണ്ട്.
ആശിഷ് കച്ചോളിയയും കമ്പനിയും....
ബാലു ഫോർജ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന ഈ കമ്പനിയിൽ സുപ്രധാന ഷെയറുകൾ സ്വന്തമാക്കിയത് ഹംഗാമാ ഡിജിറ്റൽ മീഡിയയുടെ സഹസ്ഥാപകനായ ആശിഷ് കച്ചോളിയയാണ്. അദ്ദേഹം 19,90,500 ഓഹരികളാണ് (1.82) വാങ്ങിയത്. 2024 സെപ്തംബർ വരെയുള്ള കണക്ക് പ്രകാരം അദ്ദേഹത്തിൻ്റെ നിക്ഷേപ സ്ഥാപനമായ ബംഗാൾ ഫിനാൻസ് & ഇൻവെസ്റ്റ്‌മെൻ്റ് പ്രൈവറ്റ് ലിമിറ്റഡിന് 19,03,400 ഓഹരികളാണ് (1.74) വാങ്ങിയത്.
കണക്ക് പരിശോധിച്ചാൽ ഒരു ദിവസം കൊണ്ട് ആശിഷ് കച്ചോളിയയ്ക്ക് 22,03,94,740 രൂപയാണ് നേട്ടം. [(19,90,500 ഷെയറുകൾ + 19,03,400 ഷെയറുകൾ) x 57.25 രൂപ]. കോടികളാണ് ഒരു ദിവസം കൊണ്ട് ഇദ്ദേഹം നേടുന്നത്.

കമ്പനിയുടെ വളർച്ച....
ത്രൈമാസ ഫലങ്ങൾ അനുസരിച്ച് നെറ്റ് സെയിൽ 60.1% വർദ്ധിച്ച് 222.88 കോടി രൂപയായി. EBITDA 116.5 വർദ്ധിച്ച് 65.22 കോടി രൂപയായി. അറ്റാദായം 106.9 ശതമാനമായി കുത്തനെ ഉയർന്ന് 48.14 കോടി രൂപയായി. 2024 സെപ്റ്റംബറിൽ, FII (ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ്) 26,82,759 ഓഹരികൾ വാങ്ങിയിരുന്നു. ഇത് 2024 ജൂണിലെ ഓഹരിയുമായി താരതമ്യം ചെയ്യുമ്പോൾ 10.43 ശതമാനമായി ഉയർന്നിട്ടുണ്ട്. കമ്പനിയുടെ വിപണി മൂലധനം 8,000 കോടി രൂപയും കമ്പനിയുടെ ഷെയറുകൾക്ക് ROE 25 ശതമാനവും, ROCE 30 ശതമാനവുമാണ്.
ബാലു ഫോർജ് ഇൻഡസ്ട്രീസ് ലിമിറ്റഡ്
ബാലു ഫോർജ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (BFIL) 1989-ൽ സ്ഥാപിതമായവ്യവസായങ്ങൾക്ക് സേവനം നൽകുന്ന ക്രാങ്ക്ഷാഫ്റ്റുകൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന സ്ഥാപനമാണ്. 1 കിലോ മുതൽ 1,000 കിലോഗ്രാം വരെയുള്ള ഒരു വലിയ ഉൽപ്പന്ന പോർട്ട്‌ഫോളിയോ സൗകര്യങ്ങൾ കമ്പനിക്കുണ്ട്. ആഭ്യന്തര, കയറ്റുമതി വിഭാഗങ്ങളിൽ കമ്പനിക്ക് 80ലധികം ആഗോള വിതരണ ശൃംഖലകളുണ്ട്. ഓട്ടോമൊബൈൽസ്, വ്യാവസായിക വാഹനങ്ങൾ, വിൻഡ് എനർജി, എയ്‌റോസ്‌പേസ്, പ്രതിരോധം, ഓയിൽ & ഗ്യാസ്, ലോക്കോമോട്ടീവുകൾ, റെയിൽവേ, മറൈൻ, കൃഷി തുടങ്ങി നിരവധി മേഖലകളിലാണ് BFIL പ്രധാന പങ്ക് വഹിക്കുന്നത്.
എയ്‌റോസ്‌പേസ്, ന്യൂക്ലിയർ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോള പ്രതിരോധ മേഖലയെ ടാപ് ചെയ്യുന്നതിനായി BFIL ഉം സ്വാൻ എനർജി ലിമിറ്റഡും SPV (സ്പെഷ്യൽ പവർ വെഹിക്കിൾ) രൂപീകരിച്ചു. അതും എടുത്തു പറയേണ്ട നേട്ടം തന്നെയാണ്.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications