വിദേശ നിക്ഷേപകർ വാങ്ങിക്കൂട്ടിയ ഓഹരികൾ, വില 122 മുതൽ, കുതിപ്പ് തുടർന്നാൽ കീശ നിറയും

2025 മാർച്ച് പാദം വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) വലിയ തോതിൽ ഇന്ത്യൻ വിപണിയിൽ നിന്നും ഓഹരികൾ വിറ്റഴിച്ചിരുന്നു. എന്നാൽ ജൂൺ പാദത്തിൽ വിദേശ സ്ഥാപന നിക്ഷേപകർ ഓഹരികൾ വീണ്ടും വാങ്ങാൻ ആരംഭിച്ചു. ഈ പാദത്തിൽ അവർ ഇന്ത്യൻ ഇക്വിറ്റികളിൽ 38,668 കോടിയുടെ നിക്ഷേപം നടത്തി. ജൂൺ പാദത്തിലെ ഭൗമരാഷ്ട്രീയ ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ, ഇന്ത്യൻ ഓഹരി വിപണിയിലേക്ക് എഫ്ഐഐകൾ തിരിച്ചെത്തുന്നത് ഒരുപക്ഷേ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലും ഇന്ത്യയുടെ വളർച്ചാ കഥയിലും ഉള്ള വിശ്വാസം കാണിക്കുന്നു.

ഈ പാദത്തിൽ, എഫ്‌ഐ‌ഐകൾ അതിശയിപ്പിക്കുന്ന വേഗതയിൽ തിരഞ്ഞെടുത്ത ഓഹരികൾ ഏതൊക്കെയാണെന്നും അവയുടെ മറ്റ് വിവരങ്ങളും നമുക്ക് പരിശോധിക്കാം.

1. എംബസി ഡെവലപ്‌മെന്‍റ് ലിമിറ്റഡ്

ഇന്ത്യൻ മെട്രോ നഗരങ്ങളിലുടനീളമുള്ള റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ പദ്ധതികളുടെ നിർമ്മാണത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കമ്പനിയാണ് എംബസി ഡെവലപ്‌മെന്‍റ് ലിമിറ്റഡ്. എംബസിയുടെ പദ്ധതികൾ കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന മേഖലകളിൽ ബാംഗ്ലൂർ (23%), മുംബൈ മെട്രോപൊളിറ്റൻ ഏരിയ (9.4%), ഇൻഡോർ മേഖല (2.1%) എന്നിവ ഉൾപ്പെടുന്നു.

വിദേശ നിക്ഷേപകർ വാങ്ങിക്കൂട്ടിയ ഓഹരികൾ, വില 122 മുതൽ, കുതിപ്പ് തുടർന്നാൽ കീശ നിറയും

വർദ്ധനവ് 12 ശതമാനം

2025 ജൂൺ പാദത്തിൽ, എംബസി ഡെവലപ്‌മെന്‍റ്സിലെ തങ്ങളുടെ ഓഹരി വിഹിതം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 12.20% വർദ്ധിപ്പിച്ചു. അതോടെ മൊത്തം ഓഹരി പങ്കാളിത്തം 28.13 ശതമാനമായി ഉയർന്നു. എഫ്‌ഐഐ ഹോൾഡിംഗുകളിലെ ഈ ഗണ്യമായ വർധനവ് ഒരുപക്ഷേ എംബസിയുടെ വരാനിരിക്കുന്ന വമ്പൻ പദ്ധതികളുടെ ഫലമായിരിക്കാം. അടുത്ത മൂന്ന് സാമ്പത്തിക വർഷത്തേക്ക് ആസൂത്രണം ചെയ്തിട്ടുള്ള വരാനിരിക്കുന്ന പദ്ധതികളുടെ ഏകദേശ മൊത്ത വികസന മൂല്യം 48,000 കോടിയിലധികമാണ്. 2026 സാമ്പത്തിക വർഷത്തിൽ മാത്രം, റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ പദ്ധതികളുടെ മൂല്യം 22000 കോടി രൂപയിലധികമാണ്.

ഓഹരി വില

എൻഎസ്ഇയിൽ 112.35 രൂപ എന്ന നിലയിലാണ് വെള്ളിയാഴ്ച എംബസി ഡെവലപ്‌മെന്‍റ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി 93.5x എന്ന വില/വരുമാന (PE) അനുപാതത്തിലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇൻഡസ്ട്രി മീഡിയനായ 42.4x ന്‍റെ ഇരട്ടിയിലധികമാണ്. ഓഹരിയുടെ പ്രൈസ് എണിംഗ്സ് ടു ഗ്രോത്ത് റേഷ്യോ (PEG) 1.99 ആണ്. ഇത് ഇൻഡസ്ട്രി മീഡിയനായ 0.48 നെ അപേക്ഷിച്ച് ഉയർന്നതാണ്.

2. അഡ്വാൻസ്ഡ് എൻസൈം ടെക്നോളജീസ് ലിമിറ്റഡ്

ഇന്ത്യന്‍ എന്‍സൈം ഇന്‍ഡസ്ട്രിയിലെ മുന്‍നിര കമ്പനിയാണ് അഡ്വാന്‍സ്ഡ് എന്‍സൈംസ്. രാജ്യത്തെ എന്‍സൈം വിപണിയില്‍ രണ്ടാം സ്ഥാനം കൈയാളുന്നതും ഇവരാണ്. ഇന്ത്യയിൽ 8-ലധികം നിർമ്മാണ യൂണിറ്റുകളുള്ള കമ്പനിക്ക് 2025 മെയ് വരെ 400-ലധികം പ്രൊപ്രൈറ്ററി ഉൽപ്പന്നങ്ങളുടെ ഉൽപ്പാദന പോർട്ട്‌ഫോളിയോയും, ലോകമെമ്പാടുമായി 700-ലധികം ഉപഭോക്താക്കളും, 45-ലധികം രാജ്യങ്ങളിലായി സാന്നിധ്യവും, 17-ലധികം പേന്‍റന്‍റു കളുമുണ്ട്.

വർദ്ധനവ് 11 ശതമാനം

2026 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ വിദേശ നിക്ഷേപകർ ഈ കമ്പനിയിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം 11.55% വർദ്ധിപ്പിച്ചു. അതോടെ ആകെ ഓഹരി പങ്കാളിത്തം 23.45 ശതമാനം ആയി ഉയർന്നു. ഫാര്‍മ, ന്യൂട്രാസ്യൂട്ടിക്കല്‍സ് എന്നു തുടങ്ങി ബേക്കിംഗ്, ജനറ്റിക് എന്‍ജിനീയറിംഗ് തുടങ്ങിയ രംഗങ്ങളിലെല്ലാം തന്നെ എന്‍സൈമുകളുടെ ഉപയോഗം വേണ്ടിവരും. അതുകൊണ്ടു തന്നെ എഫ്‌ഐഐകൾ ഓഹരികൾ വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും സാധ്യതയുള്ള കാരണം കമ്പനിയുടെ മുന്നിലുള്ള ഈ അവസരങ്ങളുടെ ബാഹുല്യമാണ്. ആഗോള പോഷകാഹാര വിപണി 2030 ആകുമ്പോഴേക്കും 3,461 കോടിയായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ ഭൂരിപക്ഷവും നേടുക അഡ്വാൻസ്ഡ് എൻസൈമായിരിക്കും.

ഓഹരി വില

എൻഎസ്ഇയിൽ 327 രൂപയാണ് നിലവിലെ ഓഹരി വില. ഓഹരിയുടെ പിഇ 27.8 ആണ്. ഓഹരിയുടെ 10 വർഷത്തെ ശരാശരി പിഇ 28.6x ആണ്, കൂടാതെ വ്യവസായ ശരാശരിയായ 62.4x നേക്കാൾ വളരെ കുറവാണ്.

3. സിങ്ക ലോജിസ്റ്റിക്സ് സൊല്യൂഷൻസ് ലിമിറ്റഡ്

ബ്ലാക്ക്ബക്ക് എന്ന പേരിൽ പ്രവർത്തിക്കുന്ന സിങ്ക ലോജിസ്റ്റിക്സ് സൊല്യൂഷൻസ് ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ട്രക്കിംഗ് പ്ലാറ്റ്‌ഫോമാണ്. പേയ്‌മെന്റുകൾ, വാഹന ധനസഹായം, ടെലിമാറ്റിക്സ്, മറ്റ് സേവനങ്ങൾ എന്നിവയ്ക്കായി ഇത് ഡിജിറ്റൽ ട്രക്കിംഗ് പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു. 2025 സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തിൽ, ഇന്ത്യൻ ട്രക്കിംഗ് വിപണിയിലെ വിപണി വിഹിതത്തിന്റെ 45.5% സിങ്ക ലോജിസ്റ്റിക്സ് കൈവശം വച്ചിരുന്നു.

വർദ്ധനവ് 8 ശതമാനം

ജൂൺ പാദത്തിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ അവരുടെ ഓഹരി വിഹിതം 8.93% വർദ്ധിപ്പിച്ചു. പാദാവസാനത്തോടെ മൊത്തം ഓഹരി വിഹിതം 20.52 ശതമാനം ആയി ഉയർന്നു.

ഓഹരി വില

എൻഎസ്ഇയിൽ 462.55 രൂപ എന്നതാണ് നിലവിലെ ഓഹരി വില. ഓഹരി നിലവിൽ 24.9x പിഇലാണ് വ്യാപാരം നടത്തുന്നത്. ഇത് വ്യവസായ ശരാശരിയായ 29.9x നേക്കാൾ നേരിയ കുറവാണ്.

മറ്റ് കമ്പനികൾ

1. ആർഎസിഎൽ ഗിയർടെക് ലിമിറ്റഡ് : എഫ്ഐഐ ഹോൾഡിംഗ് 8.73% പോയിന്‍റ് വർദ്ധിച്ച് മൊത്തം ഓഹരി 8.73% ആയി.

2. മാരത്തൺ നെക്സ്റ്റ്ജെൻ റിയാലിറ്റി ലിമിറ്റഡ് : എഫ്ഐഐ ഹോൾഡിംഗ് 7.62% വർദ്ധിച്ച് മൊത്തം ഹോൾഡിംഗ് 9.90% ആയി.

3. പാരദീപ് ഫോസ്ഫേറ്റ്സ് ലിമിറ്റഡ് : എഫ്‌ഐഐ ഹോൾഡിംഗിൽ 6.80% വർദ്ധനവ് ഉണ്ടായി. 13.97 ശതമാനമാണ് ആകെ ഓഹരി പങ്കാളിത്തം.

4. വെരാണ്ട ലേണിംഗ് സൊല്യൂഷൻസ് ലിമിറ്റഡ് : വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ 6.44% വർദ്ധിപ്പിച്ചതോടെ മൊത്തം ഓഹരി പങ്കാളിത്തം 7.16% ആയി.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X