ഇന്ത്യയിലെ സ്മോൾക്യാപ്പ് മേഖലയിൽ വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) വലിയ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. 2025 ജൂണിലെ കണക്കനുസരിച്ച് അനുസരിച്ച് 132 സ്മോൾക്യാപ് ഓഹരികളിൽ കഴിഞ്ഞ പാദത്തിൽ വിദേശ സ്ഥാപന നിക്ഷേപകർ തങ്ങളുടെ ഓഹരി വർദ്ധിപ്പിച്ചു. എഫ്‌ഐഐകൾ ഈ നീക്കം ഇന്ത്യൻ ഓഹരി വിപണിക്ക് പുത്തൻ ഉണർവ്വ് സമ്മാനിച്ചിട്ടുണ്ട്. എഫ്‌ഐഐ-കളുടെ ഉയർന്ന പങ്കാളിത്തം നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ കമ്പനികളിൽ ദീർഘകാല വളർച്ചാ സാധ്യതയെ സൂചിപ്പിക്കുകയും ചെയ്യുന്നു.
എഫ്‌ഐഐ ഓഹരി പങ്കാളിത്തം വർദ്ധിപ്പിച്ച 132 സ്മോൾക്യാപ്പ് ഓഹരികളിൽ 2 ഓഹരികൾ മൾട്ടിബാഗറുകളായി. 8 ഓഹരികൾ 2025-ൽ ഇതുവരെ 50 ശതമാനത്തിലധികം വളർച്ച നേടിയപ്പോൾ 23 എണ്ണം 25 ശതമാനത്തിലധികം മുന്നേറി. വിദേശ സ്ഥാപന നിക്ഷേപകർ ഓഹരി പങ്കാളിത്തം ഉയർത്തിയ 10 ഓഹരികളും അവയുടെ പ്രവർത്തനവും നമുക്ക് വിശദമായി നോക്കാം .
1. ഫോഴ്സ് മോട്ടോഴ്സ്
എൻഎസ്ഇയിൽ 16,883 രൂപ എന്ന നിലയിലാണ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ 157 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 2025-ൽ 160 ശതമാനത്തിന്‍റെ കുതിപ്പാണ് ഓഹരി നേടിയത്. മാർച്ച് മാസത്തിൽ ഫോഴ്സ് മോട്ടോഴ്സിന്‍റെ 8.36 ശതമാനം ഓഹരിയായിരുന്നു എഫ്‌ഐഐ കൈവശം വച്ചിരുന്നത്. എന്നാൽ ജൂൺ മാസമായപ്പോഴേക്കും അത് 9.77 ശതമാനമാക്കി ഉയർത്തി.

2. കാംലിൻ ഫൈൻ സയൻസസ്
2025-ൽ ഇതുവരെ 127 ശതമാനം വളർച്ചയാണ് കാംലിൻ ഓഹരി നേടിയത്. അതോടെ ഓഹരി വില 128 രൂപയിൽ നിന്നും 291 രൂപയിലേക്ക് ഉയർന്നു. എഫ്‌ഐഐ ഓഹരി പങ്കാളിത്തം 1.47 ശതമാനത്തിൽ നിന്ന് 2.88 ശതമാനമായി ആയി ഉയർന്നു.
3. ആർബിഎൽ ബാങ്ക്
70 ശതമാനം വളർച്ചയാണ് ഈ വർഷം ബാങ്ക് ഓഹരി നേടിയത്. 158 രൂപയായിരുന്ന ഓഹരി വില ഇപ്പോൾ 269 രൂപയ്ക്ക് മുകളിലാണ്. വിദേശ സ്ഥാപന നിക്ഷേപകർ 2025 ജൂണിൽ ഓഹരി പങ്കാളിത്തം 14.43-ൽ നിന്നും 17.56 ശതമാനമാക്കി ഉയർത്തി.
4. ലുമാക്സ് ഇൻഡസ്ട്രീസ്
2025-ൽ ഓഹരി വില 62 ശതമാനം ഉയർന്ന 2,336 രൂപയിൽ നിന്ന് 3,793 രൂപയായി. എഫ്‌ഐഐ ഓഹരികൾ 0.97 ശതമാനതതിൽ നിന്ന് 1.18 ശതമാനം ആയി ഉയർന്നു.
5. ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് & എഞ്ചിനീയേഴ്‌സ്
ഈ വർഷം ഓഹരി വില 1618 രൂപയിൽ നിന്നും 2624 രൂപയായി ഉയർന്നു. അതായത് 62 ശതമാനത്തിന്‍റെ വളർച്ച. വിദേശ സ്ഥാപന നിക്ഷേപകർ ഓഹരി പങ്കാളിത്തം 3.85-ൽ നിന്നും 5.33 ശതമാനമാക്കി ഉയർത്തി.
6. ഭാരത് ഡൈനാമിക്സ്
ഓഹരി വില 60 ശതമാനം ഉയർന്ന് 1,123 രൂപയിൽ നിന്ന് 1,802 രൂപയായി. എഫ്‌ഐഐ ഹോൾഡിംഗ് 3.25 ശതമാനത്തിൽ നിന്ന് 3.77 ശതമാനം ആയി വളർന്നു.
7. ഓതം ഇൻവെസ്റ്റ്‌മെന്റ് & ഇൻഫ്രാസ്ട്രക്ചർ
ഓഹരികൾ വില 58 ശതമാനം ഉയർന്ന് 1,704 രൂപയിൽ നിന്ന് 2,691 രൂപയായി. വിദേശ സ്ഥാപന നിക്ഷേപകർ ഉടമസ്ഥാവകാശം 7.41 ശതമാനത്തിൽ നിന്ന് 7.94 ശതമാനമാക്കി ആയി ഉയർത്തി.
8. അപ്പോളോ മൈക്രോ സിസ്റ്റംസ്.
2025-ൽ ഇതുവരെ 55 ശതമാനം വളർച്ചയാണ് ഓഹരി വിലയിലുണ്ടായത്. 115 രൂപയിൽ നിന്നും 179 രൂപയിലേക്ക് വില ഉയർന്നു. മാർച്ചിൽ 0.93 ശതമാനം ആയിരുന്ന എഫ്‌ഐഐ ഹോൾഡിംഗ് ജൂണിൽ 7.16% ശതമാനം ആയി കുത്തനെ ഉയർന്നു.
9. ഇൻസെക്റ്റിസൈഡ്സ് (ഇന്ത്യ) ലിമിറ്റഡ്
ഈ വർഷം ഓഹരികൾ 48 ശതമാനം ഉയർന്ന് 674 രൂപയിൽ നിന്ന് 996 രൂപയായി. എഫ്‌ഐഐ ഓഹരികൾ 4.50 ശതമാനത്തിൽ നിന്ന് 4.65 ശതമാനമായി നേരിയ തോതിൽ ഉയർന്നു.
10. മണപ്പുറം ഫിനാൻസ്
ഓഹരി വിലയിൽ 44 ശതമാനം വളർച്ചയാണ് കേരളത്തിന്‍റെ സ്വന്തം ഓഹരി നേടിയത്. വില 188 രൂപയിൽ നിന്നും 270 രൂപയായി. വിദേശ സ്ഥാപന നിക്ഷേപകർ അവരുടെ ഓഹരി പങ്കാളിത്തം 28.43 ശതമാനത്തിൽ നിന്ന് 29.71 ശതമാനമാക്കി ഉയർത്തി.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരുവിൽ നിന്നും കേരളത്തിലെത്താം, ട്രെയിൻ കിട്ടില്ലേ എന്ന പേടി വേണ്ട, ഈ ട്രെയിൻ പിടിച്ചിങ്ങ് പോര്...

പ്രതിമാസം 2000 രൂപ നിക്ഷേപിക്കാനുണ്ടോ? 40,000 രൂപ പെൻഷനുള്ള വഴി പറഞ്ഞുതരാം...

എല്‍പിജി ക്ഷാമം: കേരളത്തില്‍ മാര്‍ച്ച് 23 ന് ഹോട്ടലുകള്‍ അടച്ചിടും, പിഎന്‍ജിയിലേക്ക് മാറാന്‍ നിര്‍ദ്ദേശം

ഇതുവരെ ഇടിഞ്ഞത് 13,520 രൂപ, പൊന്നിന്റെ തിളക്കം കുറയുന്നു, കല്യാണപാർട്ടികൾക്ക് ആശ്വാസം

Gold Rate Live: യുദ്ധത്തിൽ തകർന്ന് സ്വർണം, ഇന്നും പവന്റെ വില കുറഞ്ഞു, തത്സമയം വിവരങ്ങൾ അറിയാം

പോസ്റ്റ് ഓഫീസിൽ 1000 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കൂ; മാസം 9,250 രൂപ കയ്യിൽ വാങ്ങാം

യുദ്ധവും പണപ്പെരുപ്പവും തിരിച്ചടിക്കുന്നു, തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി, നിഫ്റ്റി 23000 പോയിന്റിൽ

വിപണിയിലെ ചാഞ്ചാട്ടം റിട്ടയർമെന്റ് കാലത്തെ ബാധിക്കുമോ? പണം നഷ്ടമാകുന്നത് ഒഴിവാക്കാൻ ചില വഴികൾ

എട്ടാം ശമ്പള കമ്മീഷൻ: നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള തീയ്യതി നീട്ടി, നിങ്ങളുടെ നിർദ്ദേശം എങ്ങനെ നൽകാം..?

ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; ഇന്ത്യയിൽ വില കൂട്ടാനാകാതെ കമ്പനികൾ, കാരണമിതാണ്

സാമ്പത്തിക വർഷം അവസാനിക്കുന്നു; മാർച്ച് 31-ന് മുൻപ് നിങ്ങൾ ചെയ്യേണ്ട 5 പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications