ഇന്ന് വിപണി ആരംഭിച്ചപ്പോൾ നിരവധി ഓഹരികൾ ശ്രദ്ധ നേടി. എന്നാൽ ഒരു രൂപ പോലും ചിലവഴിക്കാതെ വാങ്ങാവുന്ന ഒരു പെന്നി സ്റ്റോക്കിനെ കുറിച്ച് ആരെങ്കിലും ശ്രദ്ധിച്ചോ? അതെ, വസ്ത്ര നിർമ്മാണ കമ്പനിയായ ഫിലാറ്റെക്സ് ഫാഷൻസ് ഓഹരികളാണ് ഇന്ന് ഏറ്റവും കുറഞ്ഞ വിലയിൽ എന്നാൽ പോസിറ്റീവ് നേട്ടത്തോടെ വ്യാപാരം നടത്തുന്നത്. നിലവിൽ ഈ പെന്നി സ്റ്റോക്ക് ബിഎസ്ഇയിൽ 11 ശതമാനത്തിലധികം ഉയർന്ന് 0.69 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
ഇന്ന് വിപണി ആരംഭിച്ചപ്പോൾ 0.64 രൂപയിലായിരുന്ന ഫിലാറ്റെക്സ് ഫാഷൻസ് ഓഹരികൾ 0.71 രൂപ വരെ ഉയർന്നിരുന്നു. ഇന്നലെ ജൂൺ 30നും ഈ ഓഹരികൾ പോസിറ്റീവ് നേട്ടം നൽകി. അതായത് ഇന്നലെ 19.23 ശതമാനം ഉയർന്ന് 0.62 രൂപയിൽ ക്ലോസ് ചെയ്തു. എന്നാൽ വർഷം ആരംഭിച്ചതു മുതൽ ഇതുവരെയുള്ള കണക്ക് പരിശോധിച്ചാൽ ഫിലാറ്റെക്സ് ഫാഷൻസ് ഓഹരികൾ നേരിയ ഇടിവ് രേഖപ്പെടുത്തി.
ബിഎസ്ഇ പ്രകാരം, ഫിലാറ്റെക്സ് ഫാഷൻസ് ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയായ 1.70 രൂപയിലെത്തിയിരുന്നു. മാത്രമല്ല 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയായ 0.43 രൂപയിലുമെത്തിയിരുന്നു. അതിനാൽ തന്നെ നിലവിലെ കുതിപ്പ് തുടർന്നാൽ ഫിലാറ്റെക്സ് ഫാഷൻസ് ഓഹരികൾ പുതിയ റെക്കോർഡ് സൃഷ്ടിച്ചേക്കും. എങ്കിലും ഒരു രൂപ പോലും ചിലവഴിക്കാതെ വാങ്ങാവുന്ന ഈ ഓഹരി ഇന്ന് വാങ്ങുന്നോ?
ഓഹരി വിലയിലെ ട്രെൻഡ്
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഫിലാറ്റെക്സ് ഫാഷൻസ് ലിമിറ്റഡ് ഓഹരി വിപണി നിക്ഷേപകർക്ക് അവരുടെ നിക്ഷേപത്തിന് 31 ശതമാനത്തിലധികം വരുമാനം നൽകി. പക്ഷേ, കഴിഞ്ഞ ഒരു വർഷത്തെ കണക്ക് പരിശോധിച്ചാൽ ഓഹരികൾക്ക് 60.76 ശതമാനം നഷ്ടം സംഭവിച്ചിട്ടുണ്ട്. അതായത് 2025ൽ വാർഷികാടിസ്ഥാനത്തിൽ (YTD) ഈ ഓഹരികൾ 17.33 ശതമാനം ഇടിഞ്ഞു. പക്ഷേ കഴിഞ്ഞ ഒരു മാസത്തെ കണക്കുകൾ പരിശോധിച്ചാൽ ഏകദേശം 24 ശതമാനത്തോളം ഓഹരി ഉയർന്നിട്ടുണ്ട്.

സാമ്പത്തിക വളർച്ച
2024-25 സാമ്പത്തിക വർഷത്തിൽ 191.65 കോടിയായിരുന്നു കമ്പനിയുടെ ആകെ വരുമാനം. മുൻ സാമ്പത്തിക വർഷത്തിൽ ഇത് 179.02 കോടിയായിരുന്നു. 2024-25 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ അറ്റാദായം 9.41 കോടിയായിരുന്നു. എന്നാൽ കമ്പനിയുടെ പ്രധാന ബിസിനസ് പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 185.80 കോടിയാണ്.
ഈ സാമ്പത്തിക വളർച്ചക്കു പുറമേ മികച്ച ഓർഡറും കമ്പനിക്ക് സ്വന്തമായുണ്ട്. അതായത് ഫിലാറ്റെക്സ് ഫാഷൻസിന്റെ അനുബന്ധ സ്ഥാപനമായ ഫിലാറ്റെക്സ് മൈൻസ് ആൻഡ് മിനറൽസ് പ്രൈവറ്റ് ലിമിറ്റഡ്, ഗിനിയ ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിൽ നിന്ന് ഏകദേശം 365 കോടി രൂപയുടെ ഓർഡർ നേടി.
അഞ്ച് വർഷത്തിനുള്ളിൽ 1,59,000 ടൺ മാർബിൾ പോളിഷ് ചെയ്ത ടൈലുകൾ വിതരണം ചെയ്യുന്നതിനായിരുന്നു ഓർഡർ ബുക്ക് അപ്‌ഡേറ്റ് ചെയ്തത്. ഇന്ത്യയിലെ സോക്സ് നിർമ്മാണത്തിലെ ഏറ്റവും പഴയ നിർമ്മാണ കമ്പനിയാണ് ഫിലാറ്റെക്സ് ഫാഷൻസ് ലിമിറ്റഡ്. ഒട്ടനധി ക്ലയൻ്റുകളും കമ്പനിക്കുണ്ട്.
എന്താണ് ഫിലാറ്റെക്സ് ഫാഷൻസ് ലിമിറ്റഡ്?
സോക്സുകളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ കമ്പനിയാണിത്. കോട്ടൺ, കമ്പിളി, പട്ട് എന്നിവകൊണ്ട് നിർമ്മിച്ച സോക്സുകൾ നിർമ്മിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. 25 വർഷത്തിലേറെയായി ബിസിനസ്സിൽ പ്രവർത്തിക്കുന്ന ഫിലാറ്റെക്സ് ഫാഷൻസിന് സെർജിയോ ടച്ചിനി, അഡിഡാസ്, മാർക്ക്സ് & സ്പെൻസർ, വാൾട്ട് ഡിസ്നി തുടങ്ങിയ പ്രമുഖ ആഗോള ബ്രാൻഡുകൾ ക്ലയന്റാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications