ആദായ നികുതിയിൽ വന്ന മാറ്റങ്ങൾ ഏതൊരു ശമ്പളം വാങ്ങുന്ന ജീവനക്കാരനും ഏറെ സഹായകരമാണ്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനു മുന്നേ നിങ്ങൾക്ക് തൊഴിലുടമയിൽ നിന്നും ഒരു ഫോം 16 ലഭിക്കും. ഇതിലൂടെ ആ സാമ്പത്തിക വർഷത്തെ നിങ്ങളുടെ മൊത്തം ശമ്പളത്തിന്റേയും നികുതി ഇളവുകളുടേയും വിശദമായ വിവരങ്ങൾ ഉറപ്പാക്കാൻ സാധിക്കും. എങ്കിലും ഈ ഫോം 16 ലഭിക്കാത്ത നിരവധി വ്യക്തികൾ ഉണ്ടായിരിക്കും. അത്തരം നികുതിദായകർ എങ്ങനെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യും? വിശദമായി നോക്കാം.
ഫോം 16 ഇല്ലെങ്കിലും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം.... താഴെ നൽകുന്ന ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാധിക്കും.
1. സാലറി സ്ലിപ്പ്
നിങ്ങളുടെ സാലറി സ്ലിപ്പ് ഒരു സുപ്രധാന ഘടമാണ്. ശമ്പളം നികുതി കിഴിവുകൾ എന്നീ വിവരങ്ങളെല്ലാം സാലറി സ്ലിപ്പിൽ വിശദമായി നൽകിയിട്ടുണ്ടാവും. അതിനാൽ ഈ മാർഗത്തിലൂടെ ഫോം 16 ഇല്ലാതെ നിങ്ങളുടെ നികുതി റിട്ടേൺ ഫയൽ ചെയ്യാം...
മൊത്തം വരുമാനം കണക്കാക്കാക്കാം...
വാടക, ലാഭവിഹിതം, മൂലധന നേട്ടം എന്നീ മറ്റ് എല്ലാ സ്രോതസ്സുകളിൽ നിന്നും വരുമാനം ലഭിക്കുന്നുണ്ടോ? എങ്കിൽ ഈ വരുമാനം കണക്കാക്കുക.
2. ഫോം 26AS
ശമ്പളത്തിൽ നിന്നും ബാങ്ക്, എൻ.ബി.എഫ്.സി എഫ്.ഡികൾ പോലുള്ള നിക്ഷേപങ്ങളിൽ നിന്നും ടി.ഡി.എസ് സ്ഥിരീകരിക്കുന്ന ഒരു നികുതി സ്റ്റേറ്റ്‌മെന്റാണ് ഫോം 26AS. അതിനാൽ ഇതിലൂടെ സാമ്പത്തിക വർഷത്തിൽ കുറച്ച ടി.ഡി.എസ് പരിശോധിക്കാം. ആദായനികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിലൂടെ ഈ ഫോം ഡൗൺലോഡ് ചെയ്യാം.

3. കിഴിവുകൾ എന്തെല്ലാം...?
ആദായനികുതി നിയമത്തില വ്യവസ്ഥകൾ പ്രകാരം നിരവധി കിഴിവുകളും ഇളവുകളുമുണ്ട്. അവ തിരിച്ചറിയുക. വിവിധ നികുതി ലാഭിക്കൽ നിക്ഷേപങ്ങളും ചെലവുകളും ഇത്തരം കിഴിവുകൾക്ക് യോഗ്യമാണ്.
അതായത് പി.പി.എഫ് നിക്ഷേപം, എൻ.എസ്.സി നിക്ഷേപങ്ങൾ, പെൻഷൻ പദ്ധതി എന്നിവയിൽ നിന്ന് 80(C) പ്രകാരം 1.5 ലക്ഷം രൂപ വരെ കിഴിവുകൾ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. ഇതുപോലെ നിരവധി കിഴിവുകൾ വേറെയുമുണ്ട്.
4. എത്രയാണ് നൽകേണ്ട നികുതി എന്ന് കണക്കാക്കുക
മൊത്തം വാർഷിക വരുമാനം പരിശോധിച്ചാൽ നിങ്ങൾ നൽകേണ്ട നികുതിയെ കുറിച്ച് അറിയാൻ സാധിക്കും. നിങ്ങളുടെ അന്തിമ നികുതി ബാധ്യതക്കായി മികച്ച ആദായ നികുതി സ്ലാബ് ഉപയോഗിക്കൂ. കണക്കാക്കിയ നികുതി നിങ്ങളുടെ നികുതി ബാധ്യതയേക്കാൾ കൂടുതലാണെങ്കിൽ റീഫണ്ട് ക്ലെയിം ചെയ്യാം.
5. ഫോം പൂരിപ്പിച്ച് നികുതി ഫയൽ ചെയ്യാം..
ഫോം പൂരിപ്പിക്കുന്നതിനു മുന്നേ ഫോം തിരഞ്ഞെടുക്കുക. നിങ്ങളുടെ വരുമാന സ്രോതസ്സിനെ ആശ്രയിച്ച് ഐ.ടി.ആർ ഫോം തിരഞ്ഞെടുക്കുക. അതായത് 50 ലക്ഷത്തിൽ താഴെ വാർഷിക വരുമാനവും മൂലധന നേട്ടവുമില്ലാത്തവർക്ക് ഐ.ടി.ആർ-1 തിരഞ്ഞെടുക്കാം. ഒരു ബിസിനസ്സിൽ നിന്നോ തൊഴിലിൽ നിന്നോ മറ്റോ വരുമാനം നേടുന്നവർക്ക് ഐ.ടി.ആർ-3 ഉപയോഗിക്കാം. ശരിയായത് തിരഞ്ഞെടുക്കൂ..
ഇനി ഇ-ഫയലിങ് പോർട്ടലിൽ നിങ്ങളുടെ ഐ.ടി.ആർ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക. വിവരങ്ങൾ പരിശോധിച്ച് സമർപ്പിച്ച് 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ ഐ.ടി.ആർ ഇ-വെരിഫൈ ചെയ്യാം.
അതായത് ഫോം 16 ഇല്ലാതെ തന്നെ നിങ്ങൾക്ക് ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാം. നിങ്ങളുടെ സാലറി സ്ലിപ്പുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, ഫോം 26AS എന്നീ രേഖകൾ ഉപയോഗിച്ച് ഈ നേട്ടം ഉറപ്പാക്കാം. നിങ്ങളുടെ റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ശരിയായ ഐ.ടി.ആർ ഫോം തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications