ദില്ലി; ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിന്റെ പ്രശ്നങ്ങൾ സംബന്ധിച്ച് ധനകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇൻഫോസിസുമായി ചർച്ച നടത്തും. ജൂൺ 22 ന് രാവിലെ 11മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് യോഗം. ഇഐസിഎഐയിൽ നിന്നുള്ള അംഗങ്ങൾ, ഓഡിറ്റർമാർ, കൺസൾട്ടൻറുകൾ, നികുതിദായകർ എന്നിവരുൾപ്പെടെയുള്ള മറ്റ് പങ്കാളികൾ ചർച്ചയുടെ ഭാഗമാകും.
നികുതിദായകരുടെ അസൗ കര്യത്തിലേക്ക് നയിക്കുന്ന നിരവധി സാങ്കേതിക തകരാറുകൾ പുതിയ പോർട്ടലിൽ കണ്ടെത്തിയിരുന്നു. പോർട്ടലിൽ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് രേഖാമൂലമുള്ള നിവേദനങ്ങൾ ബന്ധപ്പെട്ടവരിൽ നിന്നും വകുപ്പ് ക്ഷണിച്ചിട്ടുണ്ട്. ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും നികുതിദായകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും ഇൻഫോസിസ് ടീമിലെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

മന്ത്രാലയത്തിന്റെ പഴയ പോർട്ടൽ പിൻവലിച്ച് ജൂൺ 7 ന് രാത്രിയായിരുന്നു പുതിയ പോർട്ടൽ അവതരിപ്പിച്ചത്. എന്നാൽ അന്ന് രാത്രി തന്നെ വെബ്സൈറ്റ് തകരാറിൽ ആവുകയായിരുന്നു. ഇതോടെ പോർട്ടലിൽ പ്രവേശിക്കാൻ സാധിക്കുന്നില്ലെന്ന് കാണിച്ച് നിരവധി പേർ ധനമന്ത്രി നിർമ്മല സീതാരാമനെ ടാഗ് ചെയ്ത് രംഗത്തെത്തിയിരുന്നു.നികുതി ദായകർക്ക് കൂടുതൽ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ പോർട്ടൽ പൂർത്തീകരിക്കാൻ ഇൻഫോസിസിനായിരുന്നു ചുമതല നൽകിയത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications