ഒരു രാജ്യത്തിന്‍റെ നിലനിൽപ്പിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന് പ്രതിരോധ സേനകളാണ്. വികസ്വര സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ സ്വയം പര്യാപ്തതയിലൂടെ പ്രതിരോധശേഷി ഉയർത്തുന്നതിൽ നമ്മുടെ രാജ്യം വലിയ പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈന്യമായ ഇന്ത്യയ്ക്ക് അതിരുകളും പൗരന്മാരേയും സംരക്ഷിക്കാനുള്ള ശക്തമായ പ്രതിരോധ ശേഷിയുണ്ട്.
പ്രതിരോധ ഉപകരണങ്ങളുടെ നിർമ്മാണത്തിലും വിതരണങ്ങളും ഉൾപ്പെട്ടിരിക്കുന്ന നിരവധി പൊതുമേഖലാ- സ്വകാര്യ സ്ഥാപനങ്ങൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ രാജ്യം 78-ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ മികച്ച 8 പ്രതിരോധ ഓഹരികളെ നമുക്ക് പരിജയപ്പെടാം.
1. സിക്ക ഇൻ്റർപ്ലാൻ്റ് സിസ്റ്റംസ് ലിമിറ്റഡ്
എയ്‌റോസ്‌പേസ്, ഡിഫൻസ് & സ്‌പേസ്, ഓട്ടോമോട്ടീവ് മേഖലകളിൽ ഉൽപ്പന്നങ്ങളും മറ്റ് സേവനങ്ങളും നൽകുന്ന കമ്പനിയാണ് സിക്ക ഇൻ്റർപ്ലാൻ്റ് സിസ്റ്റംസ് ലിമിറ്റഡ്. എൻഎസ്ഇയിൽ 2,740 രൂപയാണ് ഓഹരിയുടെ വില. കഴിഞ്ഞ ആറ് മാസത്തിനിടെ 81.77 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 91.21 ശതമാനം മുന്നേറ്റമാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്. 195.32 ശതമാനം ലാഭം ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് നൽകാനും പ്രതിരോധ ഓഹരിക്ക് സാധിച്ചു.
2. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്
വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത പൊതുമേഖല സ്ഥാപനമാണ് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് അഥവാ എച്ച്എഎല്‍. 4,661.35 രൂപയാണ് ഓഹരി വില. കഴിഞ്ഞ ആറ് മാസത്തിനിടെ 57.62 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 140 ശതമാനമാണ് ഒരു വർഷത്തെ മുന്നേറ്റം. 2 ലക്ഷം കോടി രൂപയിലധികം വിപണി മൂലധനമുണ്ട്.

3. തനേജ എയറോസ്പേസ് ആൻഡ് ഏവിയേഷൻ ലിമിറ്റഡ്
എയർഫീൽഡ്, എംആർഒ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളും അനുബന്ധ സേവനങ്ങളും നൽകുന്ന കമ്പനി. 574 രൂപയാണ് നിലവിലെ ഓഹരി വില. 63.30 ശതമാനം വളർച്ചയാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്. 136.75 ശതമാനമാണ് കഴിഞ്ഞ ഒരു വർഷത്തെ മുന്നേറ്റം.
4. ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്
സേനകള്‍ക്ക് ആവശ്യമായ ഗൈഡഡ് മിസൈലുകളും മൈനുകളും ജലത്തിനടിയില്‍ ഉപയോഗിക്കാവുന്ന ആയുധങ്ങളും വിവധ റൈഫിളുകളും അനുബന്ധ ഘടകങ്ങളും നിര്‍മിക്കുന്ന കമ്പനി. 1,322 രൂപയാണ് നിലവിലെ ഓഹരി വില. ആറ് മാസത്തിനിടെ 62 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 135.32 ശതമാനമാണ് ഒരു വർഷത്തെ മുന്നേറ്റം.

5. പാരസ് ഡിഫൻസ് ആൻഡ് സ്പേസ് ടെക്നോളജീസ് ലിമിറ്റഡ്
40 വർഷത്തെ ചരിത്രമുള്ള ഒരു പ്രതിരോധ ഉപകരണ, ബഹിരാകാശ സാങ്കേതിക കമ്പനിയാണ് പാരസ് ഡിഫൻസ് ആൻഡ് സ്പേസ് ടെക്നോളജീസ്. 1,153.90 രൂപയാണ് നിലവിലെ ഓഹരി വില. ആറ് മാസത്തിനിടെ 60 ശതമാനവും ഒരു വർഷത്തിനിടെ 82 ശതമാനവും വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു.
ഡാറ്റ പാറ്റേൺസ് (ഇന്ത്യ) ലിമിറ്റഡ്, ഹൈ എനർജി ബാറ്ററികൾ (ഇന്ത്യ) ലിമിറ്റഡ്, ഐഡിയഫോർജ് ടെക്നോളജി ലിമിറ്റഡ് തുടങ്ങിയ ഓഹരികളും നിക്ഷേപകർക്ക് മികച്ച നേട്ടം സമ്മാനിച്ച പ്രതിരോധ ഓഹരികളാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

വ്യാജ വായ്പാ ആപ്പുകളുടെ കെണിയിൽ വീഴരുത്; ആർ.ബി.ഐയുടെ പുതിയ സുരക്ഷാ നടപടികൾ ഇങ്ങനെ അറിയാം

ഓണം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കുക; സ്വർണ്ണം വാങ്ങുമ്പോൾ ലാഭമുണ്ടാക്കാൻ ഈ കാര്യങ്ങൾ അറിയാം

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

IRFC, RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ലാഭവിഹിതം ലഭിക്കാൻ വോട്ടിംഗ് തുടങ്ങി, ചെയ്യേണ്ടതെങ്ങനെ?



Click it and Unblock the Notifications