നിങ്ങളറിഞ്ഞോ?... ഈ നവംബറിൽ ആരെയും അമ്പരപ്പിക്കുന്ന സുപ്രധാന മാറ്റങ്ങളാണ് സംഭവിക്കാൻ പോകുന്നത്. എസ്.ബി.ഐ കാർഡ് , ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് കാർഡ് നിയന്ത്രണങ്ങൾ, പുതിയ റെയിൽവേ നിയമങ്ങൾ, ആർ.ബി.ഐയുടെ അപ്ഡേറ്റ് ചെയ്ത മണി ട്രാൻസ്ഫർ മാർഗ്ഗനിർദ്ദേശങ്ങൾ , ഇന്ത്യൻ ബാങ്കിൻ്റെ പ്രത്യേക ഫിക്സഡ് ഡെപ്പോസിറ്റ് ഓഫറിനുള്ള സമയപരിധി എന്നിവയ്ക്ക് വരുത്തിയ മാറ്റങ്ങളാണ് ഇതിൽ വ്യക്തമാക്കുന്നത്.
ഈ വർഷം ഒക്ടോബറിൽ സാമ്പത്തിക മേഖലയെ സംബന്ധിച്ച് അപ്രതീക്ഷിത മാറ്റങ്ങളാണ് സംഭവിച്ചത്. അത്തരത്തിലുള്ള ചില മാറ്റങ്ങളാണ് ഈ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നത്.
1. എസ്.ബി.ഐ കാർഡിന്റെ മാറ്റങ്ങൾ
യൂട്ടിലിറ്റി ബിൽ പേയ്‌മെൻ്റുകൾക്കും ഫിനാൻസ് ചാർജുകൾക്കുമാണ് ഈ മാറ്റങ്ങൾ പ്രധാനമായും ബാധിക്കുന്നത്. സുരക്ഷിതമല്ലാത്ത എല്ലാ എസ്.ബി.ഐ ക്രെഡിറ്റ് കാർഡുകളുടെയും ഫിനാൻസ് ചാർജുകൾ 3.75 ശതമാനമായി പരിഷ്കരിച്ചു. ഈ മാറ്റം 2024 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഒരു ബില്ലിംഗ് കാലയളവിലെ യൂട്ടിലിറ്റി പേയ്‌മെൻ്റുകൾ 50,000 രൂപയിൽ കൂടുതലാണെങ്കിൽ, 1% ഫീസ് ബാധകമാകും. ഈ കാര്യം 2024 ഡിസംബർ 1 മുതലാണ് വരുന്നത്.
2. ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് കാർഡ് നിയമങ്ങൾ
ഐ.സി.ഐ.സി.ഐ ബാങ്ക് ഫീസ് ഘടനയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒപ്പം നിരവധി ക്രെഡിറ്റ് കാർഡുകൾക്കുള്ള റിവാർഡുകൾ കുറയ്ക്കുകയും ചെയ്തു. എന്നാൽ ഇത്തരത്തിൽ റിവാർഡുകൾ ഒഴിവാക്കിയതോടെ ഇൻഷുറൻസ്, പലചരക്ക് സാധനങ്ങൾ, എയർപോർട്ട് ലോഞ്ച് ആക്‌സസ്, ഇന്ധന സർചാർജ് ഒഴിവാക്കൽ എന്നീ സേവനങ്ങളെ ബാധിച്ചു. 2024 നവംബർ 15 മുതലാണ് ഈ പുതുക്കിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്. വിവിധ ക്രെഡിറ്റ് കാർഡുകൾക്കും ഇത് ബാധകമാകും.

മറ്റ് മാറ്റങ്ങൾ
- ലോഞ്ച് ആക്സസിൽ നിന്ന് സ്പാ നിർത്തലാക്കി
- 100,000 രൂപയ്‌ക്ക് മുകളിലുള്ള ചെലവുകൾക്ക് ഇന്ധന സർചാർജ് ഒഴിവാക്കി
- സർക്കാർ ഇടപാടുകൾക്ക് റിവാർഡുകൾ ഇല്ലാതാക്കി
- വാർഷിക ഫീസിനുള്ള ചെലവ് പരിധി നിശ്ചയിച്ചു
- തേർഡ് പാർട്ടി വഴിയുള്ള വിദ്യാഭ്യാസ പേയ്‌മെൻ്റിന് 1% ഫീസ് ഈടാക്കും
- പുതുക്കിയ ലേറ്റ് പേയ്‌മെൻ്റ് ചാർജുകൾ
3. പുതിയ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമം
പുതിയ നിയപ്രകാരം ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി റിസർവേഷൻ ചെയ്യുന്നതിനുള്ള കാലയളവ് 120 ദിവസത്തിൽ നിന്ന് 60 ദിവസമായി ചുരുക്കും. യാത്രാ ദിവസം ഒഴികേയാണ് 60 ദിവസം കണക്കാക്കപ്പെട്ടത്. 2024 നവംബർ 1 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്. ഇതു വഴി എല്ലാവർക്കും ഒരുപോലെ എളുപ്പത്തിൽ ടിക്കറ്റ് കിട്ടുന്നു.
4. ആർ.ബി.ഐ പണം കൈമാറ്റ നിയമം
ഗാർഹിക പണം കൈമാറ്റത്തിനുള്ള (ഡി.എം.ടി) പുതിയ നിയമങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പ്രഖ്യാപിച്ചു. ഇത് 2024 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നു. ബാങ്കിംഗ് ചാനലുകൾ വഴിയുള്ള തട്ടിപ്പുകൾ തടയാൻ വേണ്ടിയാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
ഈ നാല് പ്രധാന മാറ്റങ്ങൾ നവംബർ മുതൽ പ്രാബല്യത്തിൽ വരുന്നു. ജനങ്ങളുടെ സുരക്ഷക്കും തട്ടിപ്പുകളെ തടയാനുമുള്ള മാർഗങ്ങളാണ് പുതുക്കിയ നിയമങ്ങളിലൂടെ വ്യക്തമാക്കുന്നത്. ബാങ്ക് ഇടപാടുകളിലെ മാറ്റങ്ങളുെ ശ്രദ്ധേയമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
