ഇന്ന് മുതൽ ഈ തൊഴിലാളികൾക്ക് അക്കൌണ്ടിൽ 2000 രൂപ എത്തും, പെൻഷൻ ഇല്ലാത്തവർക്കും ധനസഹായം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് മഹാമാരിയെത്തുടർന്ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ തൊഴിലാളികൾക്ക് ആശ്വാസമായി കേരള സർക്കാരിന്റെ പുതിയ പദ്ധതി. എല്ലാ മത്സ്യ തൊഴിലാളികൾക്കും സാമ്പത്തിക സഹായം നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. എല്ലാ മത്സ്യ തൊഴിലാളികൾക്കും വെള്ളിയാഴ്ച്ച മുതൽ 2000 രൂപ അക്കൗണ്ടിലെത്തുമെന്ന് മന്ത്രി അറിയിച്ചു. ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് 2000 രൂപ നൽകാനാണ് മന്ത്രിസഭ തീരുമാനം.

നേട്ടം നിരവധി പേർക്ക്

നേട്ടം നിരവധി പേർക്ക്

തീരമേഖലയിലെ 1,60,000 കുടുംബങ്ങൾക്ക് നേരിട്ട് ഗുണം ലഭിക്കുന്ന തീരുമാനമാണിത്. ഇതിന് മാത്രം സർക്കാരിന് 35 കോടി രൂപ വേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. അനുബന്ധ തൊഴിലാളികൾക്ക് 1000 രൂപ വീതം നൽകുമെന്നും മന്ത്രി പറഞ്ഞു. കശുവണ്ടി, കയർ, കൈത്തറി തൊഴിലാളികൾക്കും ആയിരം രൂപ വീതം നൽകും. പെൻഷനോ ക്ഷേമനിധിയോ ഇല്ലാത്തവരെയും ധനസഹായത്തിനായി സർക്കാർ പരിഗണിക്കും.

പെൻഷൻ ഇല്ലാത്തവർ

പെൻഷൻ ഇല്ലാത്തവർ

പെൻഷൻ ഇല്ലാത്തവർ ഇതിനായി തദ്ദേശ സ്ഥാപനത്തെ വിവരം അറിയിക്കണം. ഇവർക്ക് പ്രത്യേക സഹായമായി ആയിരം രൂപ നൽകുമെന്നും മന്ത്രി പറഞ്ഞു. സാമൂഹിക ക്ഷേമ പെൻഷനുകൾ പോസ്റ്റ് ഓഫീസ് വഴി വീടുകളിലെത്തിക്കാനുള്ള പദ്ധതി കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തിരുന്നു. ബാങ്ക് അക്കൗണ്ടിലെ പണം തപാല്‍ വകുപ്പ് വഴി വീടുകളിലെത്തിയ്ക്കുന്ന പദ്ധതിയ്ക്കാണ് ധനമന്ത്രി തോമസ് ഐസക് തുടക്കമിട്ടത്.

ആധാറും മൊബൈല്‍ നമ്പറും

ആധാറും മൊബൈല്‍ നമ്പറും

ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിച്ചിട്ടുള്ള ഏതു ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം ഇത്തരത്തില്‍ പോസ്റ്റ് ഓഫീസില്‍ വിളിച്ചാല്‍ പോസ്റ്റ്മാന്‍ വീട്ടിലെത്തിയ്ക്കും. ക്ഷേമപെന്‍ഷനുകളുടേയും സ്‌കോളര്‍ഷിപ്പുകളുടേയും അടുത്ത ഗഢു എട്ടാം തിയതി മുതല്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളില്‍ എത്തുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ഉപഭോക്താവിന് വേണ്ടത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണും ആധാര്‍ നമ്പറും മാത്രമാണ്.

കുടുംബശ്രീ വഴി വായ്പ

കുടുംബശ്രീ വഴി വായ്പ

കൊറോണ വൈറസ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി 2000 കോടി രൂപയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയെന്ന പേരിലാണ് അയൽക്കൂട്ടങ്ങൾ വഴി പദ്ധതി നടപ്പാക്കുന്നത്. കൊവിഡ് 19 കാരണം അയൽക്കൂട്ട അംഗങ്ങൾക്ക് ഉണ്ടായിട്ടുള്ള സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ ഒരോ അംഗത്തിനും കുറഞ്ഞത് 5000 രൂപ വായ്പ ലഭിക്കും. പരമാവധി വായ്പാ തുക ഇരുപതിനായിരം രൂപയാണ്. പദ്ധതിക്കായി കുടുംബശ്രീ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കും.

പലിശ നിരക്ക്

പലിശ നിരക്ക്

പലിശ നിരക്ക് 8.5 മുതൽ 9 ശതമാനം വരെ പലിശയ്ക്കാണ് കുടുംബശ്രീ അംഗങ്ങൾക്ക് ബാങ്കുകൾ വായ്പ നൽകുന്നത്. ആറ് മാസം മൊറട്ടോറിയം ഉൾപ്പെടെ 36 മാസമായിരിക്കും വായ്പയുടെ കാലാവധി. മൊറട്ടോറിയം കാലാവധിക്ക് ശേഷം അയൽക്കൂട്ടങ്ങൾ പലിശ സഹിതമുള്ള മാസതവണ തിരിച്ചടച്ചു തുടങ്ങണം.

English summary

Fishermen will get Rs 2000 in their accounts from tomorrow | ഇന്ന് മുതൽ ഈ തൊഴിലാളികൾക്ക് അക്കൌണ്ടിൽ 2000 രൂപ എത്തും, പെൻഷൻ ഇല്ലാത്തവർക്കും ധനസഹായം

Fisheries Minister J Mercykuttiamma said the government has decided to provide financial assistance to all fishermen. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X