ഓഹരി വിപണിയിലെ നിക്ഷേപത്തിലേക്ക് കൂടുതൽ ആളുകൾ ആകർഷിക്കപ്പെടുകയാണ്. ശരിയായ ധാരണയും കൃത്യമായ നിരീക്ഷണവുണ്ടെങ്കിൽ വലിയ നേട്ടം കൊയ്യാം എന്നത് തന്നെയാണ് ഓഹരി വിപണിയുടെ ഗുണം. ഉയർന്ന അപകട സാധ്യതകളും ഓഹരി വിപണിയുടെ ഒപ്പം തന്നെയുണ്ട് എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
സ്‌മോൾ ക്യാപ് സ്റ്റോക്കുകൾ
സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ പരസ്യമായി ട്രേഡ് ചെയ്യുന്ന ചെറുകിട കമ്പനികളിൽ നിന്നുള്ള ഓഹരികളാണ് സ്‌മോൾ ക്യാപ് സ്റ്റോക്കുകൾ. ഈ ഓഹരികൾ ചെറിയ വിപണി മൂലധനമുള്ള പുതിയ കമ്പനികളിൽ നിന്നുള്ളതാണ്. അതായത് 500 കോടി രൂപയോ അതിൽ താഴെയോ വിപണി മൂലധനം ഉള്ള കമ്പനികൾ.

കഴിഞ്ഞ 2 മാസത്തെ ഓഹരി വിപണിയിലെ പ്രകടനത്തിൽ മികച്ച നേട്ടം കാഴ്ചവെയ്ക്കാൻ സ്മോൾ ക്യാപ് സ്റ്റോക്കുകൾക്ക് സാധിച്ചിട്ടുണ്ട്. ജനുവരി, ഫെബ്രുവരി മാസത്തെ കണക്കുകൾ മാത്രം പരിശോധിക്കുമ്പോൾ ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 65 ശതമാനത്തിലധികം നേട്ടം കൈവരിച്ചപ്പോൾ ബിഎസ്ഇ സെൻസെക്സ് 23 ശതമാനം ഉയർന്നു.
മികച്ച നേട്ടം കൈവരിച്ച് സ്മോൾ ക്യാപ് സ്റ്റോക്കുകളെക്കുറിച്ച് വിശദമായി അറിയാം.
1. കേസർ ഇന്ത്യ ലിമിറ്റഡ്
റിയൽ എസ്റ്റേറ്റ് മേഖലയിൽ ബിസിനസ് നടത്തുന്ന ബി.എസ്.ഇ ലിസ്റ്റഡ് സ്മാൾക്യാപ് കമ്പനിയാണിത്. 2002ൽ സ്ഥാപിതമായ കമ്പനി റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്‍റ്, റസിഡൻഷ്യൽ, കൊമേഷ്യൽ പ്രോപർട്ടി, ഫാക്ടറി-ഇൻഡസ്ട്രിയൽ-വർക് ഷോപ്പ് നിർമാണം തുടങ്ങിയവ നടത്തുന്നു.
2023 ഡിസംബർ 29ന് 133 രൂപയായിരുന്നു കേസർ ഇന്ത്യ ലിമിറ്റഡിന്‍റെ ഓഹരി വില. എന്നാൽ 2024 ഫെബ്രുവരി 29ന് ഓഹരി വില 253 ശതമാനം ഉയർന്ന് 3731.7 രൂപയിലെത്തി. നിലവിലെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 1,317 കോടി രൂപയാണ്.
കേസർ ഇന്ത്യ ലിമിറ്റഡിന്‍റെ കഴിഞ്ഞ വർഷത്തെ പ്രകടനം വിലയിരുത്തുമ്പോൾ ഓഹരിയിലുണ്ടായ കുതിപ്പ് 2707 ശതമാനമാണ്.
2. മാർസൺസ് ലിമിറ്റഡ്
ഇലക്ട്രിക്കൽ ഉപകരണ വ്യവസായത്തിൽ പ്രവർത്തിക്കുന്ന സ്മോൾ ക്യാപ് കമ്പനിയാണ് മാർസൺസ് ലിമിറ്റഡ്. 2 മാസത്തിനിടെ ഓഹരി 241 ശതമാനമാണ് ഉയർന്നത്. അതായത് 7.75 രൂപയുണ്ടായിരുന്ന ഒരു ഓഹരിയുടെ വില ഇന്ന് 26.43 രൂപയാണ്.
വിപണി മൂല്യം 370 കോടി രൂപയാണ്. കഴിഞ്ഞ 12 മാസത്തിനിടെ, മാർസൺസ് ലിമിറ്റഡിന്‍റെ ഓഹരി വില 556 ശതമാനമാണ് വർദ്ധിച്ചത്.
3. കിസാൻ മോൾഡിംഗ്സ്
ഇന്ത്യയിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് കമ്പനികളിലൊന്നാണ് കിസാൻ മോൾഡിംഗ്സ്. ഓരോ വർഷവും ഏകദേശം 50,000 മെട്രിക് ടൺ പോളിമർ കമ്പനി പ്രോസസ്സ് ചെയ്യുന്നു.
ഡിസംബർ അവസാന വാരം 12.9 രൂപയായിരുന്നു കിസാൻ മോൾഡിംഗ്സ് ഓഹരി വില. എന്നാൽ ഫെബ്രുവരി അവസാന വാരത്തിലേക്കെത്തുമ്പോൾ ഓഹരി വില 41.64 രൂപയായി. അതായത് 223 ശതമാനത്തിന്‍റെ വളർച്ച. 141 കോടി രൂപയാണ് വിപണി മൂല്യം.

4. മധുസൂദനൻ സെക്യൂരിറ്റീസ്
കിസാൻ മോൾഡിംഗ്‌സിന് പിന്നിൽ ധനകാര്യ മേഖലയിൽ നിന്നുള്ള മധുസൂദൻ സെക്യൂരിറ്റീസ് ആണ് മികച്ച നേട്ടം ഓഹരി വിപണിയിൽ നിന്നും നേടിയത്. 2 മാസത്തിനിടെ ഓഹരി വിലയിൽ 213 ശതമാനത്തിന്‍റെ വളർച്ചയാണ് കമ്പനി നേടിയത്.
9.67 രൂപയുണ്ടായിരുന്നു ഒരു ഓഹരിയുടെ വില ഫെബ്രുവരി 29ന് 34.81 രൂപയായി ഉയർന്നു. അതോടെ 30 കോടി രൂപയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷനോടെ മധുസൂദൻ സെക്യൂരിറ്റീസ് ഗണ്യമായ വളർച്ച കൈവരികുകയും ചെയ്തു.
5. ആർഎസ് സോഫ്റ്റ്‌വെയർ (ഇന്ത്യ)
ഓഹരി വിലയിൽ 210 ശതമാനത്തിന്‍റെ നേട്ടമാണ് ആർഎസ് സോഫ്റ്റ്‌വെയർ (ഇന്ത്യ) കഴിഞ്ഞ 2 മാസത്തിനിടെ ഉണ്ടാക്കിയത്. ഐടി മേഖലയിലെ സ്റ്റോക്കിന് ഡിസംബർ അവസാനവാരം 58.7 രൂപയായിരുന്നു വില. എന്നാൽ 2024 ഫെബ്രുവരി 29 ന് 182.2 രൂപയായി ഉയർന്നു. 468 കോടി രൂപയാണ് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ.
എൻഡിഎ സെക്യൂരിറ്റീസ്, സർ ഷാദി ലാൽ എന്‍റർപ്രൈസസ്, സൺഷൈൻ ക്യാപിറ്റൽ, വാരി റിന്യൂവബിൾ ടെക്‌നോളജീസ്, സർവേശ്വർ ഫുഡ്‌സ് തുടങ്ങിയ കമ്പനികളെല്ലാം കഴിഞ്ഞ 2 മാസത്തിനിടെ ഓഹരി വിപണയിൽ മികച്ച മുന്നേറ്റം നടത്തിയ കമ്പനികളാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications