വില തുച്ഛം, ഗുണം മെച്ചം; മൾട്ടിബാഗർ റിട്ടേൺ നൽകിയ 4 ഓഹരികൾ, ലാഭം 12000 ശതമാനം വരെ

റിയൽ എസ്റ്റേറ്റ്, സ്വർണം തുടങ്ങിയ പരമ്പരാഗത ഓപ്ഷനുകളെ അപേക്ഷിച്ച് നിക്ഷേപകർ ഇപ്പോൾ ഓഹരി വിപണിയിലാണ് കൂടുതൽ ശ്രദ്ധ നൽകിയിരിക്കുന്നത്. സ്മോൾ ക്യാപ്, പെന്നി ഓഹരികളാണ് നിക്ഷേപകരെ കൂടുതലായി ആകർഷിക്കുന്നത്. വിലക്കുറവ്, കമ്പനികൾ അടിസ്ഥാനപരമായി ശക്തവും അവരുടെ വ്യവസായങ്ങൾക്കുള്ളിൽ നല്ല സ്ഥാനവും ഉള്ളവരാണെങ്കിൽ മികച്ച നേട്ടം തുടങ്ങിയ കാര്യങ്ങളാണ് ഇതിനുള്ള കാരണം. അതുകൊണ്ടു തന്നെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മികച്ച നേട്ടം നൽകിയ സ്മോൾ ക്യാപ് ഓഹരികളുടെ വിശദമാംശങ്ങൾ നമുക്ക് പരിശോധിക്കാം.

1. ലോയ്ഡ്സ് എഞ്ചിനീയറിംഗ് വർക്ക്സ്

ലോയ്ഡ്സ് എഞ്ചിനീയറിംഗ് വർക്ക്സ് ( മുമ്പ് ലോയ്ഡ്സ് സ്റ്റീൽസ് ഇൻഡസ്ട്രീസ്) അതിൻ്റെ ഓഹരി വിലയിൽ അമ്പരപ്പിക്കുന്ന കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 0.55 രൂപയിൽ നിന്നും 66.85 രൂപയായാണ് ഓഹരി വില ഉയർന്നത്. അതായത് ഏകദേശം 12000 ശതമാനം മുന്നേറ്റം.

2018,2019 സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനം നടത്താൻ ലോയ്ഡ്സ് എഞ്ചിനീയറിംഗ് വർക്ക്സ് ഓഹരിക്ക് സാധിച്ചിരുന്നില്ല. എന്നാൽ 2020ൽ ഏകദേശം 104 ശതമാനത്തോളം ഓഹരി ഉയർന്നു. 2021-ൽ 1920 ശതമാനം മുന്നേറ്റം നടത്താനും ഓഹരിക്ക് സാധിച്ചു. എന്നാൽ 2022-ൽ ഓഹരി ഇടിഞ്ഞു. 2023-ൽ 167 ശതമാനം മുന്നേറ്റത്തോടെ ഓഹരിയുടെ തിരിച്ചു വരവ്. 2024-ൽ ഇതുവരെ ഏകദേശം 61 ശതമാനമാണ് ഓഹരി ഉയർന്നതത്.

വളർച്ച 12,000% വരെ, നിക്ഷേപകരുടെ കീശ നിറച്ച 4 ഓഹരികൾ

2. ഐനോക്സ് വിൻഡ്

ഇന്ത്യയിലെ മുൻനിര വിൻഡ് എനർജി സൊല്യൂഷൻ ദാതാക്കളിൽ ഒന്നാണ് ഐനോക്സ് വിൻഡ്. സമീപ വർഷങ്ങളിൽ വലിയ മുന്നേറ്റമാണ് ഓഹരി നടത്തിയത്. അഞ്ച് വർഷത്തിനിടെ കമ്പനിയുടെ ഓഹരി ഏകദേശം 787 ശതമാനത്തോളം വളർച്ച നേടി. നിലവിൽ 150 രൂപയാണ് കമ്പനിയുടെ ഓഹരി വില.

റിന്യൂവബിൾ എനർജി സ്‌പെയ്‌സിൽ കമ്പനിയുടെ ശക്തമായ ഓർഡർ വിജയമാണ് ഓഹരികളിലെ ഈ ശക്തമായ കുതിപ്പിന് കാരണമായത്. ഉപഭോക്താക്കൾക്ക് കമ്പനി എൻഡ്-ടു-എൻഡ് ടേൺകീ സൊല്യൂഷനുകൾ നൽകുന്നു. മാർച്ച് മാസത്തെ റിപ്പോർട്ടിൽ, ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് അതിൻ്റെ റേറ്റിംഗ് 'വാങ്ങുക' എന്നതിലേക്ക് ഉയർത്തുകയും പി/ഇ അടിസ്ഥാനമാക്കിയുള്ള ടാർഗെറ്റ് വിലയായ 675 രൂപ നിലനിർത്തുകയും ചെയ്തു.

വളർച്ച 12,000% വരെ, നിക്ഷേപകരുടെ കീശ നിറച്ച 4 ഓഹരികൾ

3. അവൻടെൽ ലിമിറ്റഡ്

എയ്റോസ്പേസ്, ഡിഫന്‍സ് കമ്പനിയാണ് അവൻടെല്‍. ഹൈദരാബാദ് ആസ്ഥാനമായി പ്രാര്‍ത്തിക്കുന്ന ഈ കമ്പനി ഐഎസ്ആര്‍ഒയുമായി എന്നും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. കമ്പനിയുടെ ഓഹരി 2019 മുതൽ ശ്രദ്ധേയമായ വളർച്ചാ പാതയിലാണ്. ഓഹരി പ്രകടനത്തിൽ സ്ഥിരതയാർന്ന ഉയർച്ച പ്രകടമാക്കുന്നു. ഓഹരി കുറഞ്ഞ തിരിച്ചടികളോടെ ബുള്ളിഷ് ട്രെൻഡ് നിലനിർത്തുന്നു എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ 36 മാസങ്ങളിൽ ഓഹരി 23 ൽ പോസിറ്റീവായി ക്ലോസ് ചെയ്തു.

കഴിഞ്ഞ അഞ്ച് വർഷത്തെ ഓഹരിയുടെ പ്രകടനമെടുത്താൽ വില 4.22 രൂപയിൽ നിന്നും 123.35 രൂപയിലേക്കാണ് ഉയർന്നത്. അതായത് ഏകദേശം 2822 ശതമാനത്തിന്‍റെ വളർച്ച.

4. മാൻ ഇൻഫ്രാ കൺസ്ട്രക്ഷൻ

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 871 ശതമാനം വളർച്ചയാണ് മാൻ ഇൻഫ്രാ കൺസ്ട്രക്ഷൻ ഓഹരി നേടിയത്. 2023 മാർച്ച് മുതൽ 2024 ഫെബ്രുവരി വരെ, കമ്പനിയുടെ ഓഹരികൾ ഓരോ മാസവും പോസിറ്റീവ് ടെറിട്ടറിയിൽ അവസാനിച്ചു. ഏകദേശം 214 ശതമാനം വളർച്ചയാണ് ഈ കാലയളവിൽ ഓഹരി നേടിയത്. നിലവിൽ 199 രൂപയാണ് ഓഹരി വില.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X