1 വർഷം കൊണ്ട് കീശ നിറയ്ക്കാം, ഈ 5 ഓഹരികൾ വാങ്ങു, കുതിപ്പിനുള്ള കാരണം നിരത്തി ബ്രോക്കറേജ്
റെക്കോർഡ് ഉയരത്തിൽ നിന്നും വലിയ തിരുത്തലാണ് കഴിഞ്ഞ കുറച്ച് ദിവസമായി ഇന്ത്യൻ ഓഹരി വിപണി നേരിടുന്നത്. സെപ്തംബർ 27-ലെ റെക്കോർഡ് ഉയരത്തിൽ നിന്ന് ബെഞ്ച്മാർക്കുകൾ 5 ശതമാനത്തിലധികം കുറഞ്ഞു. വരും ദിവസങ്ങളിലും ഇടിവ് തുടരുമോ എന്ന ആശങ്കയിലാണ് നിക്ഷേപകർ. അതുകൊണ്ടു തന്നെ ഓഹരി വാങ്ങുന്നവർ ജാഗ്രത പുലർത്തുന്നത് നല്ലതായിരിക്കും. ഇപ്പോൾ വാങ്ങിയാൽ ഭാവിയിൽ മികച്ച ലാഭം നൽകാൻ സാധിക്കുന്ന 5 ഓഹരികളെ നമുക്ക് പരിജയപ്പെടാം.
1. സ്‌കിപ്പർ ലിമിറ്റഡ്
1981-ൽ സ്ഥാപിച്ച സ്‌കിപ്പർ ലിമിറ്റഡ് പവർ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ, പോളിമർ വിഭാഗത്തിലെ മുൻനിര കമ്പനിയാണ്. ബിഎസ്ഇയിൽ 483 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ആറ് മാസത്തിനിടെ 46.79 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 122.59 ശതമാനം നേട്ടത്തോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും സ്കിപ്പൽ ലിമിറ്റഡ് ഓഹരിക്ക് സാധിച്ചു.
ടാർഗെറ്റ് വില
600 രൂപ ടാർഗെറ്റ് വിലയോടെ സ്കിപ്പർ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ആക്‌സിസ് സെക്യൂരിറ്റീസ് ശുപാർശ ചെയ്യുന്നത്. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 40 ശതമാനത്തിന് മുകളിൽ നേട്ടം. മികച്ച വരുമാനം, ശക്തമായ ഓർഡർ ബുക്ക്, കയറ്റുമതി അവസരങ്ങൾ തുടങ്ങിയവ കമ്പനിയുടെ വളർച്ചയ്ക്ക് കാരണമാകുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്.
2. ഭാരത് ഹെവി ഇലക്ട്രിക്കൽസ്
1964ൽ സ്ഥാപിതമായ കമ്പനി വിവിധ തരം പ്രൊഡക്ടുകളുടെ ഡിസൈനിങ്, എൻജിനീയറിങ്, മാനുഫാക്ചറിങ് എന്നിവ നടത്തുന്നു. പവർ ജനറേഷൻ, ട്രാൻസ്പോർട്ടേഷൻ, റിന്യൂവബിൾ എനർജി തുടങ്ങിയ മേഖലകൾക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നു. നിലവിലെ ഓഹരി വില 267.60 രൂപയാണ്. 38 ശതമാനം വളർച്ചയാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 107.41 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.

ടാർഗെറ്റ് വില
361 രൂപ ടാർഗെറ്റോടെ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ആൻ്റിക് സ്റ്റോക്ക് ബ്രോക്കിംഗ് ശുപാർശ ചെയ്യുന്നത്. ഏകദേശം 35 ശതമാനത്തോളം നേട്ടം. വൈദ്യുതി മേഖലയിലെ വലിയ ഓർഡർ പൈപ്പ്‌ലൈൻ, ശക്തമായ നിർവ്വഹണവും ആരോഗ്യകരമായ പ്രവർത്തന ലിവറേജും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എക്‌സ്‌പോണൻഷ്യൽ വരുമാന വളർച്ചയെ സഹായിക്കുമെന്നും ബ്രോക്കറേജ് ചൂണ്ടിക്കാട്ടി.
3. ഇൻഡിഗോ പെയിൻ്റ്‌സ്
രാജ്യത്തെ അതിവേഗം വളരുന്ന പെയിൻ്റ് കമ്പനികളിൽ ഒന്നാണ് ഇൻഡിഗോ പെയിൻ്റ്‌സ്. കൂടാതെ ഇന്ത്യയിലെ മികച്ച 5 പെയിൻ്റ് കമ്പനികളിൽ ഇടം നേടുകയും ചെയ്യിതിട്ടുണ്ട്. എൻഎസ്ഇയിൽ 1,469.90 രൂപ എന്നതാണ് നിലവിലെ ഓഹരി വില. ആറ് മാസത്തിനിടെ 8 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു.
ടാർഗെറ്റ് വില
1,937 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഫിലിപ്പ് ക്യാപിറ്റൽ ശുപാർശ ചെയ്യുന്നത്. ഏകദേശം 31 ശതമാനത്തിന് മുകളിൽ നേട്ടം. ശക്തമായ വ്യവസായ ടെയിൽവിൻഡുകളും ഡീലറുടെ രൂപത്തിൽ ഒന്നിലധികം വളർച്ചാ ലിവറുകളും കമ്പനിയുടെ വളർച്ചയ്ക്ക് കാരണമാകുമെന്ന് ബ്രോക്കറേജ് ചൂണ്ടിക്കാട്ടി.
4. അമി ഓർഗാനിക്‌സ്
രാജ്യത്തെ സവിശേഷ രാസപദാര്‍ഥങ്ങള്‍ നിര്‍മിക്കുന്നതിലും ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളിലും പ്രമുഖ സ്ഥാനമുള്ള കമ്പനിയാണ് അമി ഓര്‍ഗാനിക്‌സ് ലിമിറ്റഡ്. മരുന്നുകള്‍ നിര്‍മാണത്തിന് ആവശ്യമായ നവീന രാസസംയുക്ത ഘടകങ്ങളും പുതിയ രാസപദാര്‍ഥം വികസിപ്പിക്കുന്നതിനായി സജീവ രാസസംയുക്തങ്ങള്‍ ഉത്പാദിപ്പിക്കുന്നതിലുമാണ് കമ്പനി ശ്രദ്ധ ചെലുത്തുന്നത്. 1,677 രൂപയാണ് നിലവിലെ ഓഹരി വില. 2024-ൽ ഇതുവരെ 46.55 ശതമാനം വളർച്ച ഓഹരി നേടിയത്. 40.12 ശതമാനം നേട്ടം കഴിഞ്ഞ ഒരു വർഷത്തിനിടെ നേടാനും ഓഹരിക്ക് സാധിച്ചു.
ടാർഗെറ്റ് വില
1965 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. 25 ശതമാനത്തോളം നേട്ടം. ദീർഘകാല- കാലാവധി വിൽപ്പന ദൃശ്യപരത, ശക്തമായ ആർ&ഡി, ഇലക്ട്രോലൈറ്റ് അഡിറ്റീവ് വിൽപ്പന എന്നിവ പോസിറ്റീവുകളാണ്.

5. ഇൻഡസ് ടവേഴ്‌സ്
ടെലികോം കമ്പനികൾക്ക് വേണ്ടി മൊബൈൽ ടവറുകൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സ്വകാര്യ കമ്പനിയാണ് ഇൻഡസ് ടവേഴ്സ് ലിമിറ്റഡ്. പ്രമുഖ ടെലികോം കമ്പനികളെല്ലാം ഇൻഡസ് ടവേഴ്സിന്റെ സേവനം സ്വീകരിക്കുന്നുണ്ട്. എൻഎസ്ഇയിൽ 372.10 രൂപ എന്നതാണ് നിലവിലെ ഓഹരി വില. 83.53 ശതമാനം വളർച്ചയാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 105.8 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു.
ടാർഗെറ്റ് വില
475 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ബിഎൻപി പാരിബാസ് ശുപാർശ ചെയ്യുന്നത്. ഏകദേശം 23 ശതമാനം വളർച്ച. വോഡഫോൺ ഇന്ത്യയുടെ (ഇൻഡസ് ടവേഴ്‌സിന്‍റെ ഏറ്റവും വലിയ 2-ആമത്തെ ഉപഭോക്താവ്) അടുത്തിടെ നടത്തിയ $3.6 ബില്യൺ നെറ്റ്‌വർക്ക് ഉപകരണ ഇടപാട് കമ്പനിയുടെ വരുമാന സാധ്യത മെച്ചപ്പെടുത്തുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications


