അധികം റിസ്കെടുക്കാതെ സ്ഥിര നിക്ഷേപം നടത്തുന്നവരാണോ? മുതിർന്ന പൗരന്മാരായ നിക്ഷേപകാരാണെങ്കിൽ നിങ്ങളുടെ പണം ഇരട്ടിയാക്കാനുള്ള മാർഗമുണ്ട്. രാജ്യത്തെ മുൻനിര ബാങ്കുകളിൽ സ്ഥിര നിക്ഷേപമിടുന്നവർക്ക് നിലവിലെ പലിശ നിരക്കിൽ നിക്ഷേപം ഇരട്ടിയാക്കാനാണ് അവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയിൽ സ്ഥിര നിക്ഷേപം നടത്തുന്ന മുതിർന്ന പൗരന്മാർക്കാണ് ഈ അവസരം. ഈ ബാങ്കുകളിൽ ഏത് കാലയളവിൽ നിക്ഷേപിക്കണമെന്ന് നോക്കാം.
മുതിർന്ന പൗരന്മാരുടെ പലിശ നിരക്ക്
മുതിർന്ന പൗരന്മാർക്ക് സാധാരണയായി ലഭിക്കുന്ന പ്രീമിയം നിരക്കിനൊപ്പം ബാങ്കുകൾ അവതരിപ്പിച്ച പ്രത്യേക സ്ഥിര നിക്ഷേപം പദ്ധതി വഴി അധിക നിരക്ക് ഈ ബാങ്കുകൾ നൽകുന്നുണ്ട്. എസ്ബിഐയിൽ വീകെയർ സ്ഥിര നിക്ഷേപം വഴി 0.50 ശതമാനം അധിക നിരക്കും എച്ച്ഡിഎഫ്സി ബാങ്ക് സീനിയർ സിറ്റിസൺ കെയർ എഫ്ഡിക്ക് 0.25 ശതമാനം അധിക നിരക്കും ലഭിക്കുന്നുണ്ട്. ഈ പദ്ധതികൾ വഴിയാണ് നിക്ഷേപകന് പണം ഇരട്ടിയാക്കാൻ സാധിക്കുന്നത്.

എസ്ബിഐ
എസ്ബിഐയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന ഉയർന്ന പലിശ നിരക്ക് 7.50 ശതമാനമാണ്. 2 വർഷം മുതൽ 3 വർഷം വരെയുള്ള കാലാവധിയിലും 5 വർഷം മുതൽ 10 വർഷം വരെയുള്ള കാലാവധിയിലും മുതിർന്ന പൗരന്മാർക്ക് ഈ ഉയർന്ന പലിശ ലഭിക്കും. നിക്ഷേപം ഇരട്ടിയാക്കണമെങ്കിൽ 5 വർഷം മുതൽ 10 വര്‍ഷത്തെ സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കണം.
5 വർഷം മുതൽ 10 വര്‍ഷത്തേക്ക് വീകെയർ സ്ഥിര നിക്ഷേപ പദ്ധതി പ്രകാരമാണ് 7.50 ശതമാനം പലിശ ലഭിക്കുന്നത്. 10 വര്‍ഷകാലത്തേക്ക് 1 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാൾക്ക് കാലാവധിയിൽ 2,10,235 രൂപ ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്‌സി ബാങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പലിശ 7.75 ശതമാനമാണ്. 5 വർഷം 1 ദിവസം മുതൽ 10 വര്‍ഷ കാലത്തെ സ്ഥിര നിക്ഷേപത്തിനാണ് 7.75 ശതമാനം പലിശ ലഭിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്കിലെ സ്ഥിര നിക്ഷേപം ഇരട്ടിയാക്കാൻ 10 വർഷ കാലാവധിയിൽ നിക്ഷേപിക്കണം. 1 ലക്ഷത്തിന്റെ നിക്ഷേപം 2,15,458 രൂപയായി വളരും.
എച്ച്ഡിഎഫ്‌സി ബാങ്കില്‍ 2 വര്‍ഷം 11 മാസം മുതല്‍ 35 മാസമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.65 ശതമാനം പലിശ ലഭിക്കും. 4 വര്‍ഷം 7 മാസം മുതല്‍ 55 മാസത്തേക്ക് 7.70 ശതമാനം പലിശയും ലഭിക്കും. 15 മുതല്‍ 18 മാസത്തില്‍ താഴെ 7.60 ശതമാനം പലിശയും ലഭിക്കും.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്കിൽ മുതിർന്ന പൗരന്മാർക്ക് 2 വർഷം മുതൽ 10 വർഷത്തേക്ക് 7.50 ശതമാനം പലിശ ലഭിക്കും. 7.50 ശതമാനം പലിശ നിരക്കിൽ 10 വർഷത്തേക്ക് 1 ലക്ഷം രൂപ സ്ഥിര നിക്ഷേപമിട്ടാൽ 2,10,234 രൂപ കാലാവധിയിൽ ലഭിക്കും. ഐസിഐസിഐ ബാങ്കില്‍ ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.60 ശതമാനമാണ്. 15 മാസം മുതൽ 2 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്കാണ് മുതിർന്ന പൗരന്മാർക്ക് ഈ പലിശ നിരക്കാണ് ലഭിക്കുന്നത്.
നിക്ഷേപകർ ശ്രദ്ധിക്കാൻ
സ്ഥിര നിക്ഷേപത്തിന്റെ പലിശയ്ക്ക് 10 ശതമാനം സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) കുറയ്ക്കും. റെഗുലർ നിക്ഷേപകരുടെ പലിശ വരുമാനം സാമ്പത്തിക വർഷത്തിൽ 40,000 രൂപ കവിഞ്ഞാലാണ് ടിഡിഎസ് ഈടാക്കുക. മുതിർന്ന പൗരന്മാർക്ക് 50,000 രൂപയാണ് പരിധി. പലിശ വരുമാനം വ്യക്തിയുടെ മൊത്തം വരുമാനത്തിനൊപ്പം ചേർത്ത് നിക്ഷേപകന്റെ നികുതി സ്ലാബിന് അനുസരിച്ചുള്ള നികുതിയും ചുമത്തും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
