മിതമായ നിരക്കിൽ ഭവന നിർമ്മാണത്തിനും വിൽപ്പനയ്ക്കും കരുത്ത് പകരാൻ കർണാടക സർക്കാർ ചൊവ്വാഴ്ച 35 ലക്ഷം രൂപ വരെ വില വരുന്ന പുതിയ അപ്പാർട്ടുമെന്റുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കാൻ തീരുമാനിച്ചു. സ്റ്റാമ്പ് ആൻഡ് രജിസ്ട്രേഷൻ വകുപ്പിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം. 20 ലക്ഷം രൂപയിൽ താഴെ വിലയുള്ള അപ്പാർട്ടുമെന്റുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി നിലവിലുള്ള അഞ്ച് ശതമാനത്തിൽ നിന്ന് രണ്ട് ശതമാനമായി കുറയ്ക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
21 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെ വില വരുന്ന അപ്പാർട്ടുമെന്റുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി അഞ്ച് ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമായി കുറയും. കോവിഡ് -19 വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലോക്ക്ഡൌൺ കാരണം 2020-21 ൽ സ്റ്റാമ്പ് ആൻഡ് രജിസ്ട്രേഷൻ വകുപ്പിന്റെ വരുമാന ലക്ഷ്യത്തിൽ നിന്ന് 3,524 കോടി രൂപ കുറയുമെന്ന് കണക്കാക്കപ്പെടുന്നു. 2020-21 ലെ വരുമാന ലക്ഷ്യം 12,655 കോടി രൂപയാണ്.

കുറഞ്ഞ സ്റ്റാമ്പ് ഡ്യൂട്ടി താഴ്ന്ന, ഇടത്തരം വരുമാനമുള്ള വീട് വാങ്ങുന്നവരുടെ രജിസ്ട്രേഷന്റെ എണ്ണം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൈസൂരു, മംഗളൂരു, ഹബ്ബല്ലി-ധാർവാഡ്, ബെലഗവി, കാൽബുർഗി തുടങ്ങിയ അർദ്ധ ഗ്രാമീണ മേഖലകളിലെ വീടു വാങ്ങുന്നവർക്ക് ഇത് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
രജിസ്ട്രേഷൻ സമയത്ത് പ്രോപ്പർട്ടി മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാമ്പ് ഡ്യൂട്ടി നിർണയിക്കുന്നത്. സ്റ്റാമ്പ് ഡ്യൂട്ടിയുടെ തുക ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്. കൂടാതെ പ്രോപ്പർട്ടി തരത്തിന് അനുസരിച്ചും സ്റ്റാമ്പ് ഡ്യൂട്ടിയിൽ വ്യത്യാസം വരും. സ്റ്റാമ്പ് ഡ്യൂട്ടി പൂർണ്ണമായും അടയ്‌ക്കേണ്ട നിയമപരമായ നികുതിയാണ്, കൂടാതെ ഒരു വസ്തുവിന്റെ വിൽപ്പനയ്‌ക്കോ വാങ്ങലിനോ തെളിവായും ഇത് പ്രവർത്തിക്കുന്നു. പ്രമാണം നടപ്പിലാക്കുന്നതിന് മുമ്പോ പ്രമാണം നടപ്പിലാക്കിയ ദിവസത്തിലോ അല്ലെങ്കിൽ അടുത്ത പ്രവൃത്തി ദിവസത്തിലോ സ്റ്റാമ്പ് ഡ്യൂട്ടി നൽകണം. പ്രമാണം നടപ്പിലാക്കുക എന്നതിനർത്ഥം സ്ഥലം വിൽക്കുന്നയാൾ പ്രമാണത്തിൽ ഒപ്പ് ഇടുക എന്നാണ്.
ചെന്നൈയിലും ബാംഗ്ലൂരിലും ഫ്ലാറ്റ് വാങ്ങാൻ ആളില്ല; ഡിമാൻഡ് കുറയാൻ കാരണമെന്ത്?
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
