ഏപ്രിൽ 15 മുതൽ വിമാന സർവീസുകൾക്കായി ബുക്കിംഗ് ലഭ്യമാണെന്ന് ബജറ്റ് കാരിയറായ എയർ ഏഷ്യ ഇന്ത്യ അറിയിച്ചു. എന്നാൽ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ ഈ വിഷയത്തിൽ പുതിയ നിർദ്ദേശങ്ങൾ നൽകിയാൽ ഏത് മാറ്റത്തിനും തയ്യാറാണെന്നും കമ്പനി വ്യക്തമാക്കി. കൊറോണ വൈറസ് അണുബാധ പടരാതിരിക്കാനായി രാജ്യത്ത് ആഭ്യന്തര, അന്താരാഷ്ട്ര വാണിജ്യ വിമാന സർവീസുകൾ ഏപ്രിൽ 14 വരെയാണ് നിലവിൽ നിർത്തിവച്ചിരിക്കുന്നത്.
എന്നാൽ ഏപ്രിൽ 15 മുതൽ മിക്ക വിമാനക്കമ്പനികളും തങ്ങളുടെ ഫ്ലൈറ്റുകളുടെ ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങി. അതേസമയം, ഏപ്രിൽ 30 വരെ ബുക്കിംഗ് നിർത്തിവച്ചിരിക്കുകയാണെന്നും രാജ്യവ്യാപകമായി ലോക്ക്ഡൌൺ അവസാനിക്കാനിരിക്കുന്ന ഏപ്രിൽ 14 ന് ശേഷം തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ അറിയിച്ചു. എന്നാൽ ഏപ്രിൽ 15 മുതൽ യാത്രക്കാർക്ക് ബുക്കിംഗ് തുടരാനാകുമെന്ന് എയർ ഏഷ്യ ഇന്ത്യ വക്താവ് പറഞ്ഞു.

റെഗുലേറ്റർ നൽകിയ നിർദ്ദേശത്തെ അടിസ്ഥാനമാക്കി എന്തെങ്കിലും മാറ്റമുണ്ടായാൽ, ഞങ്ങൾ നയങ്ങൾ പാലിക്കുകയും അതനുസരിച്ച് യാത്രക്കാരെ അറിയിക്കുകയും ചെയ്യുമെന്നും അധികൃതർ പറഞ്ഞു. ഏപ്രിൽ 14 ന് ശേഷം ഏത് തീയതിയിലും വിമാന ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിംഗ് ഖരോള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാർച്ച് 25 നാണ് 21 ദിവസത്തെ രാജ്യവ്യാപകമായ ലോക്ക്ഡൗൺ ആരംഭിച്ചത്.
ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയർ എന്നീ കമ്പനികളും ഏപ്രിൽ 15 ന് ആഭ്യന്തര വിമാന സർവീസ് ആരംഭിക്കുമെന്ന് അറിയിച്ചു. സ്‌പൈസ് ജെറ്റും ഗോഎയറും മെയ് 1 മുതൽ മാത്രമേ അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കുകയുള്ളൂ. ഏപ്രിൽ 15 നും ഏപ്രിൽ 30നും ഇടയിൽ ഫ്ലൈറ്റ് ബുക്കിംഗ് ആരംഭിക്കുമെന്ന് ഇൻഡിഗോ വക്താവ് വെള്ളിയാഴ്ച പറഞ്ഞു. ഏപ്രിൽ 15 മുതൽ ബുക്കിംഗ് ആരംഭിക്കുന്നതായി വിസ്താരയും അറിയിച്ചിരുന്നു. മാര്‍ച്ച് 22 മുതല്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നേരത്തെ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് യാത്ര തിയതി മാറ്റാനുള്ള സൗകര്യവും ഫീസ് ഇളവും കമ്പനികൾ നൽകുന്നുണ്ട്.
വിമാന ടിക്കറ്റുകൾക്ക് ഡിസ്കൗണ്ട് ഓഫറുകൾ; എയർ ഏഷ്യയിൽ 70 ശതമാനം വിലക്കുറവ്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
