10,000 രൂപ 13 ലക്ഷമായി, വെറും 1 വര്‍ഷം കൊണ്ട്; അറിയണം 13,000 ശതമാനം വരെ ഉയര്‍ന്ന പെന്നി സ്റ്റോക്കുകളെ!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിലപ്പോഴൊക്കെ 'പെന്നി' സ്റ്റോക്കുകളാണ് നിക്ഷേപകര്‍ക്ക് സ്വപ്‌നലാഭം നേടിക്കൊടുക്കാറ്. പേരു സൂചിപ്പിക്കുന്നുപോലെ കുറഞ്ഞ വിലയ്ക്ക് ലഭ്യമായ വിപണി മൂല്യം കുറഞ്ഞ ഓഹരികളാണ് പെന്നി സ്റ്റോക്കുകള്‍. പൊതുവേ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 25 രൂപയ്ക്ക് താഴെയുള്ള ഓഹരികള്‍ പെന്നി സ്റ്റോക്കുകളുടെ ഗണത്തിലാണ് പെടുന്നത്.

ഓഹരി വില കുറവെന്നതുതന്നെ പെന്നി സ്റ്റോക്കുകളുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ പെന്നി സ്റ്റോക്കുകളില്‍ അപകടസാധ്യതയും വലുതാണ്. പെന്നി സ്റ്റോക്കുകള്‍ക്ക് ലിക്വിഡിറ്റി (പണലഭ്യത) കുറവായിരിക്കും. അതായത്, ഒരു സുപ്രഭാതത്തില്‍ പെന്നി സ്റ്റോക്കുകള്‍ വില്‍ക്കണമെന്ന് കരുതിയാല്‍ വാങ്ങാന്‍ ആളെ കിട്ടിയെന്ന് വരില്ല.

പെന്നി സ്റ്റോക്കുകൾ

സമ്പൂര്‍ണമായ ഫണ്ടമെന്റല്‍ വിവരങ്ങള്‍ കണ്ടെടുക്കാന്‍ വിഷമമായതുകൊണ്ട് നിക്ഷേപക സമൂഹം പെന്നി സ്റ്റോക്കുകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കാറില്ല. ഇതേസമയം, ചെറിയ കാലം കൊണ്ട് മള്‍ട്ടിബാഗര്‍ പരിവേഷം അണിഞ്ഞ നിരവധി പെന്നി സ്റ്റോക്കുകള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലുണ്ട്. ഇടപാടുകള്‍ കുറവായതിനാല്‍ പെന്നി സ്റ്റോക്കുകള്‍ അപ്പര്‍ സര്‍ക്യൂട്ട് തൊടുന്നത് നിമിഷനേരം കൊണ്ടായിരിക്കും. വീഴ്ചയുടെ കാര്യം വരുമ്പോഴും ചിത്രം ഇതുതന്നെ.

നേട്ടവും കോട്ടവും

ഉയര്‍ന്ന റിസ്‌ക്കുള്ളതുകൊണ്ട് പെന്നി സ്റ്റോക്കുകളില്‍ വന്‍നിക്ഷേപങ്ങള്‍ പതിവല്ല. ഉയര്‍ന്ന റിസ്‌ക് എടുക്കാന്‍ ധൈര്യമുള്ളവര്‍ മാത്രമേ പെന്നി സ്റ്റോക്കില്‍ 'പൈസയിറക്കാറുള്ളൂ'. നേട്ടമാണെങ്കില്‍ ഗംഭീര നേട്ടവും വീഴ്ചയാണെങ്കില്‍ ഗംഭീര നഷ്ടവുമായിരിക്കും പെന്നി സ്റ്റോക്കുകള്‍ നിക്ഷേപകന് സമര്‍പ്പിക്കുക.

എത്രയൊക്കെ റിസ്‌ക് എടുക്കാന്‍ തയ്യാറാണെങ്കിലും പോര്‍ട്ട്‌ഫോളിയോയുടെ 3 ശതമാനം വരെ മാത്രമായിരിക്കണം പെന്നി സ്റ്റോക്കുകളിലുള്ള നിക്ഷേപമെന്ന് സാമ്പത്തിക വിദഗ്ധര്‍ നിര്‍ദേശിക്കുന്നുണ്ട്.

മൾട്ടിബാഗർമാർ

ഇത്തരം സ്റ്റോക്കുകള്‍ വാങ്ങി ദീര്‍ഘകാലത്തേക്ക് ഹോള്‍ഡ് ചെയ്യുന്നതും ബുദ്ധിയല്ല. മെച്ചപ്പെട്ട നേട്ടം കിട്ടിയെന്ന് കണ്ടാല്‍ പെന്നി സ്റ്റോക്കുകള്‍ വിറ്റൊഴിവാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതാണ്. പറഞ്ഞുവരുമ്പോള്‍, അപകടസാധ്യത മുന്‍നിര്‍ത്തിത്തന്നെ വിപണിയില്‍ ഒരുപിടി ഓഹരികള്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 13,000 ശതമാനത്തിലേറെയാണ് ഉയര്‍ന്നത്. ഈ അവസരത്തില്‍ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് ഗംഭീരലാഭം നേടിക്കൊടുത്ത പെന്നി സ്റ്റോക്കുകളെ ചുവടെ അറിയാം.

1. ഫ്‌ളോമിക് ഗ്ലോബല്‍ ലോജിസ്റ്റിക്‌സ്

1. ഫ്‌ളോമിക് ഗ്ലോബല്‍ ലോജിസ്റ്റിക്‌സ്

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 0.91 രൂപയായിരുന്നു ഫ്‌ളോമിക് ഗ്ലോബല്‍ ലോജിസ്റ്റിക്‌സിന്റെ ഓഹരി വില. കൃത്യം ഒരു വര്‍ഷത്തിനിപ്പുറം കമ്പനിയുടെ ഓഹരി വില 125.90 രൂപയില്‍ ചുവടുവെച്ചിരിക്കുന്നു. അതായത്, നിക്ഷേപകര്‍ക്ക് ലഭിച്ചത് 13,735.16 ശതമാനം നേട്ടം! ഒരു വര്‍ഷം മുന്‍പ് സ്റ്റോക്കില്‍ 50,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്ന് ആസ്തി 69.17 ലക്ഷം രൂപ ആയേനെ. 10,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ വിലയനുസരിച്ച് 13.83 ലക്ഷം രൂപയും അക്കൗണ്ടില്‍ കണ്ടേനെ.

കമ്പനിയുടെ പ്രവർത്തനം

സമുദ്രമാര്‍ഗം വഴി ചരക്ക് സേവനങ്ങള്‍ ഉറപ്പുവരുത്തുന്ന കമ്പനിയാണ് ഫ്‌ളോമിക് ഗ്ലോബല്‍ ലോജിസ്റ്റിക്‌സ്. ഡോക്യുമെന്റേഷന്‍, പാലറ്റൈസേഷന്‍, ഫ്യൂമിഗേഷന്‍, കാര്‍ഗോ മേല്‍നോട്ടം, ലോഡിങ്, തുടര്‍ ഗതാഗതം, കാര്‍ഗോ ട്രാക്കിങ് ഉള്‍പ്പെടെയുള്ള നിരവധി സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Also Read: 1 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.50% വരെ പലിശ നല്‍കുന്ന 5 സ്വകാര്യ ബാങ്കുകള്‍Also Read: 1 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.50% വരെ പലിശ നല്‍കുന്ന 5 സ്വകാര്യ ബാങ്കുകള്‍

 
2. ആദിനാഥ് ടെക്‌സ്റ്റൈല്‍സ്

2. ആദിനാഥ് ടെക്‌സ്റ്റൈല്‍സ്

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 1.35 രൂപയായിരുന്നു ആദിനാഥ് ടെക്‌സ്റ്റൈല്‍സ് ലിമിറ്റഡിന്റെ ഓഹരി വില. കൃത്യം ഒരു വര്‍ഷത്തിനിപ്പുറം കമ്പനിയുടെ ഓഹരി വില 64.40 രൂപയിലേക്ക് കുതിച്ചുയര്‍ന്നത് കാണാം. അതായത്, നിക്ഷേപകര്‍ക്ക് കമ്പനി സമ്മാനിച്ചത് 4,670.37 ശതമാനം ലാഭം! സെപ്തംബര്‍ അവസാനവാരം 96.90 രൂപ വരെയ്ക്കും ആദിനാഥ് ടെക്‌സ്‌റ്റൈല്‍സിന്റെ ഓഹരി വില ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ 5 ദിവസത്തെ ചിത്രത്തില്‍ 18.48 ശതമാനം തകര്‍ച്ച കമ്പനി കുറിക്കുന്നുണ്ട്.

ബിസിനസ് മേഖല

ഒരു വര്‍ഷം മുന്‍പ് സ്റ്റോക്കില്‍ 50,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്ന് ആസ്തി 23.85 ലക്ഷം രൂപ ആയേനെ. 10,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ വിലയനുസരിച്ച് 4.77 ലക്ഷം രൂപയും അക്കൗണ്ടില്‍ കണ്ടേനെ.

അക്രൈലിക് നൂലുകളുടെ നിര്‍മാണവും വില്‍പ്പനയുമാണ് കമ്പനിയുടെ ആദിനാഥ് ടെക്‌സ്റ്റൈല്‍സ് ലിമിറ്റഡിന്റെ പ്രധാന വരുമാനമാര്‍ഗം. സ്റ്റിച്ച് ചെയ്യാത്ത സ്യൂട്ടുകള്‍, ഷര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള തുണിത്തരങ്ങളുടെ വില്‍പ്പനയും കമ്പനിക്കുണ്ട്. 1979 -ല്‍ സ്ഥാപിതമായ ആദിനാഥ് ടെക്‌സ്റ്റൈല്‍സ് ലുധിയാന കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്.

3. ടാറ്റ ടെലിസര്‍വീസസ്

3. ടാറ്റ ടെലിസര്‍വീസസ്

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 2.99 രൂപയായിരുന്നു ടാറ്റ ടെലിസര്‍വീസസ് ലിമിറ്റഡിന്റെ ഓഹരി വില. കൃത്യം ഒരു വര്‍ഷത്തിനിപ്പുറം കമ്പനിയുടെ ഓഹരി വില 43.60 രൂപയിലാണ് വന്നുനില്‍ക്കുന്നത്. അതായത്, നിക്ഷേപകര്‍ക്ക് ലഭിച്ചത് 1,358 ശതമാനം നേട്ടം! ഒരു വര്‍ഷം മുന്‍പ് സ്റ്റോക്കില്‍ 50,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്ന് ആസ്തി 7.29 ലക്ഷം രൂപ ആയേനെ. 10,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ വിലയനുസരിച്ച് 1.45 ലക്ഷം രൂപയും അക്കൗണ്ടില്‍ കണ്ടേനെ.

ടെലികമ്മ്യൂണിക്കേഷൻ രംഗത്ത്

സെല്ലുല്ലാര്‍, ടെലികമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ സേവനങ്ങള്‍ ഉറപ്പുവരുത്തുന്ന ടാറ്റ ടെലിസര്‍വീസസ് (മഹാരാഷ്ട്ര) ലിമിറ്റഡ് വയര്‍, വയര്‍രഹിത ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് ഒരുപോലെ പ്രചാരം കയ്യടക്കുന്നുണ്ട്. നിലവില്‍ രണ്ട് ഏകീകൃത ആക്‌സസ് സേവന ലൈസന്‍സുകള്‍ ടാറ്റ ടെലിസര്‍വീസസിന്റെ പക്കലുണ്ട്. ഒന്ന് മുംബൈ മേഖലയിലും മറ്റൊന്ന് മഹരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലേക്കും ഉള്ളതാണ്.

Also Read: 6 മാസം കൊണ്ട് ഉയരാന്‍ കഴിയുന്ന 3 സ്‌റ്റോക്കുകള്‍; എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് പറയുന്നുAlso Read: 6 മാസം കൊണ്ട് ഉയരാന്‍ കഴിയുന്ന 3 സ്‌റ്റോക്കുകള്‍; എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് പറയുന്നു

 
4. ബ്രൈറ്റ്‌കോം ഗ്രൂപ്പ്

4. ബ്രൈറ്റ്‌കോം ഗ്രൂപ്പ്

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 4.47 രൂപയായിരുന്നു ബ്രൈറ്റ്‌കോം ഗ്രൂപ്പ് ലിമിറ്റഡിന്റെ ഓഹരി വില. കൃത്യം ഒരു വര്‍ഷത്തിനിപ്പുറം കമ്പനിയുടെ ഓഹരി വില 73.78 രൂപയിലേക്ക് എത്തിനില്‍ക്കുകയാണ്. അതായത്, ഇക്കാലയവളില്‍ നിക്ഷേപകര്‍ക്ക് ലഭിച്ചത് 1,650 ശതമാനം നേട്ടം! ഒരു വര്‍ഷം മുന്‍പ് സ്റ്റോക്കില്‍ 50,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്ന് ആസ്തി 8.75 ലക്ഷം രൂപ ആയേനെ. 10,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ വിലയനുസരിച്ച് 1.75 ലക്ഷം രൂപയും അക്കൗണ്ടില്‍ കണ്ടേനെ.

സേവനങ്ങൾ

ഇന്ത്യ കേന്ദ്രീകൃതമായി ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സേവനങ്ങളും കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ബ്രൈറ്റ്‌കോം ഗ്രൂപ്പ്. ലൈക്കോസ് ഇന്റര്‍നെറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി മുന്‍പ് അറിയപ്പെട്ടിരുന്നത്. നിലവില്‍ രണ്ടു വിഭാഗങ്ങളായാണ് ബൈറ്റ്‌കോം ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. ഒന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സെഗ്മന്റും മറ്റൊന്ന് സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ് സെഗ്മന്റും.

5. വാറീ റിന്യൂവബിള്‍ ടെക്‌നോളജീസ്

5. വാറീ റിന്യൂവബിള്‍ ടെക്‌നോളജീസ്

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 18.50 രൂപയായിരുന്നു വാറീ റിന്യൂവബിള്‍ ടെക്‌നോളജീസ് ലിമിറ്റഡിന്റെ ഓഹരി വില. കൃത്യം ഒരു വര്‍ഷത്തിനിപ്പുറം കമ്പനിയുടെ ഓഹരി വില 184.75 രൂപയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. അതായത്, ഇക്കാലയവളില്‍ നിക്ഷേപകര്‍ക്ക് ലഭിച്ചത് 898.65 ശതമാനം നേട്ടം! ഒരു വര്‍ഷം മുന്‍പ് സ്റ്റോക്കില്‍ 50,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്ന് ആസ്തി 4.49 ലക്ഷം രൂപ ആയേനെ. 10,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ വിലയനുസരിച്ച് 99,865 രൂപയും അക്കൗണ്ടില്‍ കണ്ടേനെ.

ഊർജ്ജ മേഖലയിൽ സാന്നിധ്യം

പുനരുത്പാദന ശേഷിയുള്ള ഊര്‍ജ്ജ സ്രോതസുകള്‍ വഴി ഊര്‍ജ്ജം ഉത്പാദിപ്പിച്ചാണ് വാറീ റിന്യൂവബിള്‍ ടെക്‌നോളജീസ് വരുമാനം കണ്ടെത്തുന്നത്. നേരത്തെ, സംഗം റിന്യൂവബിള്‍ ലിമിറ്റഡ് എന്ന പേരിലായിരുന്നു കമ്പനി പ്രവര്‍ത്തിച്ചിരുന്നതും. സൗരോര്‍ജ മേഖലയില്‍ കണ്‍സള്‍ട്ടന്‍സി സേവനങ്ങളും വാറീ റിന്യൂവബിള്‍ ടെക്‌നോളജീസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

Also Read: ചുരുങ്ങിയ സമയംകൊണ്ട് നേട്ടം തരാന്‍ സാധ്യതയുള്ള 8 സ്റ്റോക്കുകള്‍; ടാര്‍ഗറ്റ് വില അറിയാംAlso Read: ചുരുങ്ങിയ സമയംകൊണ്ട് നേട്ടം തരാന്‍ സാധ്യതയുള്ള 8 സ്റ്റോക്കുകള്‍; ടാര്‍ഗറ്റ് വില അറിയാം

 
6. രത്തന്‍ഇന്ത്യ എന്റര്‍പ്രൈസസ്

6. രത്തന്‍ഇന്ത്യ എന്റര്‍പ്രൈസസ്

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 5.26 രൂപയായിരുന്നു രത്തന്‍ഇന്ത്യ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഓഹരി വില. കൃത്യം ഒരു വര്‍ഷത്തിനിപ്പുറം കമ്പനിയുടെ ഓഹരി വില 44.40 രൂപയിലാണ് ചുവടുവെയ്ക്കുന്നത്. അതായത്, ഇക്കാലയവളില്‍ കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത് 744.11 ശതമാനം നേട്ടം! ഒരു വര്‍ഷം മുന്‍പ് സ്റ്റോക്കില്‍ 50,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്ന് ആസ്തി 3.72 ലക്ഷം രൂപ ആയേനെ. 10,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ വിലയനുസരിച്ച് 84,411 രൂപയും അക്കൗണ്ടില്‍ കണ്ടേനെ.

പുതിയ പേര്

ഹ്യൂമണ്‍ റിസോഴ്‌സ് കണ്‍സള്‍ട്ടന്‍സി, മാന്‍പവര്‍ ബിസിനസ് മേഖലകളിലെ ശക്തമായ സാന്നിധ്യമാണ് രത്തന്‍ഇന്ത്യ എന്റര്‍പ്രൈസസ്. പേറോള്‍ സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വര്‍ഷം മാര്‍ച്ചിലാണ് രത്തന്‍ഇന്ത്യ എന്‍ര്‍പ്രൈസസ് എന്ന പുതിയ പേര് കമ്പനി സ്വീകരിച്ചത്. നേരത്തെ, രത്തന്‍ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് എന്ന പേരിലായിരുന്നു പ്രവര്‍ത്തനം മുഴുവന്‍. 2010 -ലാണ് കമ്പനി ഇന്ത്യയില്‍ സ്ഥാപിതമായത്. ദില്ലി കേന്ദ്രമായാണ് രത്തന്‍ഇന്ത്യ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ പ്രവര്‍ത്തനം.

7. റിലയന്‍സ് പവര്‍

7. റിലയന്‍സ് പവര്‍

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 2.68 രൂപയായിരുന്നു റിലയന്‍സ് പവര്‍ ലിമിറ്റഡിന്റെ ഓഹരി വില. കൃത്യം ഒരു വര്‍ഷത്തിനിപ്പുറം കമ്പനിയുടെ ഓഹരി വില 15.28 രൂപയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. അതായത്, ഇക്കാലയവളില്‍ കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത് 469.03 ശതമാനം നേട്ടം! ഒരു വര്‍ഷം മുന്‍പ് സ്റ്റോക്കില്‍ 50,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്ന് ആസ്തി 2.84 ലക്ഷം രൂപ ആയേനെ. 10,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ വിലയനുസരിച്ച് 56,903 രൂപയും അക്കൗണ്ടില്‍ കണ്ടേനെ.

വരുമാനമാർഗം

പേരു സൂചിപ്പിക്കുന്നതുപോലെ വൈദ്യുതി ഉത്പാദന ബിസിനസിലാണ് റിലയന്‍സ് പവര്‍ ലിമിറ്റഡിന്റെ ശ്രദ്ധ. കല്‍ക്കരി, വാതകം, ജലം, കാറ്റ്, സൗരോര്‍ജ്ജം എന്നിവയെ അടിസ്ഥാനമാക്കിയാണ് കമ്പനിയുടെ വൈദ്യുത പദ്ധതികള്‍ ഒരുങ്ങുന്നത്. നിലവില്‍ 5,945 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷി റിലയന്‍സ് പവര്‍ ലിമിറ്റഡിനുണ്ട്. 1995 -ല്‍ സ്ഥാപിതമായ കമ്പനി മുംബൈ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.

Also Read: ഓഹരി വില കുതിച്ചുയരുന്നോ? കരുതിയിരിക്കണം ഓപ്പറേറ്റര്‍മാരുടെ 'ചതിക്കുഴികള്‍'Also Read: ഓഹരി വില കുതിച്ചുയരുന്നോ? കരുതിയിരിക്കണം ഓപ്പറേറ്റര്‍മാരുടെ 'ചതിക്കുഴികള്‍'

 
8. സിജി പവര്‍

8. സിജി പവര്‍

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 23.45 രൂപയായിരുന്നു സിജി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊലൂഷന്‍സ് ലിമിറ്റഡിന്റെ ഓഹരി വില. കൃത്യം ഒരു വര്‍ഷത്തിനിപ്പുറം കമ്പനിയുടെ ഓഹരി വില 117 രൂപയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. അതായത്, ഇക്കാലയവളില്‍ കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത് 398.93 ശതമാനം നേട്ടം! ഒരു വര്‍ഷം മുന്‍പ് സ്റ്റോക്കില്‍ 50,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്ന് ആസ്തി 2.49 ലക്ഷം രൂപ ആയേനെ. 10,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ വിലയനുസരിച്ച് 49,893 രൂപയും അക്കൗണ്ടില്‍ കണ്ടേനെ.

പുതിയ മാനേജ്മെന്റ്

ബിസിനസ് ടു ബിസിനസ് മേഖലയിലാണ് സിജി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊലൂഷന്‍സ് ചുവടുവെയ്ക്കുന്നത്. പവര്‍ സിസ്റ്റംസ് ബിസിനസ് യൂണിറ്റായും ഇന്‍ഡസ്ട്രിയല്‍ സിസ്റ്റംസ് ബിസിനസ് യൂണിറ്റായും കമ്പനി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. മാര്‍ച്ച് പാദം സമര്‍പ്പിച്ച രേഖകള്‍ പ്രകാരം ആഭ്യന്തര സ്ഥാപന നിക്ഷേപകരും വിദേശ് പോര്‍ട്ട്ഫോളിയോ നിക്ഷേപകരും പ്രമോട്ടര്‍മാരും സിജി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സില്‍ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പിന് ശേഷം ഉടമസ്ഥത മാറിയതാണ് സിജി പവറിന് ഗുണമാവുന്നത്. നിലവില്‍ ട്യൂബ് ഇന്‍വെസ്റ്റ്മെന്റ് സ്ഥാപനം വഴി മുരുഗപ്പ ഗ്രൂപ്പാണ് സിജി പവര്‍ ആന്‍ഡ് ഇന്‍സ്ട്രിയല്‍ സൊല്യൂഷന്‍സ് നിയന്ത്രിക്കുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

English summary

Flomic Global Logistics To Reliance Power; 8 Penny Stocks That Turned Out To Be Huge Multi-Baggers

Flomic Global Logistics To Reliance Power; 8 Penny Stocks That Turned Out To Be Huge Multi-Baggers. Read in Malayalam.
Story first published: Friday, October 8, 2021, 11:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X