സംസ്ഥാനത്ത് വിളവെടുക്കുന്ന പച്ചക്കറികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തറവില പ്രഖ്യാപിച്ചു. രാജ്യത്തെ ആദ്യത്തെ കർഷക അനുകൂല പദ്ധതിയാണിതെന്ന് സർക്കാർ പറഞ്ഞു. കേന്ദ്രത്തിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നുകൊണ്ടിരിക്കുന്ന സമയത്താണ് തറവിലയുമായി സംസ്ഥാന സർക്കാർ കാർഷിക സമൂഹത്തെ സഹായിക്കാൻ രംഗത്തെത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
16 ഇനം വിളകൾ
ആദ്യഘട്ടത്തിൽ 16 ഇനം ഭക്ഷ്യവിളകൾക്കാണ് തറവില പ്രഖ്യാപിച്ചത്. മരച്ചീനി, നേന്ത്രൻ, കൈതച്ചക്ക, വെള്ളരി, പാവൽ, പടവലം, തക്കാളി, കാബേജ്, ബീൻസ്, വെണ്ടയ്ക്ക, പൈനാപ്പിൾ, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട് എന്നിങ്ങനെ മൊത്തം 16 പച്ചക്കറികളെ തറവിലയ്ക്കായി തിരഞ്ഞെടുത്തിട്ടുണ്ട്. ഓരോ വിളയുടെയും ഉൽപാദനച്ചെലവിനൊപ്പം 20 ശതമാനം അധികതുകയാണ് തറവിലയായി നിശ്ചയിച്ചിട്ടുള്ളത്. പച്ചക്കറികൾക്ക് നിശ്ചിത വിലയേക്കാൾ കുറഞ്ഞ വില വിപണിയിൽ ഉണ്ടാവുകയാണെങ്കിൽ ഇവ സംഭരിച്ച് തറവില അനുസരിച്ചുള്ള തുക കർഷകന്റെ അക്കൗണ്ടിൽ നൽകും.
സംഭരണ കേന്ദ്രങ്ങൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ സംഘങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിപിസികെ (വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ, കേരളം), ഹോർട്ടികോർപ്പ്, മൊത്തക്കച്ചവട കേന്ദ്രങ്ങൾ വഴി തറ വിലയിൽ സംഭരണം നടത്തും. ഉൽപന്നത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയായിരിക്കും കർഷകർക്ക് തറവില നൽകുന്നത്. ഒരു ജില്ലയ്ക്ക് കുറഞ്ഞത് ഒരു സംഭരണ കേന്ദ്രമെങ്കിലും ഉണ്ടാകും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 250 കേന്ദ്രങ്ങൾ തുറക്കും.
ജീവനി - കേരള ഫാം ഫ്രഷ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്
ഏതൊരു സീസണിലും ഒരു കർഷകന് 15 ഏക്കറിൽ നിന്നുള്ള വിളവിന് മാത്രമേ ഗ്യാരണ്ടീഡ് വില ആനുകൂല്യം ബാധകമാകൂ. വിൽപന വില തറവിലയിൽ കുറവാണെങ്കിൽ, കമ്മി പ്രാഥമിക സഹകരണ സംഘങ്ങൾ വഴി ബന്ധപ്പെട്ട കർഷകന് ലഭ്യമാക്കും. ഇതിനായി ലോക്കൽ സെൽഫ് ബോഡി പ്രസിഡന്റും ചെയർമാനും പ്രാഥമിക സഹകരണ സൊസൈറ്റി പ്രസിഡന്റും വൈസ് പ്രസിഡന്റും അടങ്ങുന്ന കമ്മിറ്റികൾ രൂപീകരിക്കും. പദ്ധതി പ്രകാരം വാങ്ങുന്ന എല്ലാ വിളകളും "ജീവനി - കേരള ഫാം ഫ്രഷ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്" എന്ന ബ്രാൻഡ് നാമത്തിൽ വിൽക്കും.
വിവിധ വിളകളും തറവിലയും
- മരച്ചീനി - 12 രൂപ
- നേന്ത്രൻ - 30 രൂപ
- വയനാടൻ നേന്ത്രൻ - 24 രൂപ
- കൈതച്ചക്ക - 15 രൂപ
- കുമ്പളം - 9 രൂപ
- വെള്ളരി - 8 രൂപ
- പാവൽ - 30 രൂപ
- പടവലം - 16 രൂപ
- വള്ളിപ്പയർ - 34 രൂപ
- തക്കാളി - 8 രൂപ
- വെണ്ട - 20 രൂപ
- കാബേജ് - 11 രൂപ
- കാരറ്റ് - 21 രൂപ
- ഉരുളക്കിഴങ്ങ് - 20 രൂപ
- ബീൻസ് - 28 രൂപ
- ബീറ്റ്റൂട്ട് - 21 രൂപ
- വെളുത്തുള്ളി - 139 രൂപ
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
