വിപണിയുടെ തകർച്ചയിലും എഫ്എംസിജി അഥവാ ഉപഭോക്തൃ ഓഹരികള്‍ വലിയ മുന്നേറ്റം നടത്തുന്നുണ്ട്. യുദ്ധം വന്നാലും, സാമ്പത്തികമാന്ദ്യം ഉണ്ടായാലും അവശ്യവസ്തുക്കള്‍ ഒഴിവാക്കാന്‍ ആളുകള്‍ക്ക് സാധിക്കില്ല. അതുകൊണ്ട് തന്നെയാണ് എഫ്എംസിജി ഓഹരിക്കു പ്രത്യേക പരിഗണന ലഭിക്കുന്നത്. നിഫ്റ്റി എഫ്എംസിജി സൂചിക ഏകദേശം 6 ശതമാനം ഉയർന്നു.
ഇമാമി, ഹിന്ദുസ്ഥാൻ യുണിലിവർ, ഡാബർ, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് എന്നിവയാണ് ആദ്യ ഡീലുകളിൽ 10 ശതമാനത്തോളം ഉയർന്ന നേട്ടം കൈവരിച്ചത്. ബിക്കാജി ഫുഡ്‌സ് ഇൻ്റർനാഷണൽ, കോൾഗേറ്റ് പാമോലിവ്, മാരിക്കോ, ബ്രിട്ടാനിയ, ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്‌ട്‌സ് എന്നിവ ഏഴ് ശതമാനത്തോളമാണ് മുന്നോട്ട് കുതിച്ചത്.
ബ്രോക്കറേജ് വിലയിരുത്തൽ
വിപണിയിലെ അസ്ഥിരത തുടരുന്നത് കൊണ്ട് തന്നെ നിക്ഷേപകർ ജാഗ്രത പാലിക്കണമെന്നാണ് ബ്രോക്കറേജുകൾ പറയുന്നത്. എഫ്എംസിജി, ടെലികോം, ഫാർമ ഓഹരികൾ തുടങ്ങിയ പ്രതിരോധ, സർക്കാരിതര മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പരിഗണിക്കണമെന്ന് മേത്ത ഇക്വിറ്റീസ് ലിമിറ്റഡിൻ്റെ ഗവേഷണ വിഭാഗം സീനിയർ വൈസ് പ്രസിഡന്‍റ് പ്രശാന്ത് തപ്‌സെ പറഞ്ഞു. വിദേശ ബ്രോക്കറേജായ ബേൺസ്റ്റൈൻ സമീപകാലത്തെങ്കിലും ഉപഭോഗ ഓഹരികൾ കൂടുതൽ അനുകൂലമായ ഫലം കാണുമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ഇന്ന് നേട്ടമുണ്ടാക്കിയ ചില എഫ്എംസിജി ഓഹരികളെ നമുക്ക് വിശദമായി പരിശോധിക്കാം.
1. ഇമാമി ലിമിറ്റഡ്
എൻഎസ്ഇയിൽ 10.47 ശതമാനം നേട്ടമാണ് ഇമാമി ലിമിറ്റഡ് നേടിയത്. അതോടെ ഓഹരി വില 694.15 രൂപയിലേക്കെത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 15.44 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. അതേ സമയം ഒരു മാസത്തിനിടെ 37 ശതമാനം വളർച്ച കൈവരിക്കാനും കമ്പനിക്ക് സാധിച്ചു. 2024-ൽ ഇതുവരെ ഏകദേശം 22 ശതമാനം നേട്ടവും നിക്ഷേപകർക്ക് ഓഹരി നൽകി.

2. ഹിന്ദുസ്ഥാൻ യുണിലിവർ
എൻഎസ്ഇയിൽ ബുധനാഴ്ച ഉച്ചവരെ ഏകദേശം 6 ശതമാനത്തോളം മുന്നേറ്റമാണ് ഓഹരി നേടിയത്. അതോടെ വില 2645 രൂപയിലേക്ക് ഉയർന്നു. 12 ശതമാനമാണ് 5 ദിവസത്തെ വളർച്ച. 18 ശതമാനം വളർച്ച ഒരു മാസത്തിനിടെ നേടാനും ഹിന്ദുസ്ഥാൻ യുണിലിവർ ഓഹരിക്ക് സാധിച്ചു.
3. ഡാബർ
611.70 രൂപയാണ് നിലവിൽ ഡാബർ ഓഹരിയുടെ വില. 10.28 ശതമാനമാണ് അഞ്ച് ദിവസത്തെ നേട്ടം. ഒരു മാസത്തിനിടെ 15.24 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 10 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് ഓഹരി നൽകിയത്.

4. ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്
1,148.65 രൂപയാണ് നിലവിൽ ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് ഓഹരി വില. അഞ്ച് ദിവസം കൊണ്ട് എട്ട് ശതമാനം വളർച്ചയാണ് ടാറ്റാ ഓഹരി നേടിയത്. 20.90 ശതമാനമാണ് ആറ് മാസത്തെ മുന്നേറ്റം.
ഡാബർ, ഇമാമി, ജിസിപിഎൽ തുടങ്ങിയ ഉപഭോക്തൃ ഓഹരികള്‍ കൂടുതൽ മുന്നേറ്റം നടത്താനുള്ള സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ എംകെയിലെ വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നത്. കമ്പനി നിർവ്വഹണത്തിലെ മെച്ചപ്പെടുത്തലുമായി നന്നായി യോജിക്കുന്ന ടെയിൽവിൻഡുകളുടെ ആവിർഭാവത്തോടെ എഫ്എംസിജി സെക്‌ടർ മൂല്യനിർണ്ണയം വീണ്ടും റേറ്റിംഗ് കാണാൻ സാധ്യതയുണ്ടെന്നും അവർ വിലയിരുത്തുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
