വലിയ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഓഹരിയാണ് ഓൺലൈൻ ഫുഡ് ഡെവിവറി ആപ്പായ സൊമാറ്റോയുടേത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മൾട്ടിബാഗർ നേട്ടം നൽകിയ ഓഹരികളിലൊന്നാണ് സൊമാറ്റോ. വെള്ളിയാഴ്ചത്തെ വിപണിയിൽ ആദ്യ സെഷനിൽ തന്നെ നേട്ടമുണ്ടാക്കിയിരിക്കുകയാണ് സൊമാറ്റോയുടെ ഓഹരി. 1.49 ശതമാനം ഉയർച്ചയാണ് കമ്പനി കൈവരിച്ചത്.
നേട്ടത്തിന് കാരണം
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാൻഷ്യൽ, സൊമാറ്റോയുടെ ഓഹരി വില ഉയർത്തിയതിന് പിന്നാലെയാണ് വിപണിയിലെ മുന്നേറ്റം. 32 ശതമാനത്തിന്‍റെ വളർച്ചയാണ് ബ്രോക്കറേജ് സൊമാറ്റോ ഓഹരിക്ക് പ്രവചിക്കുന്നത്. നേരത്തെ 200 രൂപയായിരുന്നു ടാർഗെറ്റ് വിലയെങ്കിൽ ഇപ്പോൾ അത് 260 രൂപയിലേക്ക് വർധിപ്പിച്ചു. ബ്ലിൻകിറ്റിന്‍റെ വളർച്ചയെ ചൂണ്ടിക്കാണിച്ചാണ് ജെഎം ഫിനാൻഷ്യൽ സൊമാറ്റോയുടെ ടാർഗെറ്റ് വില ഉയർത്തിയത്. സൊമാറ്റോയുടെ മൂന്ന് വർഷത്തെ ടാർഗെറ്റ് വില ഒരു ഷെയറിന് 400 രൂപയാണ്.

മൾട്ടിബാഗർ നേട്ടം
രാവിലെ 11:05 ന്, ബിഎസ്ഇയിൽ സോമാറ്റോ ഓഹരി വില 1.24 ശതമാനം ഉയർന്ന് 199.25 രൂപയിലെത്തി. എന്നാൽ പിന്നീട് ചെറിയ ഇടിവും ഓഹരിക്ക് സംഭവിച്ചു.
കഴിഞ്ഞ 5 ദിവസത്തിനിടെ 1.34 ശതമാനത്തിന്‍റെ നേട്ടമാണ് ഓഹരി വിപണിയിൽ നിന്നും സൊമാറ്റോ നേടിയത്. ഒരു മാസത്തിനിടെ 23.15 ശതമാനം ഉയരാനും ഓഹരിക്ക് സാധിച്ചു. 75.87 ശതമാനം ലാഭമാണ് കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരി നിക്ഷേപകർക്ക് നൽകിയത്.
263.24 ശതമാനം മുന്നേറ്റത്തോടെ മൾട്ടിബാഗർ ഓഹരിയാകാനും സൊമാറ്റോയ്ക്ക് സാധിച്ചു. 2024-ൽ ഇതുവരെ 61 ശതമാനത്തിലധികം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 195.75 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 52.87 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ ഓഹരി വില.
ബ്രോക്കറേജ് വിലയിരുത്തൽ
2023 ഡിസംബർ വരെ ശക്തമായ ബാലൻസ് ഷീറ്റ് സൊമാറ്റോയ്ക്കുണ്ട്. ഡാർക്ക് സ്റ്റോർ നെറ്റ്‌വർക്കിൻ്റെ വിപുലീകരണം, റീട്ടെയിൽ വിഭാഗം കൂട്ടിച്ചേർക്കൽ, ഉൽപ്പന്നത്തിൻ്റെ ആഴത്തിലുള്ള വ്യാപനം എന്നിവയിലെ നിക്ഷേപം സമീപകാലത്ത് ബ്ലിങ്കിറ്റ് വർദ്ധിപ്പിക്കുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്. 2025 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ ഇബിഐടിഡിഎ ലെവലിൽ ബ്രേക്ക്-ഈവിനു ശേഷമുള്ള വളർച്ചയിൽ ബ്ലിങ്കിറ്റ് ഇരട്ടിയായി കുറയും. ഇത് ബിസിനസ്സിന് ഇടത്തരം കാലയളവിൽ എക്‌സ്‌പോണൻഷ്യൽ വളർച്ച ഉറപ്പാക്കുമെന്നും ജെഎം ഫിനാൻഷ്യൽ പറഞ്ഞു.
വിപണിയിൽ ഇടിവ്
കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് ഉയരത്തിലേക്ക് ഓഹരി വിപണി നീങ്ങിയെങ്കിലും ഈ വാരത്തിന്‍റെ അവസാന ദിവസം ഇടിവോടെയാണ് ഓഹരി വിപണി ആരംഭിച്ചത്. ബിഎസ്ഇ സെന്‍സെക്സ് 324.12 പോയിന്റ് താഴ്ന്ന് 74,714.03 എന്ന നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി 96.6 പോയിന്റ് താഴ്ന്ന് 22,657.20 ലെത്തി. ഏഷ്യന്‍ വിപണികളില്‍ നിന്നുള്ള ദുര്‍ബലമായ പ്രവണതകള്‍ക്കിടയില്‍ നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് നീങ്ങിതാണ് സൂചികകൾ ഇടിയാൻ കാരണമായത്.

എന്‍ടിപിസി, ടാറ്റ മോട്ടോഴ്സ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, നെസ്ലെ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, മാരുതി, ഏഷ്യന്‍ പെയിന്റ്സ്, ഐടിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് ഏറ്റവും പിന്നോട്ട് പോയ ഓഹരികള്‍.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications