കൊറോണ വൈറസ് വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിലെ പുരോഗതിയെ ആഗോള നിക്ഷേപകർ പ്രശംസിച്ചതിനാൽ ചൊവ്വാഴ്ച ഓഹരി സൂചികകൾ പുതിയ ഉയരങ്ങളിലെത്തി. ഇത് ലോക സാമ്പത്തിക വീണ്ടെടുക്കലിനുള്ള ആത്മവിശ്വാസം ഉയർത്തി. യുഎസിലെ ജോ ബൈഡൻ കാലം മെച്ചപ്പെട്ട വ്യാപാര ബന്ധവും കൂടുതൽ ധനപരമായ ഉത്തേജനവും പ്രതീക്ഷിച്ച് ആഗോള സൂചികകൾ ഇന്ന് ഉയർന്ന വ്യാപാരമാണ് നടത്തുന്നത്.
ചരിത്ര നേട്ടം
ബിഎസ്‌ഇ സെൻസെക്സ് 600 പോയിൻറിൽ കൂടുതൽ ഉയർന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കായ 43,248ൽ തൊട്ടു. എൻഎസ്‌ഇ നിഫ്റ്റി 12,600ന് മുകളിലാണ് വ്യാപാരം നടത്തുന്നത്. ബജാജ് ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിൻസെർവ്, എസ്‌ബിഐ, എൽ ആൻഡ് ടി, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ബിഎസ്‌ഇയിൽ ഏറ്റവും മികച്ച നേട്ടം കൈവരിക്കുന്ന ഓഹരികൾ. എൻഎസ്‌ഇയിൽ നിഫ്റ്റി പിഎസ്‌യു ബാങ്കും ബാങ്കും വലിയ നേട്ടം കൈവരിച്ചു. 3.08 ശതമാനം വരെ ഉയർന്നു.
ഇന്നലെ വിപണിയിൽ
തിങ്കളാഴ്ച സെൻസെക്സ് 704 പോയിൻറ് അഥവാ 1.68 ശതമാനം ഉയർന്ന് 42,597 എന്ന റെക്കോർഡിലെത്തിയിരുന്നു. നിഫ്റ്റി 198 പോയിൻറ് അഥവാ 1.61 ശതമാനം ഉയർന്ന് 12,461 എന്ന എക്കാലത്തെയും ഉയർന്ന നിലയിലും എത്തി. ആഗോള തലത്തിൽ മിക്ക ഏഷ്യൻ ഓഹരി വിപണികളും ഇന്ന് ഉയർന്നു. പ്രാദേശിക വിമാനക്കമ്പനി, ടൂറിസം, ട്രാവൽ ഓഹരികൾ എന്നിവയാണ് കൊവിഡ് -19 വാക്‌സിനിലെ പുരോഗതിയെ തുടർന്ന് ഉയർന്നത്.
കൊവിഡ് വാക്സിൻ
ജർമ്മൻ പങ്കാളിയായ ബയോടെക് എസ്‌ഇ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ അണുബാധ തടയുന്നതിൽ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് ഫിസർ ഇൻകോർപ്പറേഷൻ പറഞ്ഞു. വലിയ തോതിലുള്ള ക്ലിനിക്കൽ ട്രയലിൽ നിന്നുള്ള ആദ്യത്തെ വിജയകരമായ ഫലങ്ങളാണ് ഇത് അടയാളപ്പെടുത്തുന്നത്. എന്നിരുന്നാലും, വാക്സിൻ എത്ര വേഗത്തിൽ പുറത്തിറക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
വിദേശ നിക്ഷേപം
അതേസമയം, വിദേശ നിക്ഷേപകർ ആഭ്യന്തര വിപണിയിൽ കൂടുതൽ വാങ്ങളുകൾ നടത്തുന്നതും വിപണിയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച 4,548.39 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി ചില കണക്കുകൾ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 1.23 ശതമാനം കുറഞ്ഞ് ബാരലിന് 41.88 ഡോളറിലെത്തി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
