അടുത്ത അഞ്ച് വർഷത്തേക്കുള്ള ഗവൺമെൻ്റിൻ്റെ മുൻഗണനകൾ വിശദീകരിക്കുന്ന വരാനിരിക്കുന്ന യൂണിയൻ ബജറ്റിലേക്ക് ഓഹരി വിപണി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒക്ടോബറിൽ നടക്കാനിരിക്കുന്ന വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് ദരിദ്രർക്കും ഇടത്തരക്കാർക്കും ആശ്വാസം നൽകാനുള്ള പദ്ധതികൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം ഉപഭോഗം പ്രോത്സാഹിപ്പിക്കാനും ആർബിഐ ലാഭവിഹിതത്തിൽ നിന്നുള്ള അധിക വിഹിതം സർക്കാർ തന്ത്രപരമായി ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ പറഞ്ഞു.
വരാനിരിക്കുന്ന ബജറ്റിന് മുന്നോടിയായി 6 ഓഹരികളിൽ ശ്രദ്ധ നൽകണമെന്ന് മോത്തിലാൽ ഓസ്വാൾ ശുപാർശ ചെയ്യുന്നു.
1. കോൾ ഇന്ത്യ
എൻഎസ്ഇയിൽ 501.55 രൂപ എന്നതാണ് നിലവിൽ കോൾ ഇന്ത്യയുടെ ഓഹരി വില. ശക്തമായ വോളിയം വീക്ഷണം, ആരോഗ്യകരമായ ഇ-ലേല പ്രീമിയങ്ങൾ, കുറഞ്ഞ ചെലവുകൾ എന്നിവ ഓഹരിയെ മുകളിലേക്ക് നയിക്കുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ. 550 രൂപയാണ് ടാർഗെറ്റ് വില. നിലവിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 12 ശതമാനം വർധനവ്.
2. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
എൻഎസ്ഇയിൽ 856.15 രൂപ എന്നതാണ് നിലവിൽ എസ്ബിഐയുടെ ഓഹരി വില. ശക്തമായ പ്രൊഫൈൽ, മികച്ച സിഡി അനുപാതം, കരുത്തുറ്റ സാങ്കേതിക ശേഷികൾ എന്നിവ വളർച്ചാ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് എസ്ബിഐയെ സഹായിക്കുന്നുണ്ട്. തുടർച്ചയായ പരിഷ്കാരങ്ങൾ മൊത്തത്തിലുള്ള സാമ്പത്തിക പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നത് തുടരുന്നു എന്നും മോത്തിലാൽ ഓസ്വാൾ വിലയിരുത്തി. 1015 രൂപയാണ് ടാർഗെറ്റ് വില. ഇത് 19.5% വർദ്ധനവ് സൂചിപ്പിക്കുന്നു.

3. ഐസിഐസിഐ ബാങ്ക്
എൻഎസ്ഇയിൽ 1240 രൂപ എന്നതാണ് ഐസിഐസിഐ ബാങ്ക് ഓഹരിയുടെ വില. ആരോഗ്യകരമായ വായ്പാ വളർച്ച, ശക്തമായ ആസ്തി നിലവാരം, വ്യവസായ രംഗത്തെ മുൻനിര റിട്ടേൺ അനുപാതം എന്നിവയാൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഐസിഐസിഐ ബാങ്കിന് സാധിക്കുമെന്ന് ബ്രോക്കറേജ് പറഞ്ഞു. 1350 രൂപയാണ് ടാർഗെറ്റ് വില. അതായത് 8.5 ശതമാനം വളർച്ച.
4. എച്ച്‌സിഎൽ ടെക്
1,516.75 രൂപ എന്നതാണ് എച്ച്‌സിഎൽ ടെക്നോളജീസ് ലിമിറ്റഡ് ഓഹരിയുടെ വില. 1710 രൂപയാണ് മോത്തിലാൽ ഓസ്വാൾ നിശ്ചയിച്ചിരിക്കുന്ന ടാർഗെറ്റ് വില. ഇത് 13%-ലധികം വർദ്ധനവ് സൂചിപ്പിക്കുന്നു. ശക്തമായ ഔട്ട്‌സോഴ്‌സിംഗ് അവസരങ്ങളോടെ ഡിജിറ്റൽ എഞ്ചിനീയറിംഗ് വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള തുടർച്ചയായ നിക്ഷേപവും സുസ്ഥിരവും പ്രവചിക്കാവുന്നതുമായ വളർച്ച മുന്നോട്ട് കൊണ്ടുപോകാൻ കമ്പനിക്കു സാധിക്കുമെന്നാണ് വിലയിരുത്തൽ.

5. പിഎൻബി ഹൗസിംഗ് ഫിനാൻസ്
24-26 സാമ്പത്തിക വർഷത്തിൽ കമ്പനി വായ്പകളിൽ 18 ശതമാനം വാർഷിക വളർച്ച നേടുമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷ. സാങ്കേതികവിദ്യയിൽ നിക്ഷേപം തുടരാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. എൻഎസ്ഇയിൽ 798.50 രൂപ എന്നതാണ് നിലവിൽ പിഎൻബി ഹൗസിംഗ് ഫിനാൻസ് ഓഹരിയുടെ വില. ബ്രോക്കറേജിന് 1,015 രൂപ ടാർഗെറ്റ് വിലയുണ്ട് , ഇത് ഏകദേശം 26% ഉയർച്ചയെ സൂചിപ്പിക്കുന്നു.
6. കെഇഐ ഇൻഡസ്ട്രീസ്
കേബിൾ, വയർ വ്യവസായത്തിലെ രണ്ടാമത്തെ വലിയ കമ്പനിയാണ് കെഇഐ ഇൻഡസ്ട്രീസ്. 2025 സാമ്പത്തിക വർഷത്തിൽ കമ്പനി ചില്ലറ വിൽപ്പനയിലും വയർ വിലയിലും 11 ശതമാനം മാർജിൻ നിലനിർത്തുമെന്നാണ് മോത്തിലാൽ പ്രതീക്ഷിക്കുന്നത്. ബ്രോക്കറേജിന് ടാർഗെറ്റ് വില 5,230 രൂപയാണ് ആണ്. ഇത് ഏകദേശം 16% ഉയർച്ചയെ സൂചിപ്പിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
