ഇന്ത്യയിലെ ഏറ്റവും മികച്ച യുവ സംരംഭകർക്ക് ഫോർബ്സ് മാസികയിൽ ഇടം നേടാൻ അവസരം. നിങ്ങൾ 30 വയസ്സിന് താഴെയുള്ള മികച്ച സംരംഭകനാണെങ്കിൽ ഫോബ്‌സ് ഇന്ത്യ 30 അണ്ടർ 30 2020 പട്ടികയിൽ അംഗമാകാൻ നിങ്ങൾക്കും അവസരം ലഭിക്കും. ഫോബ്സ് ഇതിനായുള്ള അപേക്ഷ ക്ഷണിച്ചു.
ഫോബ്‌സ് മാസികയും അതിന്റെ ചില പ്രാദേശിക പതിപ്പുകളും വർഷം തോറും പുറത്തിറക്കുന്ന പട്ടികയാണിത്. 2020 ലെ പട്ടികയിൽ ഉൾപ്പെടാൻ നിങ്ങൾ അർഹരാണെങ്കിൽ നിങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്. 30 വയസ്സിന് താഴെയുള്ളവർക്ക് സ്വയമോ, അറിയാവുന്ന മറ്റുള്ളവരുടെ പേരുകളോ നിർദ്ദേശിക്കാവുന്നതാണ്.

ഫോബ്‌സിന് നിങ്ങളുടെ അപേക്ഷ ഇഷ്ടപ്പെടുകയോ നിങ്ങൾ ഫോബ്സിന്റെ മാനദണ്ഡങ്ങൾ പാലിക്കുകയോ ചെയ്യുന്നുവെങ്കിൽ
ഫോബ്‌സ് ഇന്ത്യ 30 അണ്ടർ 30 ലിസ്റ്റിന്റെ ഭാഗമായി ഫീച്ചർ ചെയ്യാനുള്ള അവസരം ലഭിക്കും. 2020 ൽ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മാർക്കറ്റിംഗ്, വിനോദ മേഖലകൾ കണക്കാക്കി ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റേഴ്സ് എന്ന പേരിൽ ഒരു പുതിയ വിഭാഗവും അവതരിപ്പിച്ചിട്ടുണ്ട്.
അഡ്വർടൈസിംഗ്, മാർക്കറ്റിംഗ് & മീഡിയ, അഗ്രികൾച്ചർ, ആർട്ട്, കൺസ്യൂമർ ടെക്, ഡിസൈൻ, ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റേഴ്സ്, ഇ-കൊമേഴ്‌സ് & റീട്ടെയിൽ, വിനോദം, ഫാഷൻ, ധനകാര്യം, ഭക്ഷണം, ഹോസ്പിറ്റാലിറ്റി, ആരോഗ്യ സംരക്ഷണം, വ്യവസായം, ഉൽപ്പാദനം, ഊർജ്ജം, എൻജിഒകൾ, സാമൂഹിക സംരംഭകത്വം, സയൻസ്, സ്പോർട്സ്, ടെക്നോളജി എന്നീ വിഭാഗങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.
ബില്യനെയര്‍ ബാബ! പതഞ്ജലി സ്ഥാപകന്‍ ആചാര്യ ബാലകൃഷ്ണ ഫോബ്‌സ് പട്ടികയില്‍
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications