ഇന്ത്യയുടെ 'ബിഗ്ബുള്' എന്നറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് വലിയ ഓഹരി പങ്കാളിത്തമുള്ള സ്റ്റോക്കുകളില്‍ ഒന്നാണ് മാന്‍ ഇന്ഫ്രാകണ്സ്ട്രക്ഷന്. കമ്പനിയുടെ 45 ലക്ഷം ഓഹരികള്‍ ഇദ്ദേഹത്തിന്റെ പക്കലുണ്ട്. ഡിസംബര്‍ പാദം മാന്‍ ഇന്ഫ്രാകണ്സ്ട്രക്ഷന് ഓഹരികള്‍ കൂടുതല്‍ സമാഹരിക്കാനോ കൈവശമുള്ളത് വില്‍ക്കാനോ ജുന്‍ജുന്‍വാല തയ്യാറായില്ല. ഇതേസമയം, കഴിഞ്ഞപാദം വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ മാന്‍ ഇന്ഫ്രാകണ്സ്ട്രക്ഷന് ഓഹരികള്‍ ധാരാളമായി സമാഹരിച്ചത് കാണാം.
ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ 0.25 ശതമാനത്തില്‍ നിന്നും 0.86 ശതമാനമായാണ് വിദേശ നിക്ഷേപകര്‍ കമ്പനിയിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചത്. സെപ്ംതബറില്‍ കമ്പനിയുടെ 6,18,455 ഓഹരികള്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ പക്കലുണ്ടായിരുന്നു. ഡിസംബര്‍ പിന്നിടുമ്പോള്‍ ഇവരുടെ കൈവശമുള്ള ഓഹരികള്‍ 32,03,001 ആയി ഉയര്‍ന്നു.
കഴിഞ്ഞപാദം മ്യൂച്വല്‍ ഫണ്ടുകള്‍ ഈ ജുന്‍ജുന്‍വാല സ്റ്റോക്കില്‍ അമിതമായ താത്പര്യം കാട്ടിയില്ല. ഒക്ടോബര്‍ - ഡിസംബര്‍ കാലഘട്ടത്തില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തത്തില്‍ കുറവുമില്ല.
കഴിഞ്ഞവര്‍ഷം നിക്ഷേപകര്‍ക്ക് വന്‍ലാഭം സമ്മാനിച്ച സ്റ്റോക്കുകളില്‍ ഒന്നാണ് മാന്‍ ഇന്ഫ്രാകണ്സ്ട്രക്ഷന്. കഴിഞ്ഞ ആറു മാസം കൊണ്ട് കമ്പനിയുടെ ഓഹരി വില 38.37 രൂപയില്‍ നിന്നും 115.60 രൂപയായാണ് വര്‍ധിച്ചത്. അതായത് 200 ശതമാനത്തോളം നേട്ടം. ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ 23.60 രൂപയില്‍ നിന്നുള്ള കമ്പനിയുടെ ഉയര്‍ച്ചയും കാണാം.
വെള്ളിയാഴ്ച്ച 1.95 ശതമാനം തകര്‍ച്ചയോടെയാണ് ഈ സ്റ്റോക്ക് വ്യാപാരം അവസാനിപ്പിച്ചത്. 116.50 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ക്ക് 115.60 രൂപയില്‍ തിരശ്ശീല വീണു. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 3.43 ശതമാനം ഇടിവും ഒരു മാസം കൊണ്ട് 24.30 ശതമാനം ഉയര്‍ച്ചയും മാന്‍ ഇന്ഫ്രാകണ്സ്ട്രക്ഷന് ഓഹരികള്‍ അറിയിക്കുന്നുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 131.10 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 22.27 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 24.89. ഡിവിഡന്റ് യീല്‍ഡ് 0.99 ശതമാനം.
രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് വലിയ നിക്ഷേപമുള്ള ഫോര്‍ട്ടിസ് ഹെല്ത്ത്കെയറിലും കഴിഞ്ഞപാദം വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ കാര്യമായ സമാഹരണം നടത്തിയിട്ടുണ്ട്. ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ ഫോര്‍ട്ടിസ് ഹെല്‍ത്ത്കെയറിലെ ഓഹരി പങ്കാളിത്തം 29.33 ശതമാനത്തില്‍ നിന്നും 30.08 ശതമാനമായാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഉയര്‍ത്തിയത്. നടപ്പു വാരം 0.64 ശതമാനം വിലയിടിവോടെയാണ് ഫോര്‍ട്ടിസ് ഹെല്‍ത്ത്കെയര്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 313.45 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 156 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 48.48.
പറഞ്ഞുവരുമ്പോള്‍ കഴിഞ്ഞപാദം മറ്റൊരു സ്റ്റാര്‍ നിക്ഷേപകയായ ഡോളി ഖന്ന വിപണിയിലെ മള്‍ട്ടിബാഗര്‍ സ്റ്റോക്കുകളില്‍ ഒന്നില്‍ നിക്ഷേപം കൂട്ടിയത് കാണാം. രാമ ഫോസ്ഫേറ്റ്സ് ലിമിറ്റഡിലാണ് ഡോളി ഖന്നയ്ക്ക് താത്പര്യം. ഡിസംബര്‍ പാദം കമ്പനിയിലെ ഓഹരി പങ്കാളിത്തം 1.89 ശതമാനത്തില്‍ നിന്നും 2.29 ശതമാനമായി ഇവര്‍ കൂട്ടി. 2021 ജൂണ്‍ പാദമാണ് ഡോളി ഖന്ന ആദ്യമായി രാമ ഫോസ്ഫേറ്റ്സിനെ പോര്‍ട്ട്ഫോളിയോയില്‍ ചേര്ത്തതത്. അന്നുതൊട്ട് ഓരോ പാദങ്ങളിലും കമ്പനിയുടെ ഓഹരികള്‍ ഇവര്‍ സമാഹരിക്കുന്നുണ്ട്.
വെള്ളിയാഴ്ച്ച 7.26 ശതമാനം നേട്ടം കുറിച്ചുകൊണ്ടാണ് ഈ സ്റ്റോക്ക് വ്യാപാരം അവസാനിപ്പിച്ചത്. 325 രൂപയില്‍ തുടങ്ങി 348.10 രൂപയില്‍ കമ്പനി ഇടപാടുകള്‍ നിര്‍ത്തി. നടപ്പുവാരം 4.07 ശതമാനം മുന്നേറ്റം സ്റ്റോക്ക് അറിയിക്കുന്നുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 505.05 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 84.15 രൂപ വരെയുള്ള താഴ്ച്ചയ്ക്കും രാമ ഫോസ്ഫേറ്റ്സ് സാക്ഷിയാണ്. പിഇ അനുപാതം 9.11. ഡിവിഡന്റ് യീല്‍ഡ് 0.63 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ



Click it and Unblock the Notifications