ദൈനംദിന സാമ്പത്തിക ഇടപാടുകളിൽവരെ ക്രെഡിറ്റ് കാർഡുകൾ വലിയ ഘടകമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുന്ന നിരവധി ക്രെഡിറ്റ് കാർഡുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അതിൽ തന്നെ പ്രത്യേക റിവാർഡുകളും ക്യാഷ്ബാക്കുകളും ലഭിക്കുന്ന ക്രെഡിറ്റ് കാർഡുകൾ വേറെയും. എന്നാൽ ഇത്തരം ക്രെഡിറ്റ് കാർഡുകൾക്കെല്ലാം ഒരു നിശ്ചിത തുക അംഗത്വ ഫീസായും വർഷാവർഷം പുതുക്കുന്നതിന് മറ്റൊരു തുകയും ക്രെഡിറ്റ് കാർഡ് ദാതക്കൾക്ക് ഉപഭോക്താക്കൾ നൽകേണ്ടി വരും. മുൻ മാസത്തെ ബില്ലിംഗ് സൈക്കിളിലേക്ക് ബാങ്ക് സ്വയമേവ ഇത്തരം അധിക ചാർജുകൾ ചേർക്കുകയാണ് പതിവ്. അതേസമയം, ഇടപാടുകാരെ ആകർഷിക്കുന്നതിന് ഈ തുകകളെല്ലാം ഒഴിവാക്കിയുള്ള ക്രെഡിറ്റ് കാർഡുകളും ലഭ്യമാണ്.
ഷോപ്പേഴ്സ് സ്റ്റോപ് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്: എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ഷോപ്പേഴ്‌സ് സ്റ്റോപ്പ് അംഗത്വത്തിലൂടെ ആജീവനാന്ത സൗജന്യ കാർഡിന്റെ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ സാധിക്കും. വാർഷിക പുതുക്കൽ ആവശ്യമില്ലാത്ത ക്രെഡിറ്റ് കാർഡുകളിലൊന്നാണ് ഇത്.

ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്: പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണുമായി ചേർന്ന് ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചിട്ടുള്ള ക്രെഡിറ്റ് കാർഡാണിത്. അംഗത്വ ഫീസോ വാർഷിക നിരക്കുകളോ ബാധകമല്ലാത്ത കാർഡ് മികച്ച റിവാർഡുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന റിവാർഡുകൾക്ക് പരിധിയും നിശ്ചിത സമയത്തിനുള്ളിൽ ഉപയോഗിക്കണമെന്ന നിബന്ധനയുമില്ല. ആമസോൺ ഇന്ത്യയിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ നിങ്ങൾ പ്രൈം മെമ്പർഷിപ്പുള്ളവരാണെങ്കിൽ അഞ്ച് ശതമാനം ക്യാഷ്ബാക്കും അല്ലാത്തവരാണെങ്കിൽ മൂന്ന് ശതമാനം ക്യാഷ്ബാക്കും ലഭിക്കുന്നു.
ഐസിഐസിഐ പ്ലാറ്റിനം ചിപ്പ് കാർഡ്: ഐസിഐസിഐ ബാങ്കിന്റെ തന്നെ ഈ വിഭാഗത്തിൽ വരുന്ന മറ്റൊരു ക്രെഡിറ്റ് കാർഡാണ് പ്ലാറ്റിനം ചിപ്പ് കാർഡ്. ഒരോ തവണ 100 രൂപ ചെലവാക്കുമ്പോഴും ഉപഭോക്താവിന് 2 റിവാർഡ് പോയിന്റുകളാണ് ഐസിഐസിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാലിത് ഇന്ധനം അടിക്കുമ്പോൾ ലഭിക്കില്ല.
ആക്സിസ് ബാങ്ക് മൈസോൺ ക്രെഡിറ്റ് കാർഡ്: പ്രമുഖ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കിന്റെ മൈസോൺ ക്രെഡിറ്റ് കാർഡും അംഗത്വ ഫീസ് ആവശ്യമില്ലാത്ത, വാർഷിക നിരക്കില്ലാത്ത കാർഡാണ്. അതേസമയം പ്രതിമാസം രണ്ട് തവണ വരെ 500 രൂപ ചെലവ് വരുന്ന ഇടപാടുകൾക്ക് 120 രൂപ വരെ കിഴിവ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
ഐഡിഎഫ്സി ഫസ്റ്റ് ക്ലാസിക് ക്രെഡിറ്റ് കാർഡ്: ഐഡിഎഫ്സിയും അംഗത്വ ഫീസും വാർഷിക നിരക്കുകളുമില്ലാത്ത ക്രെഡിറ്റ് കാർഡ് വിപണിയിലെത്തിച്ചിട്ടുണ്ട്. അജീവനാന്ത കാലത്തേക്ക് ഉപയോഗിക്കാൻ സാധിക്കുന്നുവെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഓൺലൈനിലും കടകളിലും ഉപയോഗിക്കാൻ സാധിക്കുന്ന റിവാർഡുകൾക്ക് പരിധിയും നിശ്ചിത സമയത്തിനുള്ളിൽ ഉപയോഗിക്കണമെന്ന നിബന്ധനയുമില്ലാത്ത റിവാർഡ് സംവിധാനമാണ് ഇതിൽ.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications