ബാങ്കുകളുടെ ബാങ്കാണ് റിസർവ് ബാങ്ക്. ഇന്ത്യയിൽ ബാങ്ക് ഉദ്യോഗസ്ഥന് ലഭിക്കുന്ന ശമ്പളം അറിയുന്നവരെല്ലാം ആർബിഐ ഗവർണറുടെ ശമ്പളത്തെ പറ്റി ഒരു ഏകദേശ കണക്ക് കൂട്ടിയിട്ടുണ്ടാകും. എന്നാൽ ഈ കണക്ക്കൂട്ടലുകൾ തെറ്റിക്കുന്ന ഉത്തരമാണ് ആർബിഐ ഗവർണറായിരുന്ന രഘുറാം രാജൻ നൽകിയത്. തന്റെ കാലത്ത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഗവർണർക്ക് ലഭിച്ച വാർഷിക ശമ്പളം 4 ലക്ഷം രൂപയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
പോഡ്‌കാസ്റ്റിൽ യൂട്യൂബർ രാജ് ഷാമണിയുമായുള്ള 'ഫിഗറിംഗ് ഔട്ട്' എന്ന പോഡ്കാസ്റ്റിലാണ് മുൻ ആർബിഐ ഗവർണർ ശമ്പളക്കണക്ക് വെളിപ്പെടുത്തിയത്. 2013-2016 കാലയളവിലാണ് അറുപതുകാരനായ രഘുറാം രാജൻ ആർബിഐ ഗവർണായിരുന്നത്.
4 ലക്ഷം വാർഷിക ശമ്പളം
തന്റെ ശമ്പളം കാബിനറ്റ് സെക്രട്ടറിക്ക് തുല്യമായ ശമ്പളമായിരുന്നു എന്നും മെഡിക്കൽ സൗകര്യങ്ങൾക്ക് അർഹതയുണ്ടെങ്കിലും പെൻഷൻ ലഭിച്ചില്ലെന്നും രഘുറാം രാജൻ പോഡ്കാസ്റ്റിൽ പറഞ്ഞു. ശമ്പളത്തേക്കാൾ കൂടുതൽ ആർബിഐ ഗവർണർക്ക് അനുവദിച്ച ഔദ്യോഗിക വസതിയാണ് വലിയ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
"ഇപ്പോഴത്തെ ശമ്പളം എന്താണെന്ന് എനിക്കറിയില്ല, എന്നാൽ എന്റെ കാലത്ത് വർഷത്തിൽ 4 ലക്ഷം രൂപയായിരുന്നു ശമ്പളം. ഏറ്റവും വലിയ നേട്ടം വീടാണ്. മലബാർ ഹില്ലിലെ മുംബൈയിലെ ധീരുഭായ് അംബാനിയുടെ വീട്ടിൽ നിന്ന് ഏതാനും ബ്ലോക്കുകൾ അകലെ ഒരു വലിയ വീട് ലഭിക്കും"അദ്ദേഹം പറഞ്ഞു.

വീട് വിറ്റാൽ ആർബിഐയിലെ ശമ്പളം കൊടുക്കാം
ഇക്കണോമിസ്റ്റായ രഘുറാം രാജൻ പദവിയിലിരിക്കുന്ന കാലത്ത് തന്നെ വീടിന്റെ മൂല്യം സംബന്ധിച്ച് കണക്ക്കൂട്ടലുകൾ നടത്തിയിരുന്നു. വീട് വിറ്റാൽ ഏകദേശം 450 കോടി രൂപ ലഭിക്കും. ഈ തുക നിക്ഷേപിച്ചാൽ ആർബിഐയിലെ മുഴുവൻ ഉന്നതർക്കും അവരുടെ ശമ്പളം നൽകാനുള്ള തുക ലഭികുകയും മറ്റൊരു അപ്പാർട്ട്മെന്റിലേക്ക് താമസം മാറാനും സാധിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ശമ്പളം ഉചിതമോ?
ഒരു ആർബിഐ ഗവർണർക്ക് പ്രതിവർഷം 4 ലക്ഷം രൂപ ശമ്പളം ഉചിതമായ തുകയാണോ എന്ന ചോദ്യത്തിനും രഘുറാം രാജന് ഉത്തരമുണ്ട്. ക്യാബിനറ്റ് സെക്രട്ടറിയുടെ ശമ്പളവുമായി താരതമ്യം ചെയ്താണ് അദ്ദേഹം ഈ ചോദ്യത്തിന് പോഡ്കാസ്റ്റിൽ ഉത്തരം നൽകുന്നത്. ഇത് ക്യാബിനറ്റ് സെക്രട്ടറിയുടെ ശമ്പളത്തിന് തുല്യമാണെന്നാണ് താൻ കരുതുന്നത് അദ്ദേഹം പറയുന്നു.
അതേസമയം സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ ആർബിഐ ഗവർണർക്ക് ലഭിക്കുന്നില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർബിഐ ഗവർണർക്ക് പെൻഷൻ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ട് പെൻഷനില്ല
മിക്ക ആർബിഐ ഗവർണർമാർക്കും പെൻഷൻ ലഭിക്കാത്തതിന്റെ കാരണം അവർ സിവിൽ സർവീസുകാരായിരുന്നു എന്നതാണ്. സർവീസ് പെൻഷൻ ലഭിക്കുന്നതിനാലാണ് ആർബിഐ ഗവർണർക്ക് പെൻഷൻ ലഭിക്കാത്തതെന്ന് അദ്ദേഹം വിശദീകരിച്ചു. മുഴുവൻ സമയ ജോലിയുള്ളതിനാൽ പെൻഷൻ തനിക്ക് പെൻഷൻ ആവശ്യമില്ലെന്നും ആദ്ദേഹം പറഞ്ഞു. ആർബിഐ ഗവർണർ സ്ഥാനം ഒഴിഞ്ഞ ശേഷം വീണ്ടും ജോലിയിൽ പ്രവേശിച്ച രഘുറാം രാജൻ ചിക്കാഗോ ബൂത്തിലെ കാതറിൻ ദുസാക് മില്ലർ ഡിസ്റ്റിംഗ്വിഷ്ഡ് സർവീസ് പ്രൊഫസറാണ്.
മറ്റ് ആനുകൂല്യങ്ങൾ
ശമ്പളത്തിനൊപ്പം ആർബിഐ ഗവർണർക്ക് ലഭിക്കുന്ന മറ്റു ആനുകൂല്യങ്ങൾ ഒരു കാറും വീട് പരിപാലിക്കാനുള്ള പണവുമാണെന്ന് അദ്ദേഹം പറഞ്ഞുയ. ലഭിക്കുന്നത് പഴയ വീടാണ്, അതിനാൽ അറ്റകുറ്റപ്പണി ആവശ്യമായി വരും. ആർബിഐ ഗവർണറുടെ ഔദ്യോഗിക ഉപയോഗത്തിന് നൽകുന്നത് ആഡംബര കാറാണോ എന്ന പോഡ്കാസ്റ്റിലെ ചോദ്യത്തിന്, ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഔദ്യോഗിക ആവശ്യങ്ങൾക്ക് ആഡംബര കാർ ഉപയോഗിക്കുന്നത് അനുചിതമാണെന്ന് രഘുറാം രാജന്റെ മറുപടി..
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications