വില 156 രൂപ മുതൽ, ബജറ്റ് പ്രഖ്യാപനം നേട്ടമാക്കുന്ന സിഗരറ്റ് ഓഹരികൾ ഇതാണ്, നിങ്ങൾക്ക് നിക്ഷേപമുണ്ടോ..?

ജൂലൈ 23-ന് നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ സിഗരറ്റിൻ്റെ നികുതി നിരക്കിൽ മാറ്റമില്ലാതെ നിലനിർത്തിയിരുന്നു. അതുകൊണ്ടു തന്നെ സിഗരറ്റ് കമ്പനികളുടെ ഓഹരികൾ ബജറ്റിന് ശേഷം മികച്ച വളർച്ച നേടി. അതോടെ നിക്ഷേപകരും ആത്മവിശ്വാസത്തിലാണ്. വരും ദിവസങ്ങളിലും സിഗരറ്റ് കമ്പനികളുടെ ഓഹരി വില മുകളിലേക്ക് ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. ഏതൊക്കെയാണ് പ്രധാന സിഗരറ്റ് ഓഹരികളെന്നും അവയുടെ പ്രകടനം എങ്ങനെയാണെന്നും വിശദമായി പരിശോധിക്കാം.

1. ഐടിസി ലിമിറ്റഡ്

എൻഎസ്ഇയിൽ 2.37 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 501.55 രൂപ എന്നതാണ് ഐടിസി ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5.52 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു മാസം കൊണ്ട് 18.30 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 7.16 ശതമാനമാണ് 2024-ൽ ഇതുവരെ നേടിയ വളർച്ച.

കഴിഞ്ഞ ഒരു വർഷത്തിനിടെ 6.20 ശതമാനം മുന്നേറ്റമാണ് ഐടിസി ഓഹരി നേടിയത്. 510.65 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. എഫ്എംസിജി, ഹോട്ടലുകൾ മുതൽ സിഗരറ്റ് വരെ വ്യാപിച്ചുകിടക്കുന്ന ഒരു ഇന്ത്യൻ കമ്പനിയാണ് ഐടിസി. കമ്പനിയുടെ വിപണി മൂല്യം 6 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്.

4 സിഗരറ്റ് ഓഹരികൾ, വാങ്ങുന്നോ..?

2. എൻടിസി ഇൻഡസ്ട്രീസ്

155.20 രൂപ എന്നതാണ് എൻടിസി ഇൻഡസ്ട്രീസ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 20.36 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 14.37 ശതമാനവും ആറ് മാസത്തിനുള്ളിൽ 48.94 ശതമാനവും മുന്നേറ്റമുണ്ടാക്കാൻ സിഗരറ്റ് ഓഹരിക്ക് സാധിച്ചു. 67.64 ശതമാനം വളർച്ചയാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ 101.64 ശതമാനം വളർച്ചയോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും എൻടിസി ഇൻഡസ്ട്രീസ് ഓഹരിക്ക് സാധിച്ചു. 167.80 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. ഇന്ത്യയിലെ ഏറ്റവും പഴയ സിഗരറ്റ് നിര്‍മ്മാതാക്കളില്‍ ഒന്നാണ് എന്‍ടിസി ഇന്‍ഡസ്ട്രീസ്. ഇന്നും വിപണികളില്‍ നല്ല സാന്നിധ്യമുണ്ട്.

3. വിഎസ്ടി ഇൻഡസ്ട്രീസ്

എൻഎസ്ഇയിൽ 2.45 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 4090 രൂപയാണ് ഓഹരിയുടെ വില. അഞ്ച് ദിവസത്തിനിടെ നേരിയ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. 17.40 ശതമാനമാണ് ആറ് മാസത്തെ വളർച്ച. 2024-ൽ ഇതുവരെ 20.88 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. ഒരു വർഷത്തിനിടെ 11.2 ശതമാനം വളർച്ചയാണ് ഒരു വർഷത്തിനുള്ളിൽ ഓഹരി നേടിയത്.

4,849.75 രൂപയാണ് വിഎസ്ടി ഇൻഡസ്ട്രീസ് ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. വിഎസ്ടി ഇൻഡസ്ട്രീസ് ലിമിറ്റഡ്, സിഗരറ്റുകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു ഇന്ത്യൻ കമ്പനിയാണ്. ഹൈദരാബാദിലാണ് കമ്പനിയുടെ ആസ്ഥാനം. കമ്പനിയുടെ വിപണി മൂല്യം 6.12 കോടി രൂപയാണ്.

4 സിഗരറ്റ് ഓഹരികൾ, വാങ്ങുന്നോ..?

4. ഗോഡ്‌ഫ്രെ ഫിലിപ്സ് ഇന്ത്യ ലിമിറ്റഡ്

4,284 രൂപയാണ് എൻഎസ്ഇയിൽ ഓഹരിയുടെ വില. അഞ്ച് ദിവസത്തിനിടെ 2.62 ശതമാനം വളർച്ച ഓഹരി നേടി. 86.35 ശതമാണ് ആറ് മാസത്തെ മുന്നേറ്റം. 148.56 ശതമാനം വളർച്ച കഴിഞ്ഞ ഒരു വർഷത്തിനിടെ നേടാനും ഗോഡ്‌ഫ്രെ ഫിലിപ്സ് ഇന്ത്യ ഓഹരിക്ക് സാധിച്ചു.

ഫോര്‍ സ്‌ക്വയര്‍, റെഡ് & വൈറ്റ്, കവാന്‍ഡേഴ്സ് എന്നിങ്ങനെ നിരവധി ഐക്കണിക് സിഗരറ്റ് ബ്രാന്‍ഡുകളുള്ള ഗോഡ്‌ഫ്രെ ഫിലിപ്സ് ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ എഫ്എംസിജി കമ്പനികളിലൊന്നാണ്. പ്രശസ്തമായ മാര്‍ല്‍ബോറോ ബ്രാന്‍ഡ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനും വിതരണം ചെയ്യുന്നതും ഇവരാണ്.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X