ഓഹരി വില 100 രൂപയിൽ താഴെ, ഇപ്പോൾ വാങ്ങിയാൽ ഭാവിയിൽ നേട്ടം ഉറപ്പ്, നാളത്തെ താരങ്ങളായ ഇവി ഓഹരികൾ

ലോകത്താകമാനം ഇലക്ട്രിക് വെഹിക്കിൾ മേഖല വലിയ വളർച്ച കൈവരിച്ച് കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തും കാര്യങ്ങൾ വിഭിന്നമല്ല. ഇവി വാഹന മേഖല വലിയ വളർച്ച സാധ്യത കാണുന്നു. സർക്കാറും ഇലക്ട്രിക് വാഹനങ്ങൾക്ക് മികച്ച പിന്തുണ നൽകുന്നുണ്ട്. കൂടുതൽ ഉപഭോക്താക്കളും ബിസിനസ്സുകളും ഇ.വി ഗതാഗതത്തിലേക്ക് മാറുമെന്നതിനാൽ ഇ.വികളുടെ ആവശ്യം ഉയരുമെന്ന് തന്നെയാണ് പ്രതീക്ഷ.

ഇ.വി മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്നതിനുള്ള മികച്ച അവസരമാണിത്. മേഖലയുടെ വികാസത്തോടെ, ഈ ഓഹരികൾ നിക്ഷേപകർക്ക് നല്ല വരുമാനം നൽകാൻ ഒരുങ്ങുകയാണ്. എന്നാൽ ഇലക്ട്രിക് വെഹിക്കിൾ കമ്പനികളുടെ ഉയർന്ന ഓഹരികൾ നിക്ഷേപകരെ പിറകോട്ട് അടിപ്പിക്കുന്നുണ്ട്. വലിയ നിക്ഷേപമില്ലാതെ വിപണിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക്, 100 രൂപയിൽ താഴെ വിലയുള്ള നിരവധി ഇവി സംബന്ധിയായ ഓഹരികൾ തിരഞ്ഞെടുക്കാം.

100 രൂപയിൽ താഴെ ഓഹരി വിലയുള്ള നാല് ഇ.വി ഓഹരികളെ പരിജയപ്പെടാം.

1. സെർവോടെക് പവർ സിസ്റ്റംസ്

സെർവോടെക് പവർ സിസ്റ്റംസ് ലിമിറ്റഡ്, നൂതന സൗരോർജ്ജ ഉൽപ്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ഊർജ്ജ-കാര്യക്ഷമമായ ലൈറ്റിംഗ് സൊല്യൂഷനുകൾ എന്നിവ നിർമ്മിക്കുകയും സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ് സെർവോടെക് പവർ സിസ്റ്റംസ്. ഇവി ചാർജറുകൾ, എൽഇഡികൾ, പവർ, ബാക്കപ്പ് എന്നിവയും സ്പാർക്ക്, സ്ക്വാഡ് സീരീസ് ഉൾപ്പെടെയുള്ള സോളാർ ഉൽപ്പന്നങ്ങളും കമ്പനി നിർമ്മിക്കുന്നു.

എൻഎസ്ഇയിൽ 87.90 രൂപ എന്നതാണ് നിലവിൽ കമ്പനിയുടെ ഓഹരി വില. 2024-ൽ ഇതുവരെ 13.42 ശതമാനം നേട്ടമാണ് ഓഹരി നൽകിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 3388 ശതമാനം വളർച്ച നേടാനും ഓഹരിക്ക് സാധിച്ചു.

വില തുച്ഛം, ഗുണം മെച്ചം; ഭാവിയിൽ നേട്ടം കൊയ്യാൻ 4 ഇവി ഓഹരികൾ

2. മദർസൺ സുമി വയറിംഗ് ഇന്ത്യ

ഇന്ത്യയിലെ വയറിംഗ് ഹാര്‍നെസ് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വാഹനങ്ങളിലുടനീളം വൈദ്യുതി വിതരണത്തിനോ ഡാറ്റാ കൈമാറ്റത്തിനോ വേണ്ടിയുള്ള സംയോജിത അത്യാധുനിക ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് വിതരണ സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നു.
എൻഎസ്ഇയിൽ 76.35 രൂപ എന്നതാണ് ഓഹരി വില. 22.85 ശതമാനം വളർച്ചയാണ് ഓഹരി 2024-ൽ ഇതുവരെ നേടിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മദർസൺ സുമി വയറിംഗ് ഇന്ത്യ ഓഹരികൾ 33 ശതനമാം റിട്ടേൺ നൽകി.

3. മെർക്കുറി ഇവ്-ടെക്

ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടർ, ഇലക്ട്രിക് കാർ, ഇലക്ട്രിക് ബസ്, ഇലക്ട്രിക് വിൻ്റേജ് കാർ, ഇലക്ട്രിക് ഗോൾഫ് കാർ, മറ്റ് ഇലക്ട്രിക് വാഹനങ്ങൾ എന്നിവ നിർമ്മിക്കുന്നു.

എൻസ്ഇയിൽ 71.26 രൂപ എന്നതാണ് നിലവിലെ ഓഹരി വില. ഓഹരി കഴിഞ്ഞ ഒരു വർഷത്തിനിടെ 170.44 ശതമാനം റിട്ടേൺ നൽകി.

വില തുച്ഛം, ഗുണം മെച്ചം; ഭാവിയിൽ നേട്ടം കൊയ്യാൻ 4 ഇവി ഓഹരികൾ

4. റട്ടൻഇന്ത്യ എൻ്റർപ്രൈസസ്

ഡ്രോണുകൾ, ഇ-കൊമേഴ്‌സ്, ഇലക്‌ട്രിക് കാറുകൾ തുടങ്ങിയവയുടെ നിർമ്മാണത്തിലാണ് കമ്പനി ഏർപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഡ്രോൺ ഹാർഡ്‌വെയർ & സോഫ്റ്റ്‌വെയർ നിർമ്മാതാക്കളിൽ ഒരാളാണ് കമ്പനി.

എൻഎസ്ഇയിൽ 81.15 രൂപ എന്നതാണ് നിലവിൽ കമ്പനിയുടെ ഓഹരി വില. കഴിഞ്ഞ ആറ് മാസത്തിനിടെ 2.85 ശതമാനം വളർച്ചയാണ് ഓഹരി കൈവരിച്ചത്. ഒരു വർഷത്തിനിടെ 112 ശതമാനം മുന്നേറ്റത്തോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും കമ്പനിക്ക് സാധിച്ചു. 1336 ശതമാനം നേട്ടമാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഓഹരി നേടിയത്.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X