രാജ്യത്ത് സഹകരണ വായ്പാ സ്ഥാപനങ്ങൾക്കൊപ്പം പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യമേഖലാ ബാങ്കുകൾ, വിദേശ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, അർബൻ സഹകരണ ബാങ്കുകൾ തുടങ്ങി നിരവധി ബാങ്കുകളുണ്ട്. ഓഹരി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം പൊതുമേഖലാ സ്ഥാപനങ്ങൾ (പിഎസ്‌യു) വളരെക്കാലമായി കുറഞ്ഞ അപകടസാധ്യതയുള്ള കമ്പനികളാണ്. അതുകൊണ്ടു തന്നെ നിക്ഷേപകർ കൂടുതലായി ഈ ഓഹരികൾ വാങ്ങുകയും ചെയ്യുന്നു.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) നിക്ഷേപം നടത്തിയിട്ടുള്ള 100 രൂപയിൽ താഴെ വിലയുള്ള നാല് പൊതുമേഖലാ പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളെക്കുറിച്ച് വിശദമായി പരിശോധിക്കാം.
1. ബാങ്ക് ഓഫ് മഹാരാഷ്ട്ര
64.75 (08-04-2024, 12 PM) രൂപയാണ് നിലവിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഓഹരി വില. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 37 ശതമാനവും ഒരു വർഷത്തിനുള്ളിൽ 160.8 ശതമാനം മൾട്ടിബാഗർ റിട്ടേണും നൽകാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 2024 ൽ കമ്പനി 46.5 ശതമാനം പോസിറ്റീവ് റിട്ടേൺ നൽകി.
47,381.5 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. 69.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 25.55 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.

എൽഐസി നിക്ഷേപം
ബിഎസ്ഇയിലെ 2023 ഡിസംബറിലെ ഷെയർഹോൾഡിംഗ് പാറ്റേൺ അനുസരിച്ച്, ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് ഏകദേശം 28.99 കോടി ഇക്വിറ്റി ഷെയറുകൾ ഉണ്ട്. ഇത് ഓഹരിയുടെ 4.1 ശതമാനമാണ്.
2. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
64.25 (08-04-2024, 12 PM) രൂപയാണ് നിലവിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി വില. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 30 ശതമാനം നേട്ടമാണ് ബാങ്ക് ഓഹരി വിപണിയിൽ നിന്നും നേടിയത്. ഒരു വർഷത്തിനിടെ 165.6 ശതമാനം മൾട്ടിബാഗർ റിട്ടേണും ഓഹരി നൽകി. 2024ൽ ഇതുവരെ ഏകദേശം 30.6 ശതമാനം നേട്ടമുണ്ടാക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.
76.90 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 24.20 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.
2.62 ശതമാനം എൽഐസി
2023 ഡിസംബർ വരെ, എൽഐസി ഇന്ത്യക്ക് ബാങ്കിൽ ഏകദേശം 22.7 കോടി ഇക്വിറ്റി ഷെയറുകൾ ഉണ്ട്, ഇക്വിറ്റി ഓഹരിയുടെ 2.62 ശതമാനം വരും. 1911-ൽ സ്ഥാപിതമായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പൂർണമായും ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ളതും കൈകാര്യം ചെയ്യുന്നതുമായ ആദ്യത്തെ ഇന്ത്യൻ വാണിജ്യ ബാങ്കാണ്.

3. ഇന്ത്യൻ ഓവർസീസ് ബാങ്ക്
65.35 (08-04-2024, 12 PM) രൂപയാണ് ബാങ്കിന്‍റെ നിലവിലെ ഓഹരി വില. 2024ൽ ഇതുവരെ ഇന്ത്യൻ ഓവർസീസ് ബാങ്ക് ഏകദേശം 53.3 ശതമാനം പോസിറ്റീവ് റിട്ടേൺ നൽകി. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 41 ശതമാനം പോസിറ്റീവ് റിട്ടേണും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 192.2 ശതമാനം മൾട്ടിബാഗർ റിട്ടേണും ബാങ്കിന് ഓഹരി നിക്ഷേപകർക്ക് നൽകിയിട്ടുണ്ട്.
83.75 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 22.50 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.
22.8 കോടി രൂപയുടെ നിക്ഷേപം
ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് ഏകദേശം 22.8 കോടി ഇക്വിറ്റി ഷെയറുൾ അഥവാ 1.21 ശതമാനം ഇക്വിറ്റി ഓഹരികൾ ഉണ്ട്. ഇന്ത്യൻ ഓവർസീസ് ബാങ്ക് 1937 ലാണ് സ്ഥാപിതമായത്.
4. യുകോ ബാങ്ക്
56.20 (08-04-2024, 12 PM) രൂപയാണ് നിലവിൽ ബാങ്കിന്‍റെ ഓഹരി വില. കഴിഞ്ഞ ഒരു വർഷത്തിനിടെ കമ്പനി 124.02 ശതമാനം മൾട്ടിബാഗർ റിട്ടേണും കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഏകദേശം 28.7 ശതമാനം പോസിറ്റീവ് റിട്ടേണും നൽകി. 2024-ൽ ഇതുവരെ ഏകദേശം 42.2 ശതമാനം പോസിറ്റീവ് റിട്ടേൺ നൽകാനും ബാങ്കിന്‍റെ ഓഹരിക്ക് സാധിച്ചിട്ടുണ്ട്.
70.65 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 24.80 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.
14.8 കോടി എൽഐസിക്ക്
ബിഎസ്ഇയിലെ 2023 ഡിസംബറിലെ ഷെയർഹോൾഡിംഗ് പാറ്റേൺ അനുസരിച്ച്, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഏകദേശം 14.8 കോടി ഇക്വിറ്റി ഷെയറുകൾ ഉണ്ട്, ഇത് ബാങ്കിലെ ഇക്വിറ്റി ഓഹരിയുടെ 1.24 ശതമാനം പ്രതിനിധീകരിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications