ആഭ്യന്തര സൂചികകൾ നേട്ടത്തോടെ അവസാനിച്ചത് നിക്ഷേപർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. നിലവിലെ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്താനുള്ള ഫെഡറൽ റിസർവിൻ്റെ തീരുമാനം വന്നതിന് പിന്നാലെയാണ് വിപണിയുടെ കുതിപ്പ്. വ്യാഴാഴ്ച സെൻസെക്‌സ് 539.50 പോയിൻ്റ് ഉയർന്ന് 72,641.19ലും നിഫ്റ്റി 175.70 പോയിൻ്റ് ഉയർന്ന് 22,014.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 2,554 ഓഹരികൾ നേട്ടത്തിലെത്തി, 817 ഓഹരികൾ ഇടിഞ്ഞു, 74 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
വിപണി അസ്ഥിരമാണ്
ഒരു കാര്യം ഉറപ്പാണ്. വിപണി അസ്ഥിരമാണ്. ഇന്ന് വീഴ്ചയെങ്കിൽ നാളെ ഉയർച്ചയാണ്. ഇന്ന് ഉയർച്ചയെങ്കിൽ നാളെ വീഴ്ചയാണ്. അതുകൊണ്ടു തന്നെ വിപണിയുടെ ചാഞ്ചാട്ടത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ള ആളുകൾക്ക് മാത്രമേ നേട്ടമുണ്ടാക്കാൻ സാധിക്കുകയുള്ളു. വെറുതേ പറയുന്നതല്ല. 2024 സാമ്പത്തിക വർഷത്തിൽ മൾട്ടിബാഗർ നേട്ടമുണ്ടാക്കിയ പല ഓഹരികളും കഴിഞ്ഞ സാമ്പത്തിക വർഷം മോശം പ്രകടനം കാഴ്ചവെച്ച ഓഹരികളായിരുന്നു.

മോശം പ്രകടനത്തിൽ നിരാശരായി ഓഹരിയെ കൈവിട്ടവർക്ക് വലിയ നഷ്ടമാണ് അതുവഴി ഉണ്ടായിട്ടുണ്ടാവുക. എന്നാൽ കൃത്യമായ നിരീക്ഷണത്തിലൂടെ ഓഹരിയെ നിലനിർത്തിയവർക്ക് വലിയ ലാഭവും നേടാൻ സാധിച്ചിട്ടുണ്ടാകും.
മികച്ച നേട്ടം നൽകിയത് 181 ഓഹരികൾ
2024 സാമ്പത്തിക വർഷത്തിൽ 181 സ്മോൾക്യാപ് ഓഹരികൾ മൾട്ടിബാഗറുകളായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിശയകരമെന്നു പറയട്ടെ, ഇവയിൽ 107 ഓഹരികൾ കഴിഞ്ഞ സാമ്പത്തിക വർഷം മോശം പ്രകടനമാണ് കാഴ്ചവെച്ചത്. 2023ൽ മോശം പ്രകടനം കാഴ്ചവെച്ചതിന് ശേഷം നിക്ഷേപകർക്ക് മൾട്ടിബാഗർ നേട്ടം നൽകിയ നാല് ഓഹരികളെ നമുക്ക് വിശദമായി പരിശോധിക്കാം.
1. ജിഎംആർ പവർ ആൻഡ് അർബൻ ഇൻഫ്രാ
ജിഇപിഎല്ലിന്‍റെ ഉപസ്ഥാപനമായ ജിഎംആർ പവർ ആൻഡ് അർബൻ ഇൻഫ്രാ ലിമിറ്റഡ് (ജിപിയുഐഎൽ) ഊർജം, നഗര അടിസ്ഥാന സൗകര്യം, ഗതാഗതം എന്നീ മേഖലകളിലാണ് പ്രവർത്തിക്കുന്നത്.
ഓഹരി വിപണിയിലെ പ്രകടനം
4.91 ശതമാനത്തിന്‍റെ വളർച്ചയാണ് കമ്പനി വ്യാഴാഴ്ച നേടിയത്. അതോടെ ഓഹരി വില 47.05 രൂപയിലേക്കെത്തി. കഴിഞ്ഞ 5 ദിവസത്തിനിടെ 6.57 ശതമാനത്തിന്‍റെ മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 61.20 രൂപയാണ് 51 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 14.35 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.
മൾട്ടിബാഗർ നേട്ടം
കഴിഞ്ഞ 1 വർഷത്തിനിടെ 171.18 ശതമാനത്തിന്‍റെ മുന്നേറ്റമാണ് ജിഎംആർ പവർ ആൻഡ് അർബൻ ഇൻഫ്രാ ഓഹരി വിപണിയിൽ നിന്നും നേടിയത്. 2023 മാർച്ച് 22ന് 17.35 രൂപയായിരുന്നു കമ്പനിയുടെ ഒരു ഓഹരിയുടെ വില. എന്നാൽ പിന്നീട് കൃത്യമായ മുന്നേറ്റം കാഴ്ചവെക്കാൻ ഓഹരിക്ക് സാധിച്ചു.
2. ഇൻ്റലക്റ്റ് ഡിസൈൻ അരീന
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ബാങ്കിംഗ്, ഇൻഷുറൻസ്, മറ്റ് സാമ്പത്തിക സേവനങ്ങൾ എന്നിവയ്ക്കായി സോഫ്റ്റ്‌വെയർ വികസനവും അനുബന്ധ സേവനങ്ങളും നൽകുന്ന കമ്പനിയാണ് ഇൻ്റലക്റ്റ് ഡിസൈൻ അരീന.
ഓഹരി വിപണിയിലെ പ്രകടനം
വ്യാഴാഴ്ച 8.37 ശതമാനത്തിന്‍റെ വളർച്ച ഓഹരി വിപണിയിൽ നിന്നും നേടാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. അതോടെ ഓഹരി വില 1098 രൂപയിലേക്കെത്തി. 22.86 ശതമാനമാണ് ഒരു മാസത്തിനിടയിലെ വളർച്ച. ഒരു വർഷത്തിനിടെ 168.26 ശതമാനത്തിന്‍റെ മൾട്ടിബാഗർ ലാഭവും കമ്പനി നേടി.
1,199 രൂപയാണ് 52 ആഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന ഓഹരി വില. അതേ സമയം 392.95 രൂപയാണ് ഏറ്റവും കുറഞ്ഞ ഓഹരി വില.

3. അലോക് ഇൻഡസ്ട്രീസ്
മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽ കമ്പനിയാണ് അലോക് ഇൻഡസ്ട്രീസ്. കോട്ടൺ, പോളീസ്റ്റർ വിഭാഗത്തിൽ വിവിധ ഉത്പന്നങ്ങൾ കമ്പനി വിപണിയിൽ എത്തിക്കുന്നു. കടക്കെണിയിൽ അകപ്പെട്ട് പ്രതിസന്ധിയിലായ അലോക് ഇൻഡസ്ട്രീസിനെ, കോർപറേറ്റ് ഇൻസോൾവൻസി പരിഹാര നടപടികളുടെ ഭാഗമായി റിലയൻസ് ഇൻഡസ്ട്രീസും ജെഎം ഫിനാൻഷ്യൽ എആർസിയും ചേർന്ന് ഏറ്റെടുത്തിരുന്നു.
മൾട്ടിബാഗർ നേട്ടം
27.10 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ 6 മാസത്തിനിടെ 44 ശതമാനത്തിന്‍റെ വളർച്ചയാണ് കമ്പനി ഓഹരി വിപണിയിൽ നിന്നും നേടിയത്. ഒരു വർഷത്തിനിടെ 110.89 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും കമ്പനിക്ക് സാധിച്ചു. 39.05 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
4. ഷൈലി എഞ്ചിനീയറിംഗ് പ്ലാസ്റ്റിക്സ്
ഇന്ത്യയിലെ ഏറ്റവും വലിയ പ്ലാസ്റ്റിക്ക് ഘടകങ്ങളുടെ കയറ്റുമതി സ്ഥാപനമാണ് ഷൈലി എഞ്ചിനീയറിംഗ് പ്ലാസ്റ്റിക്സ്. ഉയർന്ന പ്രകടനവും അൾട്രാ-ഹൈ-പെർഫോമൻസും ഉള്ള പോളിമറുകളിൽ നിന്ന് പ്ലാസ്റ്റിക് ഘടകങ്ങൾ നിർമ്മിക്കുന്നതിലാണ് കമ്പനി കൂടുതൽ ശ്രദ്ധിക്കുന്നത്.
140 ശതമാനത്തിന്‍റെ വളർച്ച
481 രൂപയാണ് നിലവിലെ ഓഹരി വില. 41.46 ശതമാനത്തിന്‍റെ വളർച്ചയാണ് കഴിഞ്ഞ 6 മാസത്തിനിടെ കമ്പനി നേടിയത്. അതോടൊപ്പം 1 വർഷത്തിനിടെ 140.85 ശതമാനത്തിന്‍റെ നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 565 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉർന്ന വില.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications